ഇടുക്കി വാഴത്തോപ്പില്‍ കുളത്തില്‍ വീണ് പിഞ്ചു ബാലിക മരിച്ചു. വാഴത്തോപ്പ് സ്വദേശി മനുരാജന്റെ മകള്‍ രണ്ടര വയസ്സുള്ള മഹിമയാണ് മരിച്ചത്. മുറ്റത്ത് കളിച്ചുകൊണ്ടിരുന്ന കുട്ടിയെ കാണാതായതോടെ അന്വേഷിച്ചപ്പോഴാണ് സമീപത്തേ കുളത്തില്‍ വീണു കിടക്കുന്നതായി കാണപ്പെട്ടത്. നാട്ടുകാര്‍ ചേര്‍ന്ന് ഇടുക്കി മെഡിക്കല്‍ കോളേജില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല.