• Fri. Sep 20th, 2024
Top Tags

ആറളം വന്യജീവി സങ്കേതത്തിലേക്ക് പോകുന്ന പ്രധാന റോഡായ ഓടംതോട് – വളയംചാൽ റോഡ് പൊളിച്ചിട്ടിട്ട് രണ്ട് വർഷം തികയുന്നു; ജനം ദുരിതത്തിൽ

Bydesk

Apr 18, 2022

ആറളം ആ ദിവാസി പുനരധിവാസ മേഖലയിലൂടെ വന്യജീവി സങ്കേതത്തിലേക്ക് പോകുന്ന പ്രധാന റോഡാണിത്. 2007 ൽ ടൂറിസം വകുപ്പിന്റെ പ്രത്യേക ഫണ്ട് ഉപയോഗിച്ചാണ് ഈ റോഡ് ഗതാഗത യോഗ്യമാക്കിയത്. പിന്നീട് ഈ റോഡ് അറ്റകുറ്റപ്പണി നടത്താൻ ആരും മുന്നോട്ട് വന്നിരുന്നില്ല നാട്ടുകാരുടെ ഏറെ നാളത്തെ മുറവിളിക്ക് ശേഷം 2020 ൽ നബാർഡ് പദ്ധതിയിൽ റോഡ് വീതി കൂട്ടി റീ ടാറിംഗ് നടത്താൻ അനുമതിയായി എന്നാൽ രണ്ട് വർഷം പിന്നിട്ടിട്ടും റോഡ് ഗതാഗത യോഗ്യമാക്കാൻ അതികൃതർ തയ്യാറായില്ല. റോഡിന്റെ സൈഡ് കുത്തിപ്പൊളിച്ച് കാൽനടയാത്ര പോലും ദുസഹമാക്കിയിരിക്കുകയാണിപ്പോൾ ആറളം വന്യജീവി സങ്കേതത്തിൽ എത്തുന്ന ടൂറിസ്റ്റുകളും ആദിവാസി മേഖലയിലെ ജനങ്ങളും യാത്രാ ദുരിതം പേറുമ്പോൾ അതികൃതർ അനങ്ങാപാറ നയം സ്വീകരിക്കുകയാണ് ഇതിൽ നാട്ടുകാർ പ്രതിക്ഷേധ സ്വരം ഉയർത്താൻ തുടങ്ങിയിട്ടുണ്ട് മഴക്കാലം വരുന്നതോടെ റോഡ് നവീകരണ പ്രവർത്തി നിർത്തി വെച്ചാൽ ദുരിതം ഇരട്ടിയാകും. മഴ കനക്കുന്നതിന് മുമ്പേ റോഡ് പ്രവർത്തി പൂർത്തിയാക്കി ഗതാഗതത്തിനായി തുറന്ന് കൊടുക്കണമെന്നാണ് നാട്ടുകാർ അതികൃതരോട് ആവശ്യപ്പെടുന്നത്. റിപ്പോർട്ട്: കെ.ബി. ഉത്തമൻ

Spread the love

Leave a Reply

Your email address will not be published. Required fields are marked *