• Thu. Sep 19th, 2024
Top Tags

Month: April 2022

  • Home
  • പ്രതിഷേധം തുടരാൻ യുഡിഎഫും സമരസമിതിയും ;കണ്ണൂരിൽ ഇന്നും കെ റെയിൽ സർവ്വേ തുടരും

പ്രതിഷേധം തുടരാൻ യുഡിഎഫും സമരസമിതിയും ;കണ്ണൂരിൽ ഇന്നും കെ റെയിൽ സർവ്വേ തുടരും

കണ്ണൂർ: പ്രതിഷേധങ്ങൾക്കിടെ ഇന്നും കെ റെയിൽ കല്ലിടൽ കണ്ണൂരിൽ തുടരും  എടക്കാട് പൊലീസ് സ്റ്റേഷൻ പരിധിയിലെ മുഴപ്പിലങ്ങാട് ഭാഗത്തായിരുന്നു ഇന്നലെ കല്ലിട്ടത്. അവിടുന്ന് തലശ്ശേരി ഭാഗത്തേക്കുള്ള സർവ്വേ ഇന്ന് പുനരാരംഭിക്കും. ഇന്നലെ പ്രതിഷേധിച്ച നാല് യുഡിഎഫ് പ്രവർത്തകരെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. ഭൂമിയും…

ദുബൈ കണ്ണൂർ ജില്ലാ കെഎംസിസി റമദാൻ സംഗമവും മെഡിക്കൽ ഉപകരണങ്ങളുടെ വിതരണവും നടത്തി

കണ്ണൂർ: ദുബൈ കണ്ണൂർ ജില്ലാ കെഎംസിസി സംഘടിപ്പിച്ച റമദാൻ റിലീഫ് സംഗമം കണ്ണൂർ ബാഫഖി സൗധത്തിൽ കോർപറേഷൻ മേയർ ടി ഒ മോഹനൻ ഉത്ഘാടനം ചെയ്തു. മലയാളികൾ പ്രവാസികളായി എത്തിപ്പെട്ട രാജ്യങ്ങളിലെല്ലാം വേരുകളുള്ള കെഎംസിസി നടത്തുന്നത് ഏവരാലും അംഗീകാരം നേടിയ സമാനതകളില്ലാത്ത…

വ്യാപാരി സുരക്ഷ പദ്ധതി വ്യാപാരി മിത്രയുടെ ഉദ്ഘാടനം മെയ്‌ ഒന്നിന്

കണ്ണൂർ: വ്യാപാരി വ്യവസായി സമിതി കണ്ണൂർ ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ആരംഭിക്കുന്ന വ്യാപാരി സുരക്ഷ പദ്ധതി വ്യാപാരി മിത്രയുടെ ഉദ്ഘാടനം മെയ്‌ ഒന്നിന് രാവിലെ 10.30 ന് കണ്ണൂർ ചേംബർ ഹാളിൽ മുൻ വ്യവസായ മന്ത്രി ഇ.പി.ജയരാജൻ നിർവഹിക്കുമെന്ന് ഭാരവാഹികൾ കണ്ണൂരിൽ…

തൊഴിൽ കാർഡ്‌ അനുവദിക്കണം

ഇരിട്ടി: ഫോട്ടോ, വീഡിയോ രംഗത്ത്‌ തൊഴിലെടുക്കുന്നവർക്ക്‌ സർക്കാർ അംഗീകൃത തൊഴിൽ കാർഡ്‌ അനുവദിക്കണമെന്ന്‌ കേരള ഫോട്ടോഗ്രാഫേഴ്‌സ്‌ ആൻഡ്‌ വീഡിയോ ഗ്രാഫേഴ്‌സ്‌ യൂണിയൻ(സിഐടിയു) ഏരിയാ സമ്മേളനം ആവശ്യപ്പെട്ടു. ഇ.എസ്‌. സത്യൻ ഉദ്‌ഘാടനം ചെയ്‌തു. യൂണിയൻ അംഗമായ നഗരസഭാ കൗൺസിലർ കെ. നന്ദനനെ ജില്ലാ…

ഡിവൈഎഫ്ഐ സംസ്ഥാന സമ്മേളനത്തിൽ കേന്ദ്ര നേതൃത്വത്തിന് വിമർശനം

ഡിവൈഎഫ്ഐ സംസ്ഥാന സമ്മേളനത്തിൽ കേന്ദ്ര നേതൃത്വത്തിന് വിമർശനം. സമരങ്ങൾ ചെയ്യുന്നില്ല എന്നും മുതിർന്ന സിപിഐഎം നേതാക്കൾക്കുള്ള ഊർജം പോലും ഡിവൈഎഫ്ഐ കേന്ദ്ര നേതൃത്വത്തിന് ഇല്ല എന്നും പൊതുചർച്ചയിൽ വിമർശനം ഉയർന്നു. മലപ്പുറത്തുനിന്നുള്ള പ്രതിനിധികൾ പൊലീസിൻ്റെ ചില പ്രവർത്തനങ്ങളെയും വിമർശിച്ചു. ഡിവൈഎഫ്ഐയുടെ പേര്…

പുല്ലൂപ്പിക്കടവ് പുഴയോര ടൂറിസം പദ്ധതിക്ക് 4.01 കോടി രൂപയുടെ ഭരണാനുമതി

നാറാത്ത് ഗ്രാമപഞ്ചായത്തിലെ പുല്ലൂപ്പിക്കടവ് പുഴയോര ടൂറിസം പദ്ധതി നടപ്പിലാക്കുന്നതിനായി സംസ്ഥാന സർക്കാർ 4,01,50,000 രൂപയുടെ ഭരണാനുമതി നൽകി. കെ.വി സുമേഷ് എംഎൽഎ യുടെ നേതൃത്വത്തിൽ നാറാത്ത് ഗ്രാമ പഞ്ചായത്തുമായി ചേർന്ന് കഴിഞ്ഞ മാസം വിശദമായ പദ്ധതി റിപ്പോർട്ട് തയ്യാറാക്കി ടൂറിസം വകുപ്പ്…

പാക് ബോട്ടിൽ ലഹരി പിടികൂടിയ സംഭവം; തുടരന്വേഷണത്തിൽ അഫ്ഗാൻ പൗരനുൾപ്പെടെ നാല് പേർ കൂടി അറസ്റ്റിൽ

ഗുജറാത്ത് തീരത്ത് പാക് ബോട്ട് പിടികൂടിയതുമായി ബന്ധപ്പെട്ട അന്വേഷണത്തിൽ നാല് പേർ കൂടി അറസ്റ്റിൽ. അഫ്ഗാൻ പൗരനുൾപ്പെടെയാണ് അറസ്റ്റിലായത്. ഗുജറാത്തിലെ തീവ്രവാദ വിരുദ്ധ സ്‌ക്വാഡും നാർകോട്ടിക്‌സ് കൺട്രോൾ ബ്യൂറോയും സംയുക്തമായി നടത്തിയ അന്വേഷണത്തിന് ഒടുവിലാണ് നാല് പേരും അറസ്റ്റിലായിരിക്കുന്നത്. ഡൽഹിയിലെ ഒഖ്‌ല…

സന്തോഷ് ട്രോഫിയില്‍ കർണാടകയെ തകർത്ത് കേരളം ഫൈനലിൽ

സന്തോഷ് ട്രോഫിയില്‍ കേരളം ഫൈനലില്‍. കര്‍ണാടകയെ അയല്പക്കാര്‍ എന്നുള്ള ദയ പോലും കാണിക്കാതെ തകര്‍ത്തെറിഞ്ഞ് കൊണ്ടാണ് കേരളം ഫൈനലിലേക്ക് മാര്‍ച്ച്‌ ചെയ്തത്. സബ്ബായി എത്തി അഞ്ചു ഗോളുകള്‍ നേടിയ ജെസിന്റെ മികവില്‍ 7-3 എന്ന സ്കോറിനാണ് കേരളം വിജയിച്ചത്‌.   കളി കേരളത്തിന്റെ…

നടി മൈഥിലി വിവാഹിതയായി

തൃശ്ശൂർ :      നടി മൈഥിലി വിവാഹിതയായി. ഇന്ന് രാവിലെ ഗുരുവായൂരില്‍ വെച്ചായിരുന്നു വിവാഹം. ആര്‍ക്കിടെക്റ്റായ സമ്പത്താണ് വരന്‍. പത്തനംതിട്ട കോന്നി സ്വദേശിയാണ് ബ്രെറ്റി ബാലചന്ദ്രന്‍ എന്ന മൈഥിലി. പാലേരി മാണിക്യം എന്ന ചിത്രത്തിലൂടെയായിരുന്നു മൈഥിലി വെള്ളിത്തിരയിലെത്തിയത്. ഗായികയുമാണ് മൈഥിലി.…

സില്‍വര്‍ലൈന്‍ കല്ലിടലിനെതിരെ കണ്ണൂരിൽ ഇന്നും വ്യാപക പ്രതിഷേധം

കണ്ണൂർ :    തുടക്കം മുതല്‍ വിവാദത്തിലായ സില്‍വര്‍ലൈന്‍ പ്രതിഷേധം പുരോഗമിക്കുന്നതിനിടെ കല്ലിടലിനെതിരെ ഇന്നും പ്രതിഷേധം. കണ്ണൂര്‍ മുഴുപ്പിലങ്ങാടാണ് പ്രതിഷേധം നടക്കുന്നത്. കല്ലിടലുമായി മുന്നോട്ടുപോകുമെന്ന് ഉദ്യോഗസ്ഥരും എന്ത് വന്നാലും പ്രതിഷേധിക്കുമെന്ന് നാട്ടുകാരും വ്യക്തമാക്കിയതോടെ പ്രദേശത്ത് സംഘര്‍ഷമുണ്ടാകുകയായിരുന്നു. പ്രതിഷേധിച്ചവരെ പൊലീസെത്തി അറസ്റ്റ് ചെയ്ത്…