ഓപ്പറേഷൻ ഗംഗയുടെ ഭാഗമായി വ്യോമസേനയുടെ പ്രത്യേക വിമാനം റൊമാനിയയിലേക്ക് പുറപ്പെട്ടു. പുലർച്ചെ നാല് മണിയോടെ ഹിൻഡൻ സൈനികത്താവളത്തിൽ നിന്നാണ് C-17 ഗ്ലോബ്മാസ്റ്റർ വിമാനം പുറപ്പെട്ടത്.
രക്ഷാദൗത്യത്തിന്റെ ഭാഗമായി ഡൽഹിയിൽ ഇന്ന് 7 വിമാനങ്ങൾ എത്തും. 218 ഇന്ത്യക്കാരുമായി പോളണ്ടിൽ നിന്നുള്ള ആദ്യ വിമാനവും ഇന്ന് ഡൽഹിയിൽ എത്തും. ഇതുവരെ ഓപ്പറേഷൻ ഗംഗയുടെ ഭാഗമായി 10 പ്രത്യേക വിമാനങ്ങളിൽ 2,261 ഇന്ത്യയിൽ തിരികെ എത്തിച്ചു. അതേസമയം യുദ്ധം തുടരുന്ന ഖാർക്കീവിൽ നിന്നുള്ള ഒഴിപ്പിക്കൽ നടപടികൾക്കായുള്ള പദ്ധതികളും ഊർജ്ജിതമാക്കിയതായി വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി.