• Fri. Sep 20th, 2024
Top Tags

Month: April 2022

  • Home
  • രാജ്യത്ത് വീണ്ടും ആശങ്കയായി കൊവിഡ് കേസുകൾ വർധിക്കുന്നു

രാജ്യത്ത് വീണ്ടും ആശങ്കയായി കൊവിഡ് കേസുകൾ വർധിക്കുന്നു

തിരുവനന്തപുരം :   രാജ്യത്ത് വീണ്ടും ആശങ്കയായി കൊവിഡ് കേസുകൾ വർധിക്കുന്നു. തുടർച്ചയായി മൂന്നാം ദിവസവും രണ്ടായിരത്തിനു മുകളിൽ കേസുകളാണ് രാജ്യത്ത് റിപ്പോർട്ട് ചെയ്തത്. 24 മണിക്കൂറിനിടെ 2451 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്തെ സജീവ കൊവിഡ് കേസുകളുടെ എണ്ണം 14000കടന്നു.…

നാറാത്ത് സ്കൂട്ടറും പിക്കപ്പ് വാനും കൂട്ടിയിടിച്ച് സ്കൂട്ടർ യാത്രികൻ മരിച്ചു

നാറാത്ത് :  നാറാത്ത് സ്കൂട്ടറും പിക്കപ്പ് വാനും കൂട്ടിയിടിച്ച് സ്കൂട്ടർ യാത്രികൻ മരണപ്പെട്ടു. കണ്ണാടിപ്പറമ്പ് പാറപ്പുറം സ്വദേശി ഇബ്രാഹിം ഹാജി (62)മരണപ്പെട്ടു. ഇന്ന് രാവിലെ 8.30 ഓടെയാണ് സംഭവം. കമ്പിൽ ഭാഗത്തുനിന്ന് വരുന്ന ബൈക്കും സ്റ്റെപ്പ് റോഡ് നിന്ന് തമ്മിൽ ഭാഗത്തേക്ക്…

അട്ടപ്പാടിയിൽ കർഷകനെ കാട്ടാന ചവിട്ടി കൊന്നു

അട്ടപ്പാടി :  സ്വർണ്ണഗദ്ദയിലെ കർഷകനെ കാട്ടാന ചവിട്ടി കൊന്നു. പുതൂർ ഉമ്മത്താംപ്പടി സ്വദേശി സേമനേയാണ് കാട്ടാന രാത്രിയിൽ ചവിട്ടി കൊന്നത്. ഉമ്മത്താംപ്പടി ഹെൽത്ത് സബ്ബ് സെന്ററിന് സമീപമാണ് മൃതദേഹമുള്ളത്.

താഴെചൊവ്വയിൽ വാഹനങ്ങൾ എറിഞ്ഞ് തകർക്കുന്നത് പതിവാക്കിയ വിരുതനെ പോലീസ് അറസ്റ്റ് ചെയ്തു

കണ്ണൂർ: താഴെചൊവ്വ കിഴുത്തളളിയിൽ വാഹനങ്ങൾ എറിഞ്ഞ് തകർക്കുന്നത് പതിവാക്കിയ വിരുതനെ കണ്ണൂർ ടൗൺ പോലീസ് അറസ്റ്റ് ചെയ്തു. ചാല കൊയ്യോട് റോഡ് വാഴയിൽ ഹൗസ് ഷംഷീർ എന്നയാളെയാണ് ടൗൺ സി.ഐ ശ്രീജിത്ത് കോടേരിയുടെ നേതൃത്വത്തിൽ ഇന്ന് പിടികൂടിയത്. വധശ്രമത്തിനാണ് ഇയാൾക്കെതിരെ കേസെടുത്തിട്ടുള്ളത്.…

സ്കൂൾവിദ്യാർത്ഥിയായ 14കാരനെ കിടപ്പുമുറിയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി.

ശ്രീകണ്ഠാപുരം: സ്കൂൾവിദ്യാർത്ഥിയായ 14കാരനെ കിടപ്പുമുറിയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. ചുഴലി ചാൽ വയലിലെ പ്രവാസി ചെമ്രോട്ട് വീട്ടിൽ ഷിബു – ധന്യ ദമ്പതികളുടെ മകൻ ആദി ഷിനെ(14)യാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.ഇന്ന് പുലർച്ചെ 5.30 മണിയോടെ സംഭവം കണ്ടത്. കുട്ടിയുടെ…

ഹെൽമറ്റും സീറ്റ് ബെൽറ്റും ഇല്ലെങ്കിൽ ലൈസൻസ് സസ്പെൻഡ് ചെയ്യും, നിർദ്ദേശങ്ങൾ ഇങ്ങനെ

ഹെൽമറ്റും സീറ്റ് ബെൽറ്റും ധരിക്കാതെ വാഹനമോടിക്കുന്നവരുടെ ലൈസൻസ് സസ്പെൻഡ് ചെയ്യാനുള്ള തീരുമാനം കർശനമായി നടപ്പാക്കാൻ ട്രാൻസ്പോർട്ട് കമ്മിഷണറുടെ നിർദേശം. തീരുമാനപ്രകാരം ഓരോ മാസവും എടുത്ത നടപടിയുടെ വിശദാംശങ്ങളടങ്ങിയ റിപ്പോർട്ട് അടുത്ത മാസം 10ന് അകം കൈമാറണമെന്നും നിർദേശമുണ്ട്.അപകടങ്ങൾക്കു കാരണമാകുന്ന നിയമ ലംഘനങ്ങൾക്കു…

മട്ടന്നൂർ റവന്യു ടവറിന്റെ നിർമാണം അന്തിമ ഘട്ടത്തിൽ

മട്ടന്നൂർ∙ റവന്യു ടവറിന്റെ നിർമാണം അന്തിമ ഘട്ടത്തിൽ. സർക്കാർ ഓഫിസുകളെ ഒരു കുടക്കീഴിലാക്കുന്നതിന് ആണ് 20 കോടിയോളം രൂപ ചെലവഴിച്ച് മിനി സിവിൽ സ്റ്റേഷൻ നിർമിക്കുന്നത്. 7 നില കെട്ടിടത്തിന്റെ 5 നിലകളുടെ നിർമാണമാണ് ആദ്യഘട്ടം പൂർത്തിയാക്കുന്നത്. കെട്ടിടത്തിന്റെ പ്ലാസ്റ്ററിങ് ജോലികൾ…

ആശങ്കയിൽ പാതയോരത്തെ വ്യാപാര സ്ഥാപനങ്ങൾ

പയ്യന്നൂർ ∙ ദേശീയപാത വികസനത്തിൽ പാതയോരത്തെ വ്യാപാര സ്ഥാപനങ്ങളും വീടുകളും മഴക്കാലത്തു ദുരിതം പേറേണ്ടി വരുമോ എന്ന ആശങ്കയിൽ. തുടക്കത്തിൽ നിർമാണത്തിനു വേഗം കൂടിയെങ്കിലും ഇപ്പോൾ അതിനനുസരിച്ച് വേഗമില്ലെന്നാണു ജനങ്ങളുടെ പരാതി. ടൗണുകളിലെ നിർമാണത്തിനു വേഗം കൂട്ടണമെന്നു വ്യാപാരി സംഘടനകളും ആവശ്യപ്പെട്ടിട്ടുണ്ട്.…

തൂണ് വരെ തുരുമ്പിച്ചു; 9 കോടിയുടെ വഴിവിളക്കുകൾ നോക്കുകുത്തി

ഇരിട്ടി∙ രാജ്യാന്തര നിലവാരത്തിൽ നിർമാണം പൂർത്തീകരിച്ച തലശ്ശേരി – വളവുപാറ റോഡിൽ സ്ഥാപിച്ച സൗരോർജ വഴിവിളക്കുകളിൽ ഭൂരിഭാഗവും തെളിയുന്നില്ല. സ്ഥാപിച്ചതു മുതൽ കത്താത്ത വിളക്കുകളും ധാരാളം. ഒരെണ്ണത്തിനു 95,000 രൂപ ചെലവിൽ 9 കോടി രൂപയോളം മുടക്കി കെഎസ്ടിപി പദ്ധതി പ്രകാരം…

ഭിന്നശേഷിക്കാരനായ വയോധികന്റെ ഭൂമി കയ്യേറിയതായി പരാതി

ചെറുപുഴ ∙ ഭിന്നശേഷിക്കാരനായ വയോധികന്റെ ഭൂമി കയ്യേറിയതായി പരാതി. തേജസ്വിനിപ്പുഴയുടെ കാനംവയൽ ഭാഗത്തെ പാലത്തിന്റെ അപ്രോച്ച് റോഡിനു വേണ്ടിയാണു സ്ഥലം കയ്യേറിയതെന്നാണു പരാതി. ഇതുസംബന്ധിച്ചു സ്ഥലം ഉടമ വെള്ളിയോപ്പള്ളിയിൽ ചാക്കോ ചെറുപുഴ പൊലീസിൽ പരാതി നൽകി. 80 വയസ്സുകാരനായ ചാക്കോയും ഭാര്യ…