• Fri. Sep 20th, 2024
Top Tags

കനത്ത മഴയിൽ കണ്ണൂർ ജില്ലയിൽ പരക്കെ നാശനഷ്ടം

Bydesk

May 19, 2022
തുടർച്ചയായി രണ്ട് ദിവസം കണ്ണൂരിൽ പെയ്ത കനത്ത മഴയിൽ കണ്ണൂർ ജില്ലയിൽ വൻനാശനഷ്ടം ആണ് രേഖപ്പെടുത്തിയിട്ടുള്ളത്. കണ്ണൂർ ജില്ലയിലെ മലയോര പ്രദേശത്ത് മഴ കാരണം നിരവധി വീടുകളാണ് തകർന്നത്. പല സ്ഥലങ്ങളിലും വെള്ളം കയറി.
നിരവധി കർഷകരുടെ പ്രതീക്ഷയായ വാഴകൃഷി, റബ്ബർ, കശുമാവ്, മാവ് തുടങ്ങി നിരവധി കൃഷികളാണ് കഴിഞ്ഞ ദിവസം പെയ്ത മഴയിൽ നശിച്ചിട്ടുള്ളത്. പഴയങ്ങാടി ടൗണിലെ കടകളിലും മഴകാരണം വെള്ളം കയറി. ലക്ഷങ്ങളുടെ നാശനഷ്ടം ആണ് വെള്ളം കയറിയത് കാരണം പഴയങ്ങാടി ഉണ്ടായിട്ടുള്ളത്. ഇതിനുപുറമേ കണ്ണൂർ ടൗൺ, തലശ്ശേരി, പയ്യന്നൂർ, ആലക്കോട്, ഇരിട്ടി തുടങ്ങിയ പ്രദേശത്ത് നിരവധി സ്ഥലങ്ങളിലും വെള്ളം കയറിയിട്ടുണ്ട്. തലശ്ശേരി ടൗണിൺ ലോഗൻസ് റോഡ് പ്രദേശത്ത് വെള്ളക്കെട്ട് രൂപപ്പെട്ടിട്ടുണ്ട്.
പഴശ്ശി ഡാമിന്റെ ജലനിരപ്പ് ഉയർന്നു. നിരവധി വീടിന്റെ മേൽക്കൂരയും വീട്ടു മധുരമാണ് ജില്ലയിൽ മഴ കാരണം തകർന്നിട്ട് ഉള്ളത്. ഇന്നലെ രാത്രി പെയ്ത നിർത്താതെയുള്ള മഴയിൽ ആറുവരിപ്പാതയുടെ പണി നടക്കുന്ന മുഴപ്പിലങ്ങാട്‌നോട് ചേർന്ന് പ്രദേശത്ത് വെള്ളം കയറി ഇരിക്കുന്ന അവസ്ഥയാണുള്ളത്. ചെളി കാരണം കാൽനടയായി പല ആളുകൾക്കും കണ്ണൂർ ജില്ലയിലെ പല പ്രദേശത്തെ കൂടി നടക്കാൻ സാധിക്കാത്ത അവസ്ഥയും നിലവിലുണ്ട്
കഴിഞ്ഞ ദിവസങ്ങളിൽ പെയ്യുന്ന കനത്ത മഴ കാരണം കല്ലിക്കണ്ടി പാലത്തിന്റെ പണി വരെ താൽക്കാലികമായി നിർത്തി വച്ചിരിക്കുന്നു അവസ്ഥയാണ് ജില്ലയിലുള്ളത്. തളിപ്പറമ്പ് കീഴാറ്റൂരിലും പരിസരപ്രദേശത്തും കനത്ത രീതിയിലുള്ള വെള്ളക്കെട്ടാണ് നിലനിൽക്കുന്നത്.
കനത്ത മഴ കാരണം വാഹനം ഓടിക്കുമ്പോൾ കാണാതെ ജില്ലയിൽ കഴിഞ്ഞ ദിവസങ്ങളിൽ അപകടങ്ങൾ വരെ ഉണ്ടായി. പല വീടുകളുടെ മുൻവശം വെള്ളം നിറഞ്ഞിരിക്കുന്ന സ്ഥിതി ജില്ലയിൽ പല സ്ഥലത്തും ഉണ്ട്. പല സ്ഥലത്തായി പല രീതിയിലുള്ള നാശനഷ്ടങ്ങളാണ് ജില്ലയിൽ അപ്രതീക്ഷിതമായ മഴ കാരണം ഉണ്ടായിട്ടുള്ളത്.
Spread the love

Leave a Reply

Your email address will not be published. Required fields are marked *