കോഴിക്കോട് : കൃഷി നശിപ്പിക്കുന്ന കാട്ടുപന്നികളെ കൊല്ലാന്‍ ഉത്തരവിടാനുള്ള അധികാരം തദ്ദേശസ്ഥാപനങ്ങളിലെ പ്രസിഡന്റുമാര്‍ക്കും സെക്രട്ടറിമാര്‍ക്കും നല്കുന്ന കാര്യത്തില്‍ സര്‍ക്കാര്‍ തീരുമാനം ഇന്നുണ്ടായേക്കും.
ഇതുസംബന്ധിച്ച വനംവകുപ്പിന്റെ ശിപാര്‍ശ ഇന്നുചേരുന്ന മന്ത്രിസഭാ യോഗം പരിഗണിച്ചേക്കും. വനംമന്ത്രി എ.കെ. ശശീന്ദ്രന് മുന്‍കൈയെടുത്താണ് ഈ ശിപാര്‍ശ മന്ത്രിസഭാ യോഗത്തിന്റെ പരിഗണനയ്ക്കു കൊണ്ടുവരുന്നത്. ഇതിന് അനുമതി നല്‍കുമെന്നാണ് പ്രതീക്ഷ.