• Fri. Sep 20th, 2024
Top Tags

ഇരിട്ടി നിഖിൽ ഹോസ്പിറ്റലിൽ ആധുനിക ഓപ്പറേഷൻ തീയേറ്ററും ദന്തരോഗ വിഭാഗവും പ്രവർത്തനമാരംഭിച്ചു.

Bydesk

Apr 9, 2022

ഇരിട്ടി: ഇരിട്ടി നിഖിൽ ഹോസ്പിറ്റലിൽ പുതിയതായി ഓപ്പറേഷൻ തീയേറ്ററും ദന്തരോഗ വിഭാഗവും പ്രവർത്തനമാരംഭിച്ചു. ഹോസ്പിറ്റലിൽ എൻ. എ.ബി. എച്ച്  നിലവാരത്തിൽ പുതുക്കിപ്പണിത ഓപ്പറേഷൻ തിയേറ്റർ ഉദ്ഘാടനം അഡ്വക്കേറ്റ് സണ്ണി ജോസഫ് എംഎൽഎ നിർവഹിച്ചു. പുതിയതായി ആരംഭിച്ച ദന്തരോഗ വിഭാഗം പായം പഞ്ചായത്ത് പ്രസിഡന്റ് രജനിയും ഉദ്ഘാടനം ചെയ്തു. വാർഡ് മെമ്പർ പി പി കുഞ്ഞുഞ്  ആശംസകൾ നേർന്നു.ഹോസ്പിറ്റൽ മാനേജിങ് ഡയറക്ടർ അഡ്വക്കേറ്റ് എ. യു കുര്യാച്ചൻ അധ്യക്ഷത വഹിച്ചു. ഹോസ്പിറ്റൽ മാനേജർ വിനയൻ നന്ദി പറഞ്ഞു.ശിശുരോഗ വിദഗ്ധ ഡോക്ടർ എൻ ജെ അന്നമ്മ, അസ്ഥിരോഗ വിദഗ്ധൻ ഡോക്ടർ നിഖിൽ കുര്യൻ,എംഡി ഫിസിഷ്യൻ ഡോക്ടർ വിൻസെന്റ് ജോർജ്, ഇ എൻടി വിദഗ്ധൻ ഡോക്ടർ കെ പ്രശാന്ത് കുമാർ,ചർമ്മ രോഗ വിദഗ്ധൻ ഡോക്ടർ അനുമോദ് ബാലകൃഷ്ണൻ,, മനോരോഗ വിദഗ്ധൻ  ഡോക്ടർ പ്രവീൺ ജോസ് ഫിസിയോതെറാപ്പി വിദഗ്ധ ഡോക്ടർ നവ്യ നിഖിൽ, ദന്ത രോഗ വിദഗ്ധ ഡോക്ടർ ആഷ്‌ലി സച്ചിൻ ആർഎംഒ ഡോക്ടർ എ. വി പ്രബിൻ എന്നിവരുടെ സേവനം ആശുപത്രി യിൽ ലഭിക്കും. കമ്പ്യൂട്ടറൈസ്ഡ് മെഡിക്കൽ ലബോറട്ടറി, എക്‌സറേ, ഇ. സി. ജി, 24 മണിക്കൂറും പ്രവർത്തിക്കുന്ന കാഷ്വാലിറ്റി ഫാർമസി സൗകര്യങ്ങളും  ഇരിട്ടി താന്തോട്പ്ര വർത്തിക്കുന്ന ആശുപത്രിയിൽ ഉണ്ട്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *