തിരുവനന്തപുരം: സിൽവർലൈൻ പ്രതിഷേധക്കാരെ ബൂട്ടിട്ട് ചവിട്ടിയ പോലീസ് ഉദ്യോഗസ്ഥന് സ്ഥലം മാറ്റം. മംഗലാപുരം പോലീസ് സ്റ്റേഷനിലെ സിപിഒ ഷബീറിനെയാണ് തിരുവനന്തപുരത്ത് എആര്‍ ക്യാമ്ബിലേക്ക് മാറ്റിയത്.
സമരക്കാരനെ ചവിട്ടിവീഴ്ത്തി മുഖത്തടിച്ചതിനാണ് നടപടി. ഉദ്യോഗസ്ഥന് തെറ്റ് പറ്റിയെന്ന് വകുപ്പുതല അന്വേഷണ റിപ്പോര്‍ട്ട് കിട്ടിയിട്ടും ഇയാള്‍ക്കെതിരെ നടപടി സ്വീകരിക്കാത്തത് വിവാദമായിരുന്നു. ഷബീറിനെതിരെ വകുപ്പ് തല നടപടിയും തുടരും.