• Fri. Sep 20th, 2024
Top Tags

മഞ്ഞിന്റെ തണുപ്പ്, മണ്ണിന്റെ തനിമ . മലയോരത്തേക്ക് വാ…

Bydesk

Mar 24, 2022

മഞ്ഞിന്റെ തണുപ്പും മണ്ണിന്റെ തനിമയുമുള്ള കുന്നുകൾ, തുഴയെറിഞ്ഞ്‌ പുഴയെയറിയാൻ വൈറ്റ്‌ വാട്ടർ റാഫ്‌റ്റിങ്‌,  കോടമഞ്ഞ് മറച്ചുപിടിച്ച കുളിരുള്ള പ്രഭാതത്തിലുണരുന്ന തനി നാട്ടുമലയോര ഗ്രാമങ്ങൾ…. കണ്ണൂർ –- കാസർകോട്‌ ജില്ലയുടെ മലയോരക്കാഴ്‌ചകളുടെ ഭംഗി കാണാൻ വഴിയൊരുക്കി  ഹിൽ ടോപ് ആൻഡ്‌  ഇക്കോ ടൂറിസം കോ -ഓപ്പറേറ്റീവ് സൊസൈറ്റി വരുന്നു.  ചെറുപുഴ, പെരിങ്ങോം-–-വയക്കര, കാങ്കോൽ – –-ആലപ്പടമ്പ്, എരമം––കുറ്റൂർ  പഞ്ചായത്തുകൾ കേന്ദ്രീകരിച്ചാണ് പ്രവർത്തനം.  ‘സ്‌നോ ഫോറസ്റ്റ്, പശ്ചിമഘട്ടത്തിലേയ്ക്ക് വരൂ…’എന്നാണ് സൊസൈറ്റിയുടെ പ്രചാരണവാക്യം. ചൂരൽ വെള്ളച്ചാട്ടം, വയക്കര വയൽ, കൊട്ടത്തലച്ചി, താബോർ, ജോസ്ഗിരി, തിരുനെറ്റി, തെരുവമലകൾ, മീന്തുള്ളി, പെരുന്തടം വെള്ളച്ചാട്ടങ്ങൾ, തേജസ്വിനിയിലെ  വാട്ടർ റാഫ്റ്റിങ് തുടങ്ങിയ കേന്ദ്രങ്ങളിൽ അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കുകയാണ്‌ ലക്ഷ്യം.

സൊസൈറ്റി ഓഫീസ് വെള്ളി പകൽ മൂന്നിന് മന്ത്രി പി എ മുഹമ്മദ് റിയാസ്‌ ഉദ്‌ഘാടനം ചെയ്യും. ടി ഐ  മധുസൂദനൻ എംഎൽഎ അധ്യക്ഷനാകും. വെബ്സൈറ്റ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി വി വത്സല ഉദ്‌ഘാടനം ചെയ്യും. ഷെയർ സർട്ടിഫിക്കറ്റ് വിതരണം പഞ്ചായത്ത് പ്രസിഡന്റ് കെ എഫ് അലക്സാണ്ടറും നിക്ഷേപം ഏറ്റുവാങ്ങൽ സി  സത്യപാലനും നിർവഹിക്കും.      വാർത്താസമ്മേളനത്തിൽ കെ ഡി അഗസ്റ്റ്യൻ, പി സജികുമാർ, കെ കെ ജോയി, അന്നമ്മ കുര്യാക്കോസ്, സേവ്യർ പോൾ, ഉണ്ണി എന്നിവർ പങ്കെടുത്തു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *