• Fri. Sep 20th, 2024
Top Tags

വിഷു, ഈസ്റ്റർ ആഘോഷം;മാക്കൂട്ടം ചുരം പാതയിൽ പരിശോധന ശക്തമാക്കി പൊലീസ്

Bydesk

Apr 14, 2022

ഇരിട്ടി : വിഷു, ഈസ്റ്റർ ആഘോഷത്തിന്റെ മറവിൽ കർണ്ണാടകത്തിൽ നിന്നും മാക്കൂട്ടം-ചുരം പാത വഴി ജില്ലയിലേക്ക് മദ്യവും മറ്റ് ലഹരി വസ്തുക്കളുംകടത്തുന്നത് തടയുന്നതിനായി കേരള- കർണ്ണാടക അതിർത്തിയിൽ കൂട്ടുപുഴ പാലത്തിന് സമീപം പോലീസ് പരിശോധന ശക്തമാക്കി.

കർണ്ണാടകത്തിൽ നിന്നും വരുന്ന ഇരുചക്ര വാഹനങ്ങൾ ഉൾപ്പെടെ പരിശോധിക്കാനാണ് തീരുമാനം. കൂട്ടുപുഴയിൽയിൽ പോലീസിന്റെ നേതൃത്വത്തിൽ 24 മണിക്കൂർ വാഹനപരിശോധന ഉണ്ടാകും. വിഷു ഈസ്റ്റർ ദിനങ്ങളോടനുബന്ധിച്ചു നിരവധി വാഹനങ്ങളും യാത്രികരും കേരളത്തിൽ എത്തിച്ചേരും .

ഇതിനിടയിൽ ലഹരികടത്ത് സംഘങ്ങൾ നുഴഞ്ഞു കയറി കടത്തിനുള്ള സാധ്യതയുണ്ടെന്ന റിപ്പോർട്ടിനെ തുടർന്നാണ് എല്ലാ വാഹനങ്ങളും പരിശോധിക്കുന്നത്. ജില്ലയിൽ കഞ്ചാവും മറ്റ് മാരക ലഹരി മരുന്നുകളും, ഹാൻസ്, കൂൾ ലിപ്പ് തുടങ്ങിയ പുകയില ഉൽപ്പന്നങ്ങളും ഏറെയും എത്തിച്ചേരുന്നത് മാക്കൂട്ടം ചുരംവഴി കർണ്ണാടകത്തിൽ നിന്നാണ് .

ബെംഗളൂരു, മൈസൂരു ഭാഗങ്ങളിൽ നിന്നും സ്വകാര്യ വാഹനങ്ങളിലും കേരള – കർണ്ണാടക ആർടിസി ബസ്സുകളിലും സ്വകാര്യ ടൂറിസ്റ്റ് ബസ്സുകളിലുമായി നൂറുകണക്കിന് പേരാണ് വിഷു, ഈസ്റ്റർ ആഘോഷിക്കാൻ കേരളത്തിലേക്ക് എത്തുന്നത്. ഇതിനിടയിൽ ലഹരികടത്ത് സംഘങ്ങൾ നുഴഞ്ഞു കയറി കടത്തിനുള്ള സാധ്യതയുണ്ടെന്ന റിപ്പോർട്ടിനെ തുടർന്നാണ് എല്ലാ വാഹനങ്ങളും പരിശോധിക്കുന്നത്.

പോലീസിന്റെ നേതൃത്വത്തിൽ വാഹനപരിശോധന 24 മണിക്കൂറും നടത്തും. രാത്രികാലങ്ങളിൽ കൂടുതൽ പോലീസിനെ വിന്യസിച്ചാണ് പരിശോധന നടത്തുന്നത്. മാക്കൂട്ടം- ചുരം പാത വഴി ആന്ധ്രയിൽ നിന്നും കടത്തിക്കൊണ്ടുവന്ന 300 കിലോ കഞ്ചാവ് മാസങ്ങൾക്ക് മുൻമ്പാണ് കൂട്ടുപുഴയിൽ നിന്നും പിടികൂടിയത്. നാഷണൽ പെർമിറ്റ് ലോറിയിൽ കടത്തികൊണ്ടുവന്ന കഞ്ചാവ് മറ്റൊരു വാഹനത്തിലേക്ക് മാറ്റി കടത്തുന്നതിനിടയിലാണ് പിടികൂടിയത് .

എംഡിഎംഎ ഉൾപ്പെടെയുള്ള മയക്കുമരുന്നുകളും , ലഹരി ഗുളികകളും വൻ തോതിൽ അതിർത്തി കടന്ന് എത്തുന്നുണ്ട് . വാഹനങ്ങളിൽ പ്രത്യേക അറകളിലും മറ്റുമായി കടത്തുന്നത് മൂലം യാത്രാവാഹനങ്ങൾ അരിച്ചുപൊറിക്കിയാൽ മാത്രമെ ഇത്തരം വസ്തുക്കൾ കണ്ടെത്താനാകൂ. ഇരിട്ടി പ്രിൻസിപ്പൽ എസ് ഐ ദിനേശൻ കൊതേരിയുടെ നേതൃത്വത്തിലായിരുന്നു ബുധനാഴ്ച രാവിലെ മുതൽ കൂട്ടുപുഴ പാലത്തിൽ പരിശോധന നടത്തിയത്.

എക്‌സൈസും പരിശോധന ശക്തമാക്കിയിട്ടുണ്ട്. വ്യാജവാറ്റും മറ്റും കണ്ടെത്തുന്നതിനാണ് പരിശോധന. ഇതിനായി വിവിധ ഗ്രൂപ്പുകളായി തിരിഞ്ഞാണ് ആദിവാസി കോളനികൾ ഉൾപ്പെടെയാണ് പരിശോധിക്കുന്നത്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *