• Fri. Sep 20th, 2024
Top Tags

കണ്ണൂരിൽ കാപ്പ ചുമത്തി യുവാവിനെ നാടുകടത്തി

Bydesk

Mar 2, 2022

കഴിഞ്ഞ നാല് വര്‍ഷത്തിനുള്ളില്‍ നിരവധി ക്രിമിനല്‍ കേസ്സുകളില്‍ പ്രതിയായ യുവാവിനെ കണ്ണൂര്‍ സിറ്റി പോലീസ് കാപ്പ ചുമത്തി നാടുകടത്തി.

കൂത്തുപറമ്പ് പോലീസ് സ്റ്റേഷന്‍ പരിധിയിലെ വേങ്ങാട് സ്വദേശി മഞ്ജു  നിവാസിലെ മഞ്ജുനാഥിനെയാണ് കാപ്പ ചുമത്തി നാടുകടത്തിയത്.
കണ്ണൂര്‍ സിറ്റി പോലീസ് കമ്മീഷണറുടെ റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തില്‍ കണ്ണൂര്‍ റേഞ്ച് ഡി.ഐ.ജിയുടെ ഉത്തരവ് പ്രകരമാണ് നാടുകടത്തല്‍ നടപടി. 2018, 2021 വര്‍ഷങ്ങളില്‍ പൊക്സോ കേസ്സിലും സ്ഫോടക വസ്തുക്കള്‍ കൈകാര്യം ചെയ്ത കേസ്സിലും പ്രതിയാണ് നാടുകടത്തിയ മഞ്ജുനാഥ്.
Spread the love

Leave a Reply

Your email address will not be published. Required fields are marked *