• Fri. Sep 20th, 2024
Top Tags

റോഡരികില്‍ പൊള്ളലേറ്റനിലയില്‍ കണ്ടെത്തിയ വയോധികൻ മരിച്ചു

Bydesk

May 27, 2022

കണ്ണൂര്‍: ഏച്ചൂര്‍ മതുക്കോത്ത് റോഡരികില്‍ പൊള്ളലേറ്റ നിലയില്‍ റോഡരികില്‍ കണ്ടെത്തിയ വയോധികന്‍ മരിച്ചു. കാസര്‍​ഗോഡ് നീലേശ്വരം സ്വദേശി എം ജെ ജോസഫാണ് (78) മരിച്ചത്.

കഴിഞ്ഞ വ്യാഴാഴ്ച രാത്രി 11.30-ഓടെയാണ് സംഭവം. കണ്ണൂര്‍ ചക്കരക്കല്‍ മതുക്കോത്ത് റോഡരികില്‍ ആണ് ദേഹമാസകലം പൊള്ളലേറ്റ നിലയില്‍ ഇയാളെ കണ്ടെത്തിയത്. പരിയാരം മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചെങ്കിലും ചികിത്സയിലിരിക്കെ ഇന്ന് രാവിലെയോടെ മരിക്കുകയായിരുന്നു.

സംഭവത്തില്‍, ചക്കരക്കല്‍ പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. മൃതദേഹം ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *