• Fri. Sep 20th, 2024
Top Tags

മലയോരത്തും ചെറിയ പെരുന്നാൾ; വിശ്വാസികൾ ആഘോഷമാക്കി. രണ്ട് വര്‍ഷങ്ങള്‍ക്കിപ്പുറം ആശ്വാസ തീരത്ത് പെരുന്നാളാഘോഷിക്കുകയാണ് വിശ്വാസികൾ

Bydesk

May 3, 2022

ഒരു മാസം നീണ്ട റമദാൻ വ്രതത്തിന് വിരാമമിട്ട്  ചൊവ്വാഴ്ച ചെറിയ പെരുന്നാൾ ആഘോഷിച്ചു. കോവിഡ് നിയന്ത്രണങ്ങൾ മാറിയതോടെ പെരുന്നാൾ നമസ്കാരങ്ങളും ഒത്തുചേരലുകളുമായി വിശ്വാസികൾ പെരുന്നാൾ ആഘോഷമാക്കി. ഈദ് സന്ദേശം പങ്കുവെച്ച് എല്ലാവരും ആഘോഷത്തിൽ പങ്കുചേർന്നു. രാവിലെ നിശ്ചയിച്ച ഈദ് ഗാഹുകളിൽ നടന്ന പ്രാർത്ഥനയിലും പ്രഭാഷണങ്ങളിലും സ്ത്രീകൾ ഉൾപ്പെടെ നൂറുകണക്കിന് വിശ്വാസികൾ പങ്കെടുത്തു. ശ്രീകണ്ഠപുരം, ചെങ്ങളായി, കുറുമാത്തൂർ, ഇരിക്കൂർ, നടുവിൽ, ആലക്കോട് മേഖലകളിൽ ഈദ് ഗാഹുകൾ നടന്നു. ആത്മനിയന്ത്രണത്തിന്റെയും ത്യാഗത്തിന്റെയും ദാനശീലത്തിന്റെയും മാഹാത്മ്യം വിളിച്ചോതുന്ന ആഘോഷമാണ് ഈദുല്‍ ഫിത്തര്‍. പട്ടിണി രഹിതവും, കൂടുതല്‍ സന്തോഷകരവുമായ ലോകം ഉറപ്പാക്കേണ്ടത് നമ്മുടെ കടമയാണെന്ന് റംസാന്‍ വ്രതം നമ്മെ ഓര്‍മിപ്പിക്കുന്നു. ചെറിയ പെരുന്നാള്‍ പ്രമാണിച്ച്‌ ചൊവ്വാഴ്ച സംസ്ഥാനത്തെ എല്ലാ സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്കും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ബാങ്കുകള്‍ക്കും അവധിയായിരുന്നു. ചെറിയ പെരുന്നാള്‍ തിങ്കളാഴ്ച യായിരിക്കുമെന്ന് കരുതി, അവധി സര്‍ക്കാര്‍ നേരത്തെ പ്രഖ്യാപിച്ചിരുന്നു. മാസപിറവി കാണാത്തതിനാല്‍ ചെറിയ പെരുന്നാള്‍ ചൊവ്വാഴ്ചത്തേക്ക് മാറിയെങ്കിലും തിങ്കളാഴ്ച ത്തെ അവധി തുടരാന്‍ തീരുമാനിക്കുകയായിരുന്നു. അതേസമയം, കൊവിഡ് മഹാമാരിക്ക് ശേഷമെത്തിയ ആദ്യ ഈദ് ശരിക്കും ആഘോഷമാക്കിയിരിക്കുകയാണ് മലയോരജനത.

Spread the love

Leave a Reply

Your email address will not be published. Required fields are marked *