• Fri. Sep 20th, 2024
Top Tags

ഖാര്‍ക്കീവില്‍ വീണ്ടും ആക്രമണം; ഒഴിപ്പിക്കല്‍ നടപടിക്ക് ഡബിള്‍ ഡക്കര്‍ ട്രെയിനുകള്‍

Bydesk

Mar 2, 2022

ഖാര്‍ക്കീവിലെ സൈനിക അക്കാദമിയില്‍ റോക്കറ്റാക്രമണം നടത്തി റഷ്യ. സുമിയില്‍ റഷ്യയുടെ ഷെല്ലാക്രമണവും ഉണ്ടായി. ജനങ്ങള്‍ പുറത്തിറങ്ങരുതെന്നാണ് നിര്‍ദേശം. കീവ്, സുമി, ചെര്‍ണിവ് എന്നിവിടങ്ങളില്‍ റഷ്യയുടെ വ്യോമാക്രമണ മുന്നറിയിപ്പുണ്ട്. മുന്നറിയിപ്പിനെ തുടര്‍ന്ന് ജനങ്ങള്‍ ഉടന്‍ സുരക്ഷിത സ്ഥലങ്ങളിലേക്ക് മാറണമെന്ന് നിര്‍ദേശമുണ്ട്.

അതേസമയം ഖാര്‍ക്കീവിലെ ഒഴിപ്പിക്കല്‍ നടപടികള്‍ക്കായി ഡബിള്‍ ഡക്കര്‍ ട്രെയിനുകള്‍ ഏര്‍പ്പെടുത്തി. ഖാര്‍ക്കീവില്‍ നിന്ന് ടെര്‍നോപിലിലേക്ക് ഉച്ചയ്ക്ക് 2. 30ന് സര്‍വീസ് ആരംഭിക്കും. യുക്രൈനിലെ ഖേഴ്‌സണ്‍ നഗരവും റഷ്യയുടെ നിയന്ത്രണത്തിലായി. പ്രദേശത്ത് റഷ്യ കനത്ത ഷെല്ലാക്രമണമാണ് നടത്തുന്നത്. റേഴ്‌സണിലെ നദീ തുറമുഖവും റെയില്‍വേ സ്റ്റേഷനും റഷ്യന്‍ സൈന്യം പിടിച്ചെടുത്തു.

കീവിലെ ടെലിവിഷന്‍ ടവറിന് നേരെയുണ്ടായ ആക്രമണത്തില്‍ 5 പേര്‍ കൊല്ലപ്പെട്ടു. ഖാര്‍കീവ് നഗരത്തില്‍ റഷ്യന്‍ വ്യോമസേന എത്തിയതായി യുക്രൈന്‍ സ്ഥിരീകരിച്ചു. അതേസമയം, റഷ്യയുക്രൈന്‍ രണ്ടാംഘട്ട ചര്‍ച്ച ഇന്ന് നടന്നേക്കുമെന്നാണ് റിപ്പോര്‍ട്ട്. ഇന്ന് ചര്‍ച്ച നടക്കുമെന്ന് റഷ്യന്‍ വാര്‍ത്താ ഏജന്‍സി ടാസിനെ ഉദ്ധരിച്ച റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്തു. ബെലാറസ് പോളണ്ട് അതിര്‍ത്തിയിലാണ് ചര്‍ച്ച നടക്കുക.

Spread the love

Leave a Reply

Your email address will not be published. Required fields are marked *