• Sat. Sep 21st, 2024
Top Tags

Month: May 2022

  • Home
  • പോസ്റ്റോഫീസ്‌ മാർച്ച് നടത്തി

പോസ്റ്റോഫീസ്‌ മാർച്ച് നടത്തി

ഇരിട്ടി: പാചക വാതക വില വർധനക്കും പെട്രോളിയം ഉൽപ്പന്ന വിലക്കയറ്റത്തിനുമെതിരെ കെഎസ്കെടിയു വനിതാ സബ് കമ്മിറ്റി നടത്തിയ ഇരിട്ടി പോസ്റ്റാഫീസ് മാർച്ച് സിപിഐ എം ഇരിട്ടി ഏരിയാ സെക്രട്ടറി കെ. വി. സക്കീർ ഹുസൈൻ ഉദ്ഘാടനം ചെയ്തു. സുമാ സുധാകരൻ അധ്യക്ഷയായി.…

കുറ്റ്യാട്ടൂരിന്റെ മധുരം ഇനി നഗരത്തിലും; ഒരു കിലോ മാമ്പഴത്തിന് 50 രൂപ, ഒരു മണിക്കൂറിനുള്ളിൽ വിറ്റത് 200 കിലോ

കണ്ണൂർ∙ ഭൗമസൂചിക പദവി ലഭിച്ച കുറ്റ്യാട്ടൂർ മാമ്പഴത്തിന്റെ വിപണന കേന്ദ്രം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി.ദിവ്യ ഉദ്ഘാടനം ചെയ്തു. സഞ്ചരിക്കുന്ന മാമ്പഴ വിപണന കേന്ദ്രം ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തിൽ തുടങ്ങുന്ന കാര്യം പരിഗണിക്കുമെന്ന് അവർ പറഞ്ഞു. ആർടിഒ പരിസരത്തെ അർബൻ സ്ട്രീറ്റ്…

കൂത്തുപറമ്പ് കോട്ടയംപൊയിൽ ഭക്ഷ്യവിഷബാധയേറ്റ് 20-ഓളം പേർ ചികിത്സ തേടി

കൂത്തുപറമ്പ് :  കോട്ടയംപൊയിൽ കാനത്തുംചിറയിൽ ഭക്ഷ്യവിഷബാധയേറ്റ് 20-ഓളം പേർ ചികിത്സ തേടി. ആരുടെയും നില ഗുരുതരമല്ല. ചൊവ്വാഴ്ച വൈകിട്ട്‌ വീട്ടിൽ നടന്ന പിറന്നാൾ സൽക്കാരത്തിൽ പങ്കെടുത്തവർക്കാണ് വിഷബാധയേറ്റത്. പിറന്നാളാഘോഷത്തിനായി വീട്ടിലേക്ക് ഹോട്ടലിൽനിന്ന് ബിരിയാണിയും ബേക്കറിയിൽനിന്ന് കേക്കും വാങ്ങിയിരുന്നു. കൂടാതെ വീട്ടിലെത്തിയവർക്ക് ശീതളപാനീയങ്ങളും…

ചാരവൃത്തി; വ്യോമസേനാ ഉദ്യോഗസ്ഥന്‍ അറസ്റ്റില്‍

ചാരവൃത്തി നടത്തിയ വ്യോമസേനാ ഉദ്യോഗസ്ഥന്‍ ഡല്‍ഹിയില്‍ അറസ്റ്റിലായി. ദേവേന്ദ്ര ശര്‍മ എന്ന ഉദ്യോഗസ്ഥനാണ് ഡല്‍ഹി പൊലീസിന്റെ പിടിയിലായത്. ഹണിട്രാപ്പില്‍ കുടുക്കി വ്യോമസേനാ രഹസ്യങ്ങള്‍ ചോര്‍ത്താന്‍ ശ്രമിക്കുന്നതായി പൊലീസ് കണ്ടെത്തി. പ്രതിക്ക് പാക് ചാരസംഘടന ഐഎസ്‌ഐഐയുമായി ബന്ധമുണ്ടെന്നും പൊലീസ് സംശയിക്കുന്നു. കഴിഞ്ഞ കുറച്ച്…

കൊലപാതകം മറയ്ക്കാനായി മൃതദേഹം കുഴിച്ചുമൂടുന്നതിനിടെ 60 കാരൻ ഹൃദയാഘാതം സംഭവിച്ച് മരിച്ചു

കൊലപാതകം മറയ്ക്കാനായി മൃതദേഹം കുഴിച്ചുമൂടുന്നതിനിടെ അറുപതുകാരന് ഹൃദയാഘാതം സംഭവിച്ചു. വാഷിംഗ്ടണിലെ ട്രെന്റണിലാണ് സംഭവം. അറുപത് വയസുകാരനായ ജോസഫ് മക്കിന്നണാണ് ഹൃദയാഘാതം സംഭവിച്ച് മരിച്ചത്. 65 കാരിയായ പട്രീഷ്യ റൂത്ത് ഡെന്റിനെ കൊലപ്പെടുത്തി വീടിന് പിന്നിൽ തന്നെ ആരും അറിയാതെ മറവ് ചെയ്യാൻ…

യുവതി ഭര്‍തൃഗൃഹത്തില്‍ തൂങ്ങിമരിച്ച നിലയില്‍, ദുരൂഹതയെന്ന് വീട്ടുകാർ

പാലക്കാട്: നെന്മാറയിൽ യുവതിയെ ഭര്‍തൃഗൃഹത്തില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി.കുത്തനൂര്‍ മാറോണി വീട്ടില്‍ കണ്ണന്‍ – സിന്ധു ദമ്പതികളുടെ മകള്‍ സുവര്‍ണയാണ് മരിച്ചത്.ആറു മാസം മുന്‍പായിരുന്നു സുവര്‍ണയുടെ വിവാഹം. വീട്ടുകാരുടെ സമ്മതമില്ലാതെ ആയിരുന്നു സുവര്‍ണയുടെ വിവാഹം.തുടര്‍ന്ന് വീട്ടില്‍ നിരവധി പ്രശ്നങ്ങളും ഉണ്ടായിരുന്നു.രാത്രി ഒരുമിച്ചു…

ഉത്സവ പെരുമയിൽ കൊട്ടിയൂർ: നീരെഴുന്നെള്ളത്തോടെ തീർത്ഥാടനം തുടങ്ങി

ദക്ഷിണകാശിയായ കൊട്ടിയൂരില്‍ ഇനി ഉത്സവനാളുകള്‍. ഭക്തിനിര്‍ഭരമായ ചടങ്ങുകളോടെ നീരെഴുന്നെള്ളത്ത് നടന്നു‌. കൊട്ടിയൂര്‍വൈശാഖ മഹോത്സവത്തിന് തുടക്കം കുറിച്ച് 15ന് നടക്കുന്ന നെയ്യാട്ടത്തിനുള്ള നെയ്യുമായി പോകേണ്ട നെയ്യമൃത് വ്രതക്കാര്‍ കഴിഞ്ഞ ദിവസം മഠങ്ങളില്‍ പ്രവേശിച്ചിരുന്നു. കഴിഞ്ഞ പ്രക്കൂഴം നാളില്‍ വ്രതമാരംഭിച്ച സംഘങ്ങള്‍ തിങ്കളാഴ്ച ആയില്യം…

അപകടം തുടർക്കഥ; പാനൂർ ജങ്ഷനിൽ സുരക്ഷാ സംവിധാനമൊരുക്കുന്നു

പാനൂർ: രാത്രി അപകടം തുടർക്കഥയാകുന്ന പാനൂർ ജങ്ഷനിൽ സുരക്ഷാ സംവിധാനങ്ങളൊരുക്കുന്നു. ഇതിനായി ഉദ്യോഗസ്ഥ സംഘം പാനൂർ ജങ്ഷൻ സന്ദർശിച്ച് സ്ഥിതിഗതികൾ വിലയിരുത്തി. പാനൂർ ടൗണിലും പ്രത്യേകിച്ച് കവലയിലും അപകടങ്ങൾ വർധിക്കുന്ന പശ്ചാത്തലത്തിലാണ് സുരക്ഷാ ക്രമീകരണങ്ങളൊരുക്കുന്നത്. രാത്രിയിലാണ് അപകടങ്ങൾ കൂടുതലായും നടക്കുന്നത്. കണ്ണൂർ…

അസാനി ചുഴലിക്കാറ്റ് തീവ്രത കുറഞ്ഞു; കേരളത്തില്‍ ശക്തമായ മഴ തുടരുന്നു

അസാനി തീവ്ര ചുഴലിക്കാറ്റ് ശക്തി കുറഞ്ഞ് ചുഴലിക്കാറ്റായി മാറി. വരും മണിക്കൂറുകളില്‍ ആന്ധ്രാതീരത്തിന് സമീപമെത്തുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. രാത്രിയോടെ ചുഴലിക്കാറ്റ് മധ്യ പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ പ്രവേശിക്കാനാണ് സാധ്യത. മുന്നറിയിപ്പിന്റെ ഭാഗമായി ആന്ധ്രാതീരത്ത് റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. വിശാഖപട്ടണം…

കനത്ത മഴയെത്തുടര്‍ന്ന് മാറ്റിവച്ച തൃശൂര്‍ പൂരം വെടിക്കെട്ട് ഇന്ന് രാത്രി നടക്കും

തൃശ്ശൂർ :  കനത്ത മഴയെത്തുടര്‍ന്ന് മാറ്റിവച്ച തൃശൂര്‍ പൂരം വെടിക്കെട്ട് ഇന്ന് രാത്രി ഏഴിന് നടക്കും. ഇന്ന് വെളുപ്പിന് മൂന്ന് മണിക്ക് നടത്താനിരുന്ന വെടിക്കെട്ടാണ് മഴ മൂലം രാത്രിയിലേക്ക് മാറ്റിയത്. മന്ത്രിമാരും തിരുവമ്പാടി, പാറമേക്കാവ് ദേവസ്വങ്ങളും ചേര്‍ന്ന് നടത്തിയ യോഗത്തിലായിരുന്നു തീരുമാനം.…