• Fri. Sep 20th, 2024
Top Tags

ഏഷ്യന്‍ രാജ്യങ്ങളിലും യുറോപ്പിലും കോവിഡ് പടരുന്നതിനിടെ ഇന്ത്യയിലും ജാഗ്രത നിര്‍ദേശം നല്‍കി ആരോഗ്യമന്ത്രി മന്‍സൂഖ് മാണ്ഡവ്യ

Bydesk

Mar 17, 2022

ന്യൂഡല്‍ഹി: ഏഷ്യന്‍ രാജ്യങ്ങളിലും യുറോപ്പിലും കോവിഡ് പടരുന്നതിനിടെ ഇന്ത്യയിലും ജാഗ്രത നിര്‍ദേശം നല്‍കി ആരോഗ്യമന്ത്രി മന്‍സൂഖ് മാണ്ഡവ്യ. ജാഗ്രത പുലര്‍ത്തുന്നതിനോടൊപ്പം സാമ്ബിളുകളുടെ ജനിതകശ്രേണീകരണം നടത്താനും ആരോഗ്യമന്ത്രി നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്.

കോവിഡ് രോഗികളുടെ എണ്ണം ഉയരുന്നതിനിടെ ആരോഗ്യമന്ത്രി ഉന്നതതല യോഗം വിളിക്കുകയും ചെയ്തിട്ടുണ്ട്. യോഗത്തില്‍ പ്രധാനപ്പെട്ട നിര്‍ദേശങ്ങള്‍ ആരോഗ്യമന്ത്രി നല്‍കിയെന്ന് മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ ഹിന്ദുസ്ഥാന്‍ ടൈംസിനോട് പ്രതികരിച്ചു. നിരീക്ഷണം ശക്തമാക്കുന്നതിന് പ്രാധാന്യം നല്‍കണമെന്ന് ആരോഗ്യമന്ത്രി നിര്‍ദേശിച്ചിട്ടുണ്ട്.

ചൈനക്കു പിന്നാലെ ദക്ഷിണ കൊറിയയിലും കോവിഡ് വ്യാപനം രൂക്ഷമായിരുന്നു. ബുധനാഴ്ച നാലു ലക്ഷം കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. മഹാമാരി പൊട്ടിപുറപ്പെട്ടതു മുതല്‍ രാജ്യത്ത് സ്ഥിരീകരിക്കുന്ന പ്രതിദിന കേസുകളില്‍ ഏറ്റവും ഉയര്‍ന്നതാണിത്. പ്രാദേശിക വ്യാപനം മൂലമുള്ളതാണ് ഇതില്‍ ഭൂരിഭാഗം കേസുകളും.

ഇതോടെ രാജ്യത്ത് ഇതുവരെ സ്ഥിരീകരിച്ച കോവിഡ് കേസുകളുടെ എണ്ണം 7,629,275 ആ‍യതായി കൊറിയന്‍ രോഗ നിയന്ത്രണ ഏജന്‍സി (കെ.ഡി.സി.എ) അറിയിച്ചു. ചൊവ്വാഴ്ച രാജ്യത്ത് 293 കോവിഡ് മരണങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തത്. ചൈനയിലും ഒരിടവേളക്കുശേഷം കോവിഡ് പിടിമുറുക്കുകയാണ്. ലക്ഷകണക്കിനാളുകള്‍ കര്‍ശനമായ ലോക്ഡൗണ്‍ നിയന്ത്രണത്തിലാണ്. ബുധനാഴ്ച ചൈനയില്‍ 3,290 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇതില്‍ 11 പേരുടെ നില അതീവ ഗുരുതരമാണ്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *