• Thu. Sep 19th, 2024
Top Tags

മഴയിലും കാറ്റിലും വ്യാപക നാശം

Bydesk

Apr 1, 2022

കേളകം∙ ബുധനാഴ്ച രാത്രിയിൽ ഉണ്ടായ കനത്ത മഴയിലും ചുഴലിക്കാറ്റിലും വ്യാപക നാശം. വളയംചാൽ, കുണ്ടേരി, കാളികയം, അണുങ്ങോട് മേഖലകളിലാണ് വ്യാപക നാശം ഉണ്ടായത്. അഞ്ച് വീടുകൾക്ക് കേടുപാട് സംഭവിച്ചു. മുപ്പതോളം കർഷകരുടെ കൃഷി നശിച്ചു. റബർ കമുക്, കൊക്കോ, വാഴ, തെങ്ങ്, കശുമാവ്, കൃഷികളാണ് നശിച്ചത്. ജെയ്സൺ പാമ്പാറ, പനച്ചിക്കൽ ജോസുകുട്ടി, പാമ്പാറ പാപ്പച്ചൻ, ജോസ് പാമ്പാറ, കുരുവൻപ്ലാക്കൽ വർഗീസ്, കെ.കെ.റിനേഷ്, മത്തായി മറ്റപ്പറമ്പിൽ, പുതിയടത്ത് തമീം, മറ്റപ്പറമ്പിൽ തോമസ്, വള്ളിപറമ്പിൽ ജോർജുകുട്ടി, അപ്പച്ചൻ നടപ്പുറം, എന്നിവരുടെ വിടുകൾക്കാണ് കേടുപാട് സംഭവിച്ചത്.

വടക്കേകുറ്റ് ദേവസ്യ, ഇറമ്പിപ്ലാക്കൽ ജമീല, അബ്ദുൾ കരീം, കൊല്ലൻമാവടി ശിവരാജൻ, വർഗീസ് ജോസഫ് നടപ്പുറം, തോമസ് വടക്കേക്കുറ്റ്, തോമസ് കളപ്പുരയ്ക്കൽ, തോമസ് പുന്നത്തറ, മാത്യു ആഞ്ഞിലിവീട്ടിൽ,തോമസ് തടത്തിൽ, ബേബി കളത്തിൽ പറമ്പിൽ, തോമസ് കൊളളിക്കൊളവിൽ, ചെറ്റക്കാട്ട് സിന്ധു, തൊണ്ടലിൽ ഏലിയാമ്മ എന്നിവരുടെ കൃഷികളാണ് ഏറെ നശിച്ചത്. മഴയിലും കാറ്റിലും കെഎസ്ഇബിക്ക് വൻ നഷ്ടമാണ് സംഭവിച്ചത്. പേരാവൂർ കൊട്ടിയൂർ, കേളകം, കണിച്ചാർ പഞ്ചായത്തുകളിൽ ഒട്ടേറെ പ്രദേശങ്ങളിൽ വൈദ്യുതി ലൈനിനു മുകളിൽ മരം വീണ് പോസ്റ്റുകൾ തകർന്നു.

മണിക്കൂറുകളോളം വൈദ്യുതി വിതരണം മുടങ്ങി. ഇനിയും ചില ഇടങ്ങളിൽ വൈദ്യുതി ബന്ധം പുനഃസ്ഥാപിക്കാൻ സാധിച്ചിട്ടില്ല. പേരാവൂർ ഫയർഫോഴ്സ് എത്തിയാണ് റോഡിലേക്ക് വീണ മരങ്ങൾ വെട്ടി നീക്കിയത്. ബുധനാഴ്ച രാത്രി ഏഴ് മണിയോടെയാണ് മലയോര മേഖലയിൽ കനത്ത മഴ ആരംഭിച്ചത്. രാത്രി എട്ടരയോടെ ആണ് ചുഴലിക്കാറ്റ് ഉണ്ടായത്. ഏഴ് മണിയോടെ വൈദ്യുതി വിതരണം തടസ്സപ്പെട്ടു. ഉൾ ഗ്രാമങ്ങളിൽ റോഡ് ഗതാഗതവും തടസ്സപ്പെട്ടു. കണിച്ചാർ, കേളകം പഞ്ചായത്തുകളിൽ ആണ് കൂടുതൽ നാശനഷ്ടം സംഭവിച്ചത്.

 

Spread the love

Leave a Reply

Your email address will not be published. Required fields are marked *