• Fri. Sep 20th, 2024
Top Tags

രാത്രി കാലങ്ങളിലെ ലഹരി ഉപയോഗം: എക്സൈസിനെ കണ്ട യുവാക്കൾ ലഹരിമരുന്നും വാഹനവും ഉപേക്ഷിച്ച് ഓടി രക്ഷപ്പെട്ടു

Bydesk

Mar 25, 2022

കണ്ണൂർ: കണ്ണൂർ എക്സൈസ് എൻഫോഴ്സ്മെൻ്റ് ആൻ്റ് ആൻ്റി നർകോട്ടിക്ക് സ്പെഷ്യൽ സ്ക്വാഡ് പ്രിവൻ്റീവ് ഓഫീസർ ഷിബു.കെ.സി യും പാർട്ടിയും സ്ട്രൈക്കിംഗ് ഫോഴ്സ് ഡ്യൂട്ടിയുടെ ഭാഗമായി നടത്തിയ റെയ്ഡിൽ പുഴാതി കല്ല്കെട്ട് ചിറ ബസ് സ്റ്റോപ്പിൽ നിന്നും കൊറ്റാളിയിലേക്ക് പോകുന്ന റോഡിൽ സംശയാസ്പദമായ സാഹചര്യത്തിൽ കുറച്ച് പേർ നില്ക്കുന്നത് കണ്ടതിനെത്തുടർന്ന് ഡിപ്പാർട്ട്മെൻ്റ് വാഹനം നിർത്താൻ ശ്രമിച്ചയുടൻ കൂടി നിന്നവർ ഇരുട്ടിൻ്റെ മറവിൽ തങ്ങളുടെ വാഹനങ്ങൾ ഉപേക്ഷിച്ച് ഓടി രക്ഷപ്പെടുകയും തുടർന്ന് അവിടെ ഉണ്ടായിരുന്ന കെഎൽ 13. എആർ 7028 നമ്പർ പൾസർ ബൈക്ക്, കെഎൽ13 എകെ 2341 ഹോണ്ട ഡിയോ സ്ക്കൂട്ടർ, കെഎൽ 13 എആർ 6549 ടി വി എസ് ജൂപ്പിറ്റർ സ്കൂട്ടർ എന്നിവ പരിശോധിച്ചതിൽ ഓരോ വാഹനങ്ങളിൽ നിന്നും 12 ഗ്രാം വീതം ഹാഷിഷ് ഓയിൽ കണ്ടെടുത്ത് കേസെടുത്തു. പ്രതികളെക്കുറിച്ച് അന്വേഷണം നടത്തി വരുന്നതായും എക്സൈസ്. എക്സൈസ് സംഘത്തിൽ സിവിൽ എക്സൈസ് ഓഫീസർമാരായ സുജിത്ത്.ഇ, ഷബിൻ.കെ, സരിൻ രാജ്.കെ, സീനിയർ എക്സൈസ് ഡ്രൈവർ ഇസ്മായിൽ എന്നിവരും ഉണ്ടായിരുന്നു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *