• Fri. Sep 20th, 2024
Top Tags

Month: April 2022

  • Home
  • ചക്കരക്കൽ ബസ് സ്റ്റാൻഡിൽ വൻ തീ പിടിത്തം

ചക്കരക്കൽ ബസ് സ്റ്റാൻഡിൽ വൻ തീ പിടിത്തം

ചക്കരക്കൽ ബസ് സ്റ്റാൻഡിൽ വൻ തീപിടിത്തം. ഇന്ന് രാവിലെ എട്ട് മണിയോടെയാണ് സംഭവം. സ്റ്റാൻഡിലെ ഇന്ത്യൻ ബേക്കറിയിലാണ് ആദ്യം തീ പിടിച്ചത്. ബേക്കറി പൂർണമായും കത്തിനശിച്ചു. ബേക്കറിയുടെ മുകളിൽ പ്രവർത്തിക്കുന്ന ക്ലോത്ത് ബാനർ പ്രിൻ്റിംഗ് സ്ഥാപനവും പൂർണ്ണമായും നശിച്ചു. കണ്ണൂരിൽ നിന്നെത്തിയ…

കായികവിദ്യാർഥികൾക്കായി സ്പോർട്സ് സ്കൂൾ സെലക്‌ഷൻ ട്രയൽ നടത്തുന്നു

കണ്ണൂർ :  ആറ് മുതൽ 11-ാം തരം വരെയുള്ള സ്കൂൾ വിദ്യാർഥികൾക്ക് കേരളത്തിലെ മുൻനിര സ്പോർട്‌സ് സ്കൂളുകളിലേക്ക് സെലക്‌ഷൻ ട്രയൽസ് നടത്തുന്നു. 30-ന് കണ്ണൂർ പോലീസ് പരേഡ് ഗ്രൗണ്ടിലാണ് തിരഞ്ഞെടുപ്പ്. അത്‌ലറ്റിക്സ്, ബോക്സിങ്, ജൂഡോ, ക്രിക്കറ്റ്, തെയ്‌ക്വാൻഡോ, വോളിബോൾ, ബാസ്കറ്റ്‌ബോൾ, ഹോക്കി,…

കെഎസ്ആര്‍ടിസിയിലെ സാമ്പത്തിക തിരിമറി; ഉദ്യോഗസ്ഥര്‍ക്കെതിരെ കേസെടുത്ത് പൊലീസ്

കെഎസ്ആര്‍ടിസിയിലെ സാമ്പത്തിക തിരിമറി ഉദ്യോഗസ്ഥര്‍ക്കെതിരെ കേസെടുത്ത് പൊലീസ്. കുറ്റകരമായ ഗൂഢാലോചനയും വഞ്ചനയും നടന്നെന്ന് തിരുവനന്തപുരം ഫോര്‍ട്ടപൊലീസ്. ജീവനക്കാരന്റെ വായ്പാ തിരിച്ചടവ് തുക ബാങ്കില്‍ നിക്ഷേപിച്ചില്ലെന്ന പരാതിയിലാണ് നടപടി. തുക വകമാറ്റിയതിനാല്‍ പരാതിക്കാരന് ഭീമമായ സാമ്പത്തിക ബാധ്യതയുണ്ടായെന്ന് എഫ്‌ഐആര്‍.

കൊവിഡ് വ്യാപനം ; സംസ്ഥാനത്ത് വീണ്ടും മാസ്‌ക് നിര്‍ബന്ധമാക്കി

തിരുവനന്തപുരം :   സംസ്ഥാനത്ത് വീണ്ടും മാസ്‌ക് നിര്‍ബന്ധമാക്കി. മാസ്‌ക് ധരിച്ചില്ലെങ്കില്‍ ഇനി മുതല്‍ പഴയരീതിയില്‍ പിഴ ഈടാക്കും. കൊവിഡ് കേസുകള്‍ ഉയരുന്ന സാഹചര്യത്തിലാണ് തീരുമാനം. ദുരന്ത നിവാരണ നിയമപ്രകാരമാണ് ചീഫ് സെക്രട്ടറിയുടെ ഉത്തരവ്.

ഓട്ടോ യാത്രക്കാരിയുടെ മാല പൊട്ടിക്കാൻ ശ്രമം; രണ്ട് നാടോടി സ്ത്രീകൾ പിടിയിൽ.

പയ്യന്നൂർ: വയോധികയായ ഓട്ടോ യാത്രക്കാരിയുടെ മാല പൊട്ടിക്കാൻ ശ്രമം രണ്ട് നാടോടി സ്ത്രീകൾ പിടിയിൽ. കർണ്ണാടക ഹുബ്ലി ഉസൂർ സ്വദേശികളായ കാസറഗോഡ് താമസിക്കുന്ന ശൃംഗേരി (39), മേരി (21) എന്നിവരെയാണ് നാട്ടുകാർ പിടികൂടി പയ്യന്നൂർ പോലീസിൽ ഏല്പിച്ചത്..ഇന്ന് രാവിലെ 11 മണിയോടെ…

പത്തനംതിട്ടയിൽ മനസികാസ്വാസ്ഥ്യമുള്ള യുവാവിനെ കയ്യും കാലും കെട്ടി കിണറ്റിലെറിഞ്ഞ് കൊന്നു ; മാതൃസഹോദരൻ അറസ്റ്റിൽ

പത്തനംതിട്ടയിൽ മനസികാസ്വാസ്ഥ്യമുള്ള യുവാവിനെ കയ്യും കാലും കെട്ടി കിണറ്റിലെറിഞ്ഞ് കൊന്ന കേസിൽ മാതൃസഹോദരൻ മാത്യു തോമസ് മകൻ റോബിൻ എന്നിവർ അറസ്റ്റിലായി. പത്തനംതിട്ട കുഴിക്കാലയിൽ റെനിലാണ് കൊല്ലപ്പെട്ടത്. തിങ്കളാഴ്ച രാവിലെയാണ് വീട്ടുവളപ്പിലെ കിണറ്റിൽ മൃതദേഹം കണ്ടത്. ആത്മഹത്യയാണെന്നാണ് ആദ്യം കരുതിയതെങ്കിലും പിന്നീട്…

ഇരിട്ടി പാലാപ്പറമ്പിൽ ആശുപത്രി മാലിന്യം തള്ളി; പ്രതിഷേധം

ഇരിട്ടി∙ ഇരിട്ടി നഗരസഭ പരിധിയിൽപെട്ട പുന്നാട് പാലാപ്പറമ്പിൽ ആശുപത്രി മാലിന്യം തള്ളിയ നിലയി‍ൽ കണ്ടെത്തി. ഉത്തരവാദികളെ പിടികൂടണമെന്നു ആവശ്യപ്പെട്ട് നഗരസഭ അധികൃതർ പൊലീസിനെ സമീപിച്ചു. ടൗൺ മേഖലയിൽ നിന്നു അധികം ദൂരത്തല്ലാതെ ഉയർന്ന പ്രദേശമായ പാലപ്പറമ്പിലെ കശുമാവ് തോട്ടത്തിലെ പഴയ കൽപ്പണ…

ഹെൽമറ്റ് വയ്‌ക്കാതെ കാർ ഓടിച്ചു, യുവാവിന് വിചിത്രമായ പിഴ അടയ്ക്കൽ നോട്ടീസ്

ഹെൽമറ്റ് ധരിക്കാതെ കാർ ഓടിച്ചെന്ന് പറഞ്ഞ് യുവാവിന് വിചിത്രമായ പിഴ ചുമത്തി മോട്ടോർ വാഹന വകുപ്പിന്റെ നോട്ടീസ്. വെഞ്ഞാറമ്മൂട് സ്വദേശി എ. അജിത് കുമാറിനാണ് 500 രൂപ പിഴയൊടുക്കണമെന്ന് ആവശ്യപ്പെട്ട് നോട്ടീസ് ലഭിച്ചത്. പിഴനോട്ടീസ് കിട്ടിയതിന്റെ അമ്പരപ്പിലാണ് സിമന്റ് കടയിൽ ജോലി…

രാജ്യത്ത് കോവിഡ് ആശങ്ക വീണ്ടും; നിയന്ത്രണങ്ങള്‍ തിരിച്ചുവരുന്നു

ന്യൂഡല്‍ഹി ; രാജ്യത്തെ വീണ്ടും ആശങ്കയിലാക്കി കൊവിഡ്  കേസുകള്‍ വര്‍ധിക്കുന്നു. 24 മണിക്കൂറിനിടെ 2,483 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്തെ ആക്റ്റീവ് കേസുകളുടെ എണ്ണം 15,636 ആയി ഉയര്‍ന്നു.ഡല്‍ഹിയില്‍ കഴിഞ്ഞ ദിവസം 1011 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. തുടര്‍ച്ചയായ…

ധോണിക്ക് കഴിഞ്ഞില്ല, ചെന്നൈയെ 11 റൺസിന് തോൽപിച്ച് പഞ്ചാബ്

ഇന്ത്യൻ പ്രീമിയർ ലീഗ് (ഐ‌പി‌എൽ) 2022 തിങ്കളാഴ്ച നടന്ന മത്സരത്തിൽ ചെന്നൈ സൂപ്പർ കിംഗ്‌സിന് തോൽവി. ആവേശകരമായ മത്സരത്തിൽ പഞ്ചാബ് കിംഗ്‌സ് 11 റൺസിനാണ് ചെന്നൈയെ പരാജയപ്പെടുത്തിയത്. ടീമിൻ്റെ മോശം ബൗളിംഗാണ് പരാജയ കാരണമെന്ന് സിഎസ്‌കെ ക്യാപ്റ്റൻ രവീന്ദ്ര ജഡേജ പറഞ്ഞു.…