പയ്യാവൂർ: ടി എസ് എസ് ചെമ്പേരി മേഖലയുടെയും, ചെമ്പേരി യൂണിറ്റിന്റെയും നേതൃത്വത്തിൽ മഴക്കാല രോഗങ്ങളും, പകർച്ചപ്പനികളും എന്ന വിഷയത്തിൽ നടത്തിയ സെമിനാർ അതിരൂപത ഡയറക്ടർ ഫാ. ബെന്നി നിരപ്പേൽ ഉദ്ഘാടനം ചെയ്തു. അതിരൂപത പ്രസിഡണ്ട് ജോഷി കുന്നത്ത് അധ്യക്ഷത വഹിച്ചു. ഏരുവേശി പി എച്ച് സി ഹെൽത്ത് ഇൻസ്പെക്ടർ ശ്രീനിവാസൻ ക്ലാസ്സ് എടുത്തു ജോസ് ആലിലക്കുഴിയിൽ, ജോയിച്ചൻ പാറത്താനം, ജെസി തങ്കച്ചൻ എന്നിവർ പ്രസംഗിച്ചു. സിസ്റ്റർ റീമ, സൗമ്യ സജി, അനിത, നിർമല തുടങ്ങിയവർ നേതൃത്വം നൽകി.