• Thu. Sep 19th, 2024
Top Tags

അറ്റകുറ്റപ്പണി; ശനിയാഴ്ച​യും മാര്‍ച്ച്‌​ 26നും ട്രെയിനുകൾ വൈകും

Bydesk

Mar 19, 2022

തിരുവനന്തപുരം: കൊല്ലം-കായംകുളം സെക്​ഷനില്‍ സിഗ്നല്‍ സംവിധാനത്തില്‍ അറ്റകുറ്റപ്പണി നടക്കുന്നതിനാല്‍ ശനിയാഴ്ച​യും മാര്‍ച്ച്‌​ 26നും ട്രെയിന്‍ ഗതാഗത നിയന്ത്രണമുണ്ടാകുമെന്ന്​ റെയില്‍വേ അറിയിച്ചു. ലോകമാന്യതിലക്​-തിരുവനന്തപുരം നേ​​ത്രാവതി (16345) കൊല്ലത്തിനും കായംകുളത്തിനുമിടയില്‍ 40 മിനിറ്റ്​​ വൈകും. സെക്കന്ദരാബാദ്​-തിരുവനന്തപുരം സെന്‍ട്രല്‍ ശബരി (17230) 15 മിനിറ്റും തിരുവനന്തപുരം-ചെന്നൈ മെയില്‍ (12624) 20 മിനിറ്റും വൈകും. മാര്‍ച്ച്‌​ 26ന്​ ലോകമാന്യതിലക്​-തിരുവനന്തപുരം നേത്രാവതി (16345) ഒരു മണിക്കൂര്‍ 10​ മിനിറ്റും സെക്കന്ദരാബാദ്​-തിരുവനന്തപുരം ശബരി (17230) 40 മിനിറ്റും തിരുവനന്തപുരം-ചെന്നൈ മെയില്‍ (12624) 30 മിനിറ്റും വൈകുമെന്ന്​ റെയില്‍വേ അറിയിച്ചു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *