• Fri. Sep 20th, 2024
Top Tags

Month: April 2022

  • Home
  • കലകളുടെ പൂരത്തിനായി പൂത്തൊരുങ്ങി കൊല്ലം; കേരള സര്‍വകലാശാല യുവജനോത്സവത്തിന് ഇന്ന് തുടക്കം

കലകളുടെ പൂരത്തിനായി പൂത്തൊരുങ്ങി കൊല്ലം; കേരള സര്‍വകലാശാല യുവജനോത്സവത്തിന് ഇന്ന് തുടക്കം

കേരള സര്‍വകലാശാല യൂണിയന്‍ യുവജനോത്സവത്തിന് ഇന്ന് കൊല്ലത്ത് തുടക്കമാകും. 9 വേദികളിലായി 250ലധികം കോളേജുകളില്‍ നിന്നുള്ള പ്രതിഭകള്‍ മാറ്റുരയ്ക്കും. യുവജനോത്സവം ഈ മാസം 27 നാണ് സമാപിക്കുക. കൊല്ലം എസ് എന്‍ കോളേജിലെ കെപിഎസി ലളിത നഗര്‍ ആണ് കലോത്സവത്തിന്റെ പ്രധാന…

ഡി.വൈ.എഫ്.ഐ. ജില്ലാ സമ്മേളനത്തിന് കണ്ണൂരിൽ ആവേശകരമായ തുടക്കം

കണ്ണൂർ:ബുൾഡോസർ രാജ് നടപ്പാക്കി കേന്ദ്രം ഏകപക്ഷീയ വർഗീയ വേട്ട നടത്തുകയാണെന്ന് ഡി.വൈ. എഫ് .ഐ ദേശീയ പ്രസിഡന്റ് എ.എ.റഹീം പറഞ്ഞു. കണ്ണൂർ റബ്കോ ഓഡിറ്റോറിയത്തിൽ ഡി.വൈ.എഫ്.ഐ ജില്ലാസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മതത്തിന്റെ പേരുപറഞ്ഞ് ന്യൂനപക്ഷങ്ങളെ ഉന്മൂലനം ചെയ്യാനാണ് കേന്ദ്ര സർക്കാരിന്റെ…

കതിരൂരിൽ മാരക ശേഷിയുള്ള മയക്കുമരുന്ന് പിടികൂടി

കതിരൂർ: കൊട്ടിയോടിയിൽ പോലീസ് നടത്തിയ വാഹന പരിശോധനയിൽ മാരക ശേഷിയുള്ള മയക്കുമരുന്ന് പിടികൂടി. 7.140ഗ്രാം എം ഡി എം എയാണ് പിടികൂടിയത്. സംഭവവുമായി ബന്ധപ്പെട്ട് മേകുന്ന് പള്ളിക്കുനിയിലെ ജംഷീദ് വി.പി യുടെ പേരിൽ കതിരൂർ പോലീസ് കേസ്സെടുത്തു. മയക്ക് മരുന്ന് കടത്താൻ…

പുതിയ തെരുവിൽ ലോറിയിടിച്ച് സ്കൂട്ടർ യാത്രക്കാരൻ മരിച്ചു

വളപട്ടണം : ദേശീയപാതയിൽ പുതിയ തെരുവിൽ ടോറസ് ലോറിയിടിച്ച് സ്കൂട്ടർ യാത്രക്കാരനായ  കരിവെള്ളൂർ സ്വദേശി മരിച്ചു .  കൊഴുമ്മൽ പുത്തൂർ നാരോത്ത് ക്ഷേത്രത്തിന് സമീപം താമസിക്കുന്ന പരേതനായ കണ്ണംമ്പള്ളി മഠത്തിൽ നാരായണൻ്റെ മകൻ കെ.എം.ബാലസുബ്രഹ്മണ്യൻ (65) ആണ് മരണപ്പെട്ടത്.പയ്യന്നൂരിൽ 10 വർഷമായി…

സില്‍വര്‍ ലൈന്‍ കല്ലിടല്‍; കണ്ണൂരില്‍ പ്രതിഷേധം തുടരുന്നു

കണ്ണൂര്‍ എടക്കാടാണ് സില്‍വര്‍ ലൈന്‍ കല്ലിടലിനെതിരെ പ്രതിഷേധം നടക്കുന്നത്. കല്ലിടല്‍ നാട്ടുകാര്‍ തടഞ്ഞു. ഉദ്യോഗസ്ഥരും പൊലീസുകാരും നാട്ടുകാരും തമ്മില്‍ വലിയ വാക്കേറ്റമുണ്ടായി. ഇവിടെ സ്ഥാപിച്ച ഒരു കല്ല് പ്രദേശവാസികള്‍ പിഴുതുമാറ്റി. അപ്രതീക്ഷിതമായാണ് കല്ലിടാനെത്തിയതെന്ന് നാട്ടുകാര്‍ പറഞ്ഞു. കല്ലിടാനെത്തുമെന്ന് ആരെയും അറിയിച്ചില്ല. തങ്ങളെ…

ജമ്മു കശ്മീരില്‍ സിഐഎസ് എഫ് വാഹനത്തിന് നേരെ ഗ്രനേഡ് ആക്രമണം; എഎസ് ഐയ്ക്ക് വീരമൃത്യു

ജമ്മു കശ്മീരിൽ സിഐഎസ് എഫ് വാഹനത്തിന് നേരെ ഗ്രനേഡ് ആക്രമണം. ആക്രമണത്തില്‍ എഎസ് ഐ വീരമൃത്യു വരിച്ചു. ചദ്ദ ക്യാമ്പിന് സമീപമാണ് ആക്രമണം ഉണ്ടായത്. ഒൻപത് സിഐഎസ് എഫ് ജവാന്മാർക്ക് പരുക്കേറ്റു. പതിനഞ്ച് സിഐഎസ് എഫ് ജവാന്മാരാണ് ബസിൽ ഉണ്ടായിരുന്നത്. ബാരാമുള്ളയിൽ…

വിവാദങ്ങള്‍ക്കിടയിലും സ്വിഫ്റ്റ് ബസുകളെ ജനങ്ങള്‍ ഏറ്റെടുത്തു; പത്ത് ദിവസങ്ങള്‍ കൊണ്ട് 61 ലക്ഷം രൂപ വരുമാനം

വിവാദങ്ങള്‍ക്കിടയിലും മികച്ച വരുമാനം നേടി കെഎസ്ആര്‍ടിസിയുടെ സ്വിഫ്റ്റ്. ആദ്യ പത്ത് ദിവസം കൊണ്ട് 61 ലക്ഷം രൂപയാണ് സ്വിഫ്റ്റ് ബസുകള്‍ വരുമാനമായി നേടിയത്. സ്വിഫ്റ്റ് ബസുകള്‍ക്ക് കൂടുതല്‍ റൂട്ടുകള്‍ ലഭിക്കുന്നതോടെ വരുമാനം ഗണ്യമായി വര്‍ധിക്കുമെന്നാണ് കെഎസ്ആര്‍ടിസിയിലെ ഉന്നതങ്ങളുടെ വിലയിരുത്തല്‍. ഉദ്ഘാടനം മുതല്‍…

റെയിൽപ്പാളത്തിൽനിന്ന് സെൽഫിയെടുത്താൽ പിഴ 2000

റെയിൽപ്പാളത്തിൽ തീവണ്ടി എൻജിന് സമീപത്തുനിന്ന് സെൽഫിയെടുത്താൽ 2000 രൂപ പിഴ ഈടാക്കുമെന്ന് ദക്ഷിണ റെയിൽവേ അറിയിച്ചു. വാതിൽപ്പടിയിൽ യാത്ര ചെയ്താൽ 500 രൂപയും പിഴ ഈടാക്കും. കഴിഞ്ഞയാഴ്ച പാളത്തിൽനിന്ന് സെൽഫിയെടുക്കാൻ ശ്രമിക്കവേ തീവണ്ടി തട്ടി മൂന്നു കോളേജ് വിദ്യാർഥികൾ ചെങ്കൽപ്പെട്ടിനു സമീപം…

ഡബിൾ സെഞ്ചുറിയടിച്ച് ചെറുനാരങ്ങ വില; ഇത് ചരിത്രത്തിലാദ്യം

ചെറുനാരങ്ങ എന്നാണ് പേരെങ്കിലും ഇപ്പോൾ വിപണിയിൽ അത്ര ചെറുതല്ല കക്ഷി. ചരിത്രത്തിലാദ്യമായി ഡബിൾ സെഞ്ചുറിയടിച്ച് കുതിക്കുകയാണ് ചെറുനാരങ്ങയുടെ വില. വേനലിൽ ഉപഭോഗം കൂടിയതും ലഭ്യത കുറഞ്ഞതുമാണ് വില വർധനവിന് കാരണം. ഇതാദ്യമായി 200 കടന്ന് കുതിക്കുകയാണ് ഒരു കിലോ ചെറുനാരങ്ങയുടെ വില.…

കാലടി മണപ്പുറത്തെ ‘മിന്നല്‍ മുരളി’ സിനിമയ്ക്ക് ഇട്ട സെറ്റ് തകർത്ത കേസിലെ മുഖ്യപ്രതിയെ കാപ്പ ചുമത്തി ജയിലിലടച്ചു

ആലുവ: കാലടി മണപ്പുറത്തെ ‘മിന്നല്‍ മുരളി’ സിനിമയ്ക്ക് ഇട്ട സിനിമ സെറ്റ് തകർത്ത കേസിലെ മുഖ്യപ്രതി മലയാറ്റൂർ സ്വദേശി  രതീഷ് എന്ന കാര രതീഷിനെതിരെ കാപ്പ ചുമത്തി ജയിലിലടച്ചു. എറണാകുളം റൂറൽ, കൊല്ലം, തൃശൂർ, മലപ്പുറം ജില്ലകളിൽ പതിമൂന്നോളം കേസുകളിൽ പ്രതിയായാണ്…