• Fri. Sep 20th, 2024
Top Tags

പാല്‍ അളക്കുന്നതില്‍ കൃത്രിമം ; ജോസ്ഗിരി ക്ഷീരോത്പാദക സംഘത്തിനു മുന്നില്‍ കര്‍ഷകര്‍ പ്രതിഷേധിച്ചു

Bydesk

May 2, 2022

ചെറുപുഴ :  പാല്‍ അളക്കുന്നതില്‍ കൃത്രിമം നടക്കുന്നുണ്ടെന്ന് ആരോപിച്ച് ജോസ്ഗിരി ക്ഷീരോത്പാദക സംഘത്തിനു മുന്നില്‍ കര്‍ഷകര്‍ പ്രതിഷേധിച്ചു. സംഘത്തില്‍ പാലളക്കുന്ന കര്‍ഷകര്‍ക്ക് ബില്ല് നല്‍കാറില്ലെന്നും പാലിന്റെ അളവ് പാസ്സ് ബുക്കില്‍ കൃത്യമായി രേഖപ്പെടുത്തുന്നില്ലെന്നും ആരോപിച്ചാണ് കര്‍ഷകര്‍ കുത്തിയിരുന്ന് പ്രതിഷേധിച്ചത്.

പാലളക്കുന്ന ഭൂരിഭാഗം പേര്‍ക്കും പാസ്സ് ബുക്ക് നല്‍കിയിട്ടില്ലെന്നും സംഘം ഭരണ സമിതിയിലെ ഭൂരിഭാഗം പേരും വര്‍ഷങ്ങളായി പാല്‍ അളക്കാത്തവരും പശു വളര്‍ത്തല്‍ പോലും ഇല്ലാത്തവരുമാണെന്നും പ്രതിഷേധക്കാര്‍ പറയുന്നു. ഇത്തരത്തില്‍ യഥാര്‍ത്ഥ ക്ഷീര കര്‍ഷകന് ലഭിക്കേണ്ട ആനുകൂല്യം അനര്‍ഹരായ ചിലര്‍ കരസ്ഥമാക്കുകയാണ്.

സംഘം ഭരണസമിതിക്കുവേണ്ടി എല്ലാ നിയമങ്ങളും കാറ്റില്‍ പറത്തിയാണ് സെക്രട്ടറി പ്രവര്‍ത്തിക്കുന്നതെന്നും പ്രതിഷേധക്കാര്‍ ആരോപിച്ചു.

പ്രതിഷേധ പരിപാടിക്ക് ബെന്നി കൊറ്റിയാത്ത്, ജോയിസണ്‍ പുത്തന്‍പുരയില്‍, ജനു തച്ചുകുന്നേല്‍, ബിജോയി കൊറ്റിയാത്ത്, ബിജു മാരിപ്പുറം, സുകുമാരന്‍ നായര്‍, തങ്കച്ചന്‍ മുല്ലൂര്‍പീടിക തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

Spread the love

Leave a Reply

Your email address will not be published. Required fields are marked *