• Fri. Sep 20th, 2024
Top Tags

മു​ല്ല​പ്പെ​രി​യാ​റി​ല്‍ സു​ര​ക്ഷാ വീ​ഴ്ച; നാ​ലം​ഗ​സം​ഘം അ​നധി​കൃ​ത​മാ​യി സന്ദർശനം നടത്തി

Bydesk

Mar 17, 2022

ഇ​ടു​ക്കി: മു​ല്ല​പ്പെ​രി​യാ​റി​ല്‍ വ​ന്‍ സു​ര​ക്ഷാ വീ​ഴ്ച. നാ​ലം​ഗ​സം​ഘം അ​നധി​കൃ​ത​മാ​യി ഡാ​മി​ലെ​ത്തി. ത​മി​ഴ്നാ​ട് ജ​ല​വി​ഭ​വ വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​നൊ​പ്പം കു​മ​ളി സ്വ​ദേ​ശി​ക​ളാ​യ നാ​ലു​പേ​രാ​ണ് ഞാ​യ​റാ​ഴ്ച അ​ണ​ക്കെ​ട്ട് സ​ന്ദ​ര്‍​ശി​ച്ച​ത്. ത​മി​ഴ്‌​നാ​ടി​ന്‍റെ ബോ​ട്ടി​ലെ​ത്തി​യ ഇ​വ​രെ പോ​ലീ​സ് ത​ട​ഞ്ഞി​ല്ല. സം​ഭ​വം വി​വാ​ദ​മാ​യ​തോ​ടെ നാ​ല് പേ​ര്‍​ക്കെ​തി​രെ​യും പോ​ലീ​സ് കേ​സ​ടു​ത്തു. ത​മി​ഴ്നാ​ട് ജ​ല​വി​ഭ​വ വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​നു പു​റ​മേ കേ​ര​ള പോ​ലീ​സി​ല്‍​നി​ന്നും വി​ര​മി​ച്ച ര​ണ്ട് എ​സ്‌ഐ​മാ​രും ഡ​ല്‍​ഹി പോ​ലീ​സി​ല്‍ ഇ​പ്പോ​ള്‍ സ​ര്‍​വീ​സി​ലു​ള്ള ഒ​രു ഉ​ദ്യോ​ഗ​സ്ഥ​നും അ​ദ്ദേ​ഹ​ത്തി​ന്‍റെ മ​ക​നും സം​ഘ​ത്തി​ലു​ണ്ടാ​യി​രു​ന്നു. ത​മി​ഴ്‌​നാ​ട് ഉ​ദ്യോ​ഗ​സ്ഥ​രു​ടെ ഒ​ത്താ​ശ​യോ​ടെ​യാ​ണ് ഇ​വ​ര്‍ സ​ന്ദ​ര്‍​ശ​നം ന​ട​ത്തി​യ​തെ​ന്നാ​ണ് സൂ​ച​ന. ഇ​വ​രു​ടെ പേ​രു​ക​ള്‍ ഡാ​മി​ന്‍റെ ജി​ഡി ര​ജി​സ്റ്റ​റി​ല്‍ രേ​ഖ​പ്പെ​ടു​ത്തി​യി​ല്ലെ​ന്ന​തും ദു​രൂ​ഹ​ത വ​ര്‍​ധി​പ്പി​ക്കു​ന്നു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *