• Fri. Sep 20th, 2024
Top Tags

തൃശൂർ പാലക്കാട് ജില്ലകളിലെ സ്വകാര്യ ബസുകൾ ഇന്ന് സർവീസ് നടത്തില്ല

Bydesk

Apr 28, 2022

പാലക്കാട് പന്നിയങ്കര ടോൾ പഌസയിൽ സ്വകാര്യ ബസുകളിൽ നിന്ന് ഭീമമായ സംഖ്യ ടോൾ പിരിക്കുന്ന നടപടിക്കെതിരെ പ്രതിഷേധം കടുപ്പിക്കാൻ സംയുക്തസമരസമിതിയുടെ തീരുമാനം.ഇന്ന് തൃശൂർ പാലക്കാട് ജില്ലകളിലെ സ്വകാര്യബസുകൾ സർവ്വീസ് നടത്തില്ല.ഭീമമായ ടോൾ പിരിവ് അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് ബസുടമതൊഴിലാളി സംയുക്തസമിതി സംഘടിപ്പിക്കുന്ന നിരഹാരസമരം 23ാം ദിവസം പിന്നിട്ടു.

വാളയാറിലും പാലിയേക്കരയിലും നൽകുന്നതിന്റെ പത്തിരട്ടി തുകയാണ് ഓരോ മാസവും പന്നിയങ്കരയിൽ സ്വകാര്യബസുകൾ നൽകേണ്ടി വരുകയെന്നാണ് സംയുക്തസമരസമിതിയുടെ പരാതി.ഈ തുക നൽകി സർവ്വീസ് നടത്തിയാൽ വേതനത്തിനുളളത് മിച്ഛം പിടിക്കുന്നത് പോയിട്ട് സർവ്വീസ് നടത്തിപ്പിന് തുക തുക വേറെ കണ്ടത്തേണ്ടിവരുമെന്നാണ് ബസുടമകളും ജീവനക്കാരും പറയുന്നത്

Spread the love

Leave a Reply

Your email address will not be published. Required fields are marked *