• Fri. Sep 20th, 2024
Top Tags

ഷാര്‍ജ-കോഴിക്കോട് എയര്‍ ഇന്ത്യ സര്‍വീസ് പുനരാരംഭിക്കുന്നു

Bydesk

Mar 19, 2022

ഷാര്‍ജ-കോഴിക്കോട് എയര്‍ ഇന്ത്യ സര്‍വീസ് മാര്‍ച്ച്‌ 28 മുതല്‍ പുനരാരംഭിക്കുന്നു. ആഴ്ചയില്‍ എല്ലാ ദിവസവുമുള്ള ഈ സര്‍വീസ് പ്രവാസികള്‍ക്ക് ഏറെ ഉപയോഗപ്രദമായിരുന്നു. വര്‍ഷങ്ങളായി ഇന്ത്യന്‍ എയര്‍ലൈന്‍സ് വിമാനങ്ങളാണ് സര്‍വീസ് നടത്തിയിരുന്നത്. കോവിഡ് വ്യാപനത്തെ തുടര്‍ന്ന് വിമാനസര്‍വീസുകള്‍ക്ക് നിയന്ത്രണങ്ങള്‍ വന്നതോടെ എയര്‍ഇന്ത്യയുടെ സര്‍വീസുകള്‍ നിര്‍ത്തലാക്കുകയായിരുന്നു. ഇപ്പോള്‍ അന്താരാഷ്ട്ര വിമാന വിലക്ക് മാറിയതോടെയാണ് എയര്‍ ഇന്ത്യ വീണ്ടും എത്തുന്നത്. ഷാര്‍ജയില്‍ നിന്ന് പുറപ്പെടുന്ന വിമാനത്തിന്‍റെ സമയവും തിരക്ക് കുറഞ്ഞ സമയങ്ങളിലുള്ള അധിക ലഗേജുമാണ് യാത്രക്കാരെ ആകര്‍ഷിച്ചിരുന്നത്. ഷാര്‍ജയില്‍ നിന്ന് കോഴിക്കോട്ടേക്കും തിരിച്ചുമുള്ള വിമാന സര്‍വീസുകളുടെ സമയം രാത്രിയാണ് എന്നതായിരുന്നു പ്രത്യേകത. അതത് ദിവസങ്ങളില്‍ ജോലി കഴിഞ്ഞ് അന്ന് രാത്രി തന്നെ നാട്ടിലേക്ക് യാത്ര പുറപ്പെടാം എന്നതായിരുന്നു ഇതിന്‍റെ ഗുണം. തിരികെ രാത്രി നാട്ടില്‍ നിന്നും പുറപ്പെട്ട് അര്‍ദ്ധരാത്രിയില്‍ ഷാര്‍ജയില്‍ തിരിച്ചെത്തുകയും പിറ്റേദിവസം തന്നെ ജോലിയില്‍ പ്രവേശിക്കാന്‍ കഴിയുകയും ചെയ്യും. എല്ലാദിവസവും രാത്രി ഒന്നിന് ഷാര്‍ജയില്‍ നിന്നും പുറപ്പെട്ട് ഇന്ത്യന്‍ സമയം രാവിലെ 6:35നാണ് ഈ വിമാനം കോഴിക്കോട് എത്തിച്ചേരുക. കോഴിക്കോടുനിന്നും രാത്രി 10ന് പുറപ്പെട്ട് രാത്രി 12:05ന് ഷാര്‍ജയില്‍ എത്തും. തുടക്കത്തില്‍ ഷാര്‍ജയില്‍നിന്നും കോഴിക്കോട്ടേക്ക് 430 ദിര്‍ഹമാണ് ഏറ്റവും കുറഞ്ഞ നിരക്ക്. എക്കണോമി ക്ലാസില്‍ 40കിലോ ബാഗേജും ബിസിനസ് ക്ലാസില്‍ 45 കിലോ ബാഗേജും കൊണ്ടുപോകാമെന്ന് പ്രത്യേകതയുമുണ്ട്. ഡല്‍ഹി, കൊച്ചി, മുംബൈ സെക്ടറില്‍ ഡ്രീംലൈനര്‍ വിമാനങ്ങളാണ് ഉപയോഗിക്കുകയെന്നും എയര്‍ ഇന്ത്യ അറിയിച്ചു. എയര്‍ഇന്ത്യയുടെ വെബ്‌സൈറ്റ് മുഖേനയോ ട്രാവല്‍ ഏജന്‍സികള്‍ വഴിയോ ടിക്കറ്റ് ബുക്ക് ചെയ്യാം.

Spread the love

Leave a Reply

Your email address will not be published. Required fields are marked *