• Fri. Sep 20th, 2024
Top Tags

കൊവിഷീൽഡ് വാക്‌സിൻ ഇടവേള കുറച്ചു

Bydesk

Mar 21, 2022

കൊവിഷീൽഡ് വാക്‌സിൻ ഇടവേള കുറച്ചു. മുൻ 12-16 ആഴ്ച വരെയായിരുന്ന വാക്‌സിൻ ഇടവേള 8-16 ആഴ്ചയാക്കി ചുരുക്കിയിരിക്കുകയാണ് നാഷണൽ ടെക്‌നിക്കൽ അഡൈ്വസറി ഗ്രൂപ്പ് ഓഫ് ഇമ്യുണൈസേഷൻ

പുതുതായി പുറത്ത് വന്ന ആഗോളതലത്തിലുള്ള ഗവേഷണങ്ങളുടേയും പഠനങ്ങളുടേയും അടിസ്ഥാനത്തിലാണ് പുതിയ തീരുമാനം. പുതിയ നടപടി കൊവിഡ് വാക്‌സിനേഷൻ വേഗത്തിലാക്കും. ഇനിയും 6-7 കോടി ജനങ്ങൾക്കാണ് വാക്‌സിൻ നൽകാൻ ഉള്ളത്. അന്താരാഷ്ട്ര തലത്തിൽ കൊവിഡ് കേസുകൾ ഉയർന്ന സാഹചര്യത്തിലും, നാലാം തരംഗം ജൂലൈയിലെത്തുമെന്ന മുന്നറിയിപ്പിന്റെ പശ്ചാത്തലത്തിലും വാക്‌സിനേഷൻ വേഗത്തിലാക്കാൻ തന്നെയാണ് ആരോഗ്യവകുപ്പും ലക്ഷമിടുന്നത്.

അതേസമയം, കൊവാക്‌സിന്റെ ഇടവേളയിൽ എന്നാൽ മാറ്റങ്ങളൊന്നുമില്ല. നേരത്തെയുള്ള 28 ദിവസം തന്നെയാണ് രണ്ട് ഡോസ് വാക്‌സിനുകൾക്കിടയിലും വേണ്ട ഇടവേള.

 

Spread the love

Leave a Reply

Your email address will not be published. Required fields are marked *