• Fri. Sep 20th, 2024
Top Tags

ക​ല്ലു​മു​ട്ടി​യി​ല്‍ മൾട്ടിപ്ലക്സ് തീയേറ്റർ ആറുമാസത്തിനകം

Bydesk

May 19, 2022

ഇ​രി​ട്ടി: കേ​ര​ള ച​ല​ച്ചി​ത്ര വി​ക​സ​ന കോ​ര്‍​പ​റേ​ഷ​ന്‍ ഇ​രി​ട്ടി ക​ല്ലു​മു​ട്ടി​യി​ല്‍ നി​ര്‍​മി​ക്കു​ന്ന തി​യേ​റ്റ​ര്‍ സ​മു​ച്ച​യ നി​ര്‍​മാ​ണ​പ്ര​വൃ​ത്തി മ​ന്ത്രി സ​ജി ചെ​റി​യാ​ന്‍ ഓ​ണ്‍​ലൈ​നാ​യി ഉ​ദ്ഘാ​ട​നം ചെ​യ്തു.

തി​രു​വ​ന​ന്ത​പു​രം ക​ലാ​ഭ​വ​ന്‍ തി​യേ​റ്റ​റി​ല്‍ ന​ട​ന്ന ച​ട​ങ്ങി​ല്‍ സ​ണ്ണി ജോ​സ​ഫ്‌ എം​എ​ല്‍​എ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
തി​യേ​റ്റ​ര്‍ സ്ഥാ​പി​ക്കു​ന്ന​തി​നാ​യി പാ​യം പ​ഞ്ചാ​യ​ത്ത് നി​ര്‍​മാ​ണം പൂ​ര്‍​ത്തി​യാ​ക്കി​യ കെ​ട്ടി​ട​ത്തി​ന്‍റെ രേ​ഖ​ക​ള്‍ ച​ട​ങ്ങി​ല്‍ ച​ല​ച്ചി​ത്ര വി​ക​സ​ന കോ​ര്‍​പ​റേ​ഷ​ന്‍ ചെ​യ​ര്‍​മാ​ന്‍ ഷാ​ജി എ​ന്‍.​ക​രു​ണി​ന്‌ പാ​യം പ​ഞ്ചാ​യ​ത്ത്‌ പ്ര​സി​ഡ​ന്‍റ് പി. ​ര​ജ​നി കൈ​മാ​റി. ച​ല​ച്ചി​ത്ര വി​ക​സ​ന കോ​ര്‍​പ​റേ​ഷ​ന്‍ എം​ഡി എ​ന്‍.​മാ​യ റി​പ്പോ​ര്‍​ട്ട്‌ അ​വ​ത​രി​പ്പി​ച്ചു. ഗാ​ന​ര​ച​യി​താ​വും കെ​എ​സ്‌എ​ഫ്ഡി​സി ബോ​ര്‍​ഡ് മെം​ബ​റു​മാ​യ കൈ​ത​പ്രം ദാ​മോ​ദ​ര​ന്‍ ന​മ്ബൂ​തി​രി, പാ​യം പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് എം. ​വി​നോ​ദ്കു​മാ​ര്‍, മു​ന്‍ പ്ര​സി​ഡ​ന്‍റ് എ​ന്‍.​അ​ശോ​ക​ന്‍ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.
പാ​യം പ​ഞ്ചാ​യ​ത്ത്‌ ഇ​തി​ന​കം നി​ര്‍​മാ​ണം പൂ​ര്‍​ത്തീ​ക​രി​ച്ച ബ​ഹു​നി​ല ഷോ​പ്പിം​ഗ് മാ​ളി​ന്‍റെ ഒ​രു ഭാ​ഗം ഉ​പ​യോ​ഗി​ച്ചാ​ണ്‌ ആ​റു കോ​ടി രൂ​പ ചെ​ല​വി​ല്‍ ര​ണ്ട് തി​യേ​റ്റ​റു​ക​ള്‍ നി​ര്‍​മി​ക്കു​ന്ന​ത്‌. ആ​റു മാ​സം കൊ​ണ്ട്‌ പ്ര​വൃ​ത്തി പൂ​ര്‍​ത്തി​യാ​ക്കാ​നാ​ണ്‌ ല​ക്ഷ്യ​മി​ടു​ന്ന​ത്‌.

Spread the love

Leave a Reply

Your email address will not be published. Required fields are marked *