• Sat. Sep 21st, 2024
Top Tags

തിങ്കളാഴ്ച മുതല്‍ ശമ്പളവിതരണം ആരംഭിക്കാനുള്ള ശ്രമത്തില്‍ കെ.എസ്.ആര്‍.ടി.സി

Bydesk

Apr 18, 2022

തിരുവനന്തപുരം: ധനവകുപ്പ് അനുവദിച്ച 30 കോടി അക്കൗണ്ടിലെത്തുന്ന പ്രതീക്ഷയില്‍ തിങ്കളാഴ്ച മുതല്‍ ശമ്ബളവിതരണം ആരംഭിക്കാനുള്ള ശ്രമത്തില്‍ കെ.എസ്.ആര്‍.ടി.സി മാനേജ്മെന്‍റ്.

ശമ്ബളവിതരണത്തിന് 80 കോടിയോളം വേണമെന്നിരിക്കെ കൈവശം ആകെയുള്ളത് 30 കോടിയാണ്. ഈ സാഹചര്യത്തില്‍ ഗഡുക്കളായി ശമ്ബളം നല്‍കാനാണ് ആലോചന.

കൈവശമുള്ള തുക കൊണ്ട് ശമ്ബളം നല്‍കിത്തുടങ്ങാനും ഒരാഴ്ചക്കുള്ളില്‍ ഒ.ഡിയടക്കം മാര്‍ഗങ്ങളിലൂടെ വിതരണം പൂര്‍ത്തിയാക്കാനുമാണ് തീരുമാനം. ബുധനാഴ്ച ധനവകുപ്പ് ശമ്ബളത്തിനായി 30 കോടി കെ.എസ്.ആര്‍.ടി.സിക്ക് അനുവദിച്ചെങ്കിലും അവധി ദിവസങ്ങളായതിനാല്‍ തുക അക്കൗണ്ടിലെത്തിയില്ല. ശനിയാഴ്ച പ്രവൃത്തിദിവസമായിരുന്നെങ്കിലും തുകയെത്താഞ്ഞത് മൂലം ഈസ്റ്ററിന് മുമ്ബും ശമ്ബളം വിതരണം ചെയ്യാനായില്ല. തിങ്കളാഴ്ച പണം കിട്ടുമെന്നാണ് പ്രതീക്ഷ.

ശമ്ബള വിതരണം വൈകുന്നതില്‍ പ്രതിഷേധിച്ച്‌ ചീഫ് ഓഫിസിന് മുന്നില്‍ സി.ഐ.ടി.യു റിലേ നിരാഹാര സമരം തുടരുകയാണ്. ശമ്ബളവിതരണം നീണ്ടാല്‍ ഉപരോധമടക്കം പ്രക്ഷോഭം കടുപ്പിക്കുമെന്നും സൂചനയുണ്ട്. പ്രതിസന്ധി രൂക്ഷമായി തുടരുമ്ബോഴും ഗതാഗതവകുപ്പ് കാര്യമായ ഇടപെടലിന് തയാറാകുന്നില്ലെന്ന വിമര്‍ശനവും ശക്തമാണ്.

അതേസമയം സമരവും ശമ്ബള പ്രതിസന്ധിയുമെല്ലാം മാനേജ്മെന്‍റ് തലത്തില്‍ പരിഹരിക്കട്ടെയെന്നാണ് സര്‍ക്കാര്‍ നിലപാട്. മന്ത്രിക്കെതിരെ വിമര്‍ശനമുന്നയിച്ച്‌ സി.ഐ.ടി.യു വീണ്ടും രംഗത്തെത്തി. ശമ്ബളപ്രതിസന്ധിയില്‍ മന്ത്രി ആന്‍റണി രാജു പച്ചക്കള്ളം പറയുന്നുവെന്നാണ് വിമര്‍ശനം. ശമ്ബളമുടക്കത്തില്‍ പരാതി പറഞ്ഞിട്ടില്ലെന്നത് തെറ്റിദ്ധരിപ്പിക്കാനാണെന്നും ഭാരവാഹികള്‍ പറയുന്നു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *