• Fri. Sep 20th, 2024
Top Tags

മട്ടന്നൂർ റവന്യു ടവറിന്റെ നിർമാണം അന്തിമ ഘട്ടത്തിൽ

Bydesk

Apr 21, 2022

മട്ടന്നൂർ∙ റവന്യു ടവറിന്റെ നിർമാണം അന്തിമ ഘട്ടത്തിൽ. സർക്കാർ ഓഫിസുകളെ ഒരു കുടക്കീഴിലാക്കുന്നതിന് ആണ് 20 കോടിയോളം രൂപ ചെലവഴിച്ച് മിനി സിവിൽ സ്റ്റേഷൻ നിർമിക്കുന്നത്. 7 നില കെട്ടിടത്തിന്റെ 5 നിലകളുടെ നിർമാണമാണ് ആദ്യഘട്ടം പൂർത്തിയാക്കുന്നത്. കെട്ടിടത്തിന്റെ പ്ലാസ്റ്ററിങ് ജോലികൾ പൂർത്തിയായി. പ്ലാസ്റ്ററിങ് കഴിഞ്ഞ സ്ഥലങ്ങളിൽ പെയിന്റിങ്ങും നടത്തുന്നുണ്ട്. കഴിഞ്ഞ ഡിസംബറിലാണ് റവന്യു ടവറിന്റെ നിർമാണം തുടങ്ങിയത്. ഹൗസിങ് ബോർഡാണ് നിർമാണച്ചുമതല ഏറ്റെടുത്തിരിക്കുന്നത്.

കിഫ്ബിയുടെ സഹായത്തോടെയാണ് കെട്ടിടം നിർമിക്കുന്നത്. 4 നിലകളിൽ ഓഫിസ് സമുച്ചയവും താഴത്തെ നില വാഹന പാർക്കിങ്ങിനുമാണ് ഉപയോഗിക്കുക. റവന്യു ടവറിനോട് ചേർന്ന് കന്റീൻ ബ്ലോക്കിന്റെ നിർമാണവും പുരോഗമിക്കുകയാണ്. മൂന്നുലക്ഷം ലീറ്റർ സംഭരണ ശേഷിയുള്ള വാട്ടർ ടാങ്കിന്റെ നിർമാണവും പൂർത്തിയായി.

മട്ടന്നൂരിൽ വിവിധയിടങ്ങളിലായി വാടക കെട്ടിടങ്ങളിലും മറ്റും പ്രവർത്തിക്കുന്ന സർക്കാർ ഓഫിസുകൾ പലതും റവന്യു ടവർ പൂർത്തിയാകുന്നതോടെ ഇവിടേക്ക് മാറും. 2018 ജൂണിൽ ആണ് മിനി സിവിൽ സ്റ്റേഷൻ നിർമാണത്തിന് മന്ത്രിസഭ അംഗീകാരം നൽകിയത്. 2019 ഒക്ടോബറിൽ മുഖ്യമന്ത്രി പിണറായി വിജയൻ റവന്യു ടവറിന്റെയും  സ്‌പെഷ്യൽറ്റി ആശുപത്രിയുടെയും ശിലാസ്ഥാപനം നടത്തി. റവന്യു ടവറിന്റെ പിൻഭാഗത്തായാണ് സ്‌പെഷ്യൽറ്റി ആശുപത്രിയുടെ പണി നടക്കുന്നത്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *