• Fri. Sep 20th, 2024
Top Tags

നിർത്തിയിട്ട ലോറിയിൽ കാറിടിച്ച് അമ്മയും മകളും മരിച്ചു

Bydesk

Apr 24, 2022

കോഴിക്കോട്: നിർത്തിയിട്ട ലോറിയിൽ കാറിടിച്ച് അമ്മയും മകളും മരിച്ചു. പേരാമ്പ്ര വാല്യക്കോട് ആണ് അപകടമുണ്ടായത്. വാഹനാപകടത്തിൽ പേരാമ്പ്ര തെരുവത്ത്പൊയില്‍ കൃഷ്ണകൃപയില്‍ സുരേഷ് ബാബുവിന്റെ ഭാര്യ ശ്രീജ (51), മകൾ അഞ്ജലി (24) എന്നിവർ മരിച്ചു. ഗുരുതരമായി പരിക്കേറ്റ സുരേഷ് ബാബു മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്.

ഇവര്‍ സഞ്ചരിച്ച കാര്‍ നിര്‍ത്തിയിട്ട ലോറിയില്‍ ഇടിച്ചാണ് അപകടമുണ്ടായത്. ഇരുവരെയും ആശുപത്രിയിലേക്ക് കൊണ്ടു പോയെങ്കിലും വഴിമധ്യേ മരിക്കുകയായിരുന്നു

Spread the love

Leave a Reply

Your email address will not be published. Required fields are marked *