• Fri. Sep 20th, 2024
Top Tags

Month: May 2022

  • Home
  • പിഞ്ചുകുഞ്ഞിനെ വഴിയരികിൽ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി

പിഞ്ചുകുഞ്ഞിനെ വഴിയരികിൽ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി

കോഴിക്കോട് രാമനാട്ടുകരയിൽ മൂന്ന് മാസം പ്രായമായ കുഞ്ഞിനെ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി. ആൺ കുഞ്ഞിനെയാണ് നടവഴിയിൽ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയത്. തൊട്ടുങ്ങൽ നീലിത്തോട് പാലത്തിന് സമീപം വ്യാഴാഴ്ച രാവിലെ ആറ് മണിയോടെയാണ് കുഞ്ഞിനെ കണ്ടെത്തിയത്. ഫറോക്ക് പൊലീസ് സ്ഥലത്തെത്തിയിട്ടുണ്ട്.

കെ.എസ്.ആര്‍.ടി.സി. സ്വിഫ്റ്റ് ബസും കാറും കൂട്ടിയിടിച്ചു; രണ്ട് മരണം

എം.സി.റോഡില്‍ ചെങ്ങന്നൂര്‍ മുളക്കുഴ വില്ലേജ് ഓഫീസിനു സമീപം കെ.എസ്.ആര്‍.ടി.സി. സ്വിഫ്റ്റ് ബസും കാറും കൂട്ടിയിടിച്ച് രണ്ടുപേര്‍ മരിച്ചു. എരമല്ലൂര്‍ എഴുപുന്ന കറുകപ്പറമ്പില്‍ ഷാജിയുടെ മകന്‍ ഷിനോയി (25), ചേര്‍ത്തല പള്ളിപ്പുറം സ്വദേശി വിഷ്ണു എന്നിവരാണ് മരിച്ചത്. ബുധനാഴ്ച രാത്രി പതിനൊന്നരയോടെയാണ് അപകടം.…

സംസ്ഥാനത്തെ എല്ലാ അങ്കണവാടികള്‍ക്കും സ്വന്തമായി കെട്ടിടം ; മന്ത്രി വീണാ ജോര്‍ജ്

തിരുവനന്തപുരം :    അടുത്ത സാമ്പത്തിക വര്‍ഷം അവസാനിക്കുന്നതിന് മുമ്പ് സംസ്ഥാനത്തെ എല്ലാ അങ്കണവാടികള്‍ക്കും സ്വന്തമായി കെട്ടിടം സാധ്യമാക്കാനാണ് ലക്ഷ്യമിടുന്നതെന്ന് ആരോഗ്യ വനിത ശിശുവികസന വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. സംസ്ഥാനത്തെ 33,115 അങ്കണവാടികളില്‍ 24,360 അങ്കണവാടികള്‍ സ്വന്തം കെട്ടിടത്തിലും 6498…

പഴശ്ശി ഡാമിന്റെ ഷട്ടർ തുറന്നു

മ​ട്ട​ന്നൂ​ര്‍: പ​ഴ​ശി അ​ണ​ക്കെ​ട്ടി​ല്‍ ജ​ല​നി​ര​പ്പ് ഉ​യ​ര്‍​ന്ന​തി​നെ തു​ട​ര്‍​ന്നു ഡാ​മി​ന്‍റെ ഷ​ട്ട​റു​ക​ള്‍ തു​റ​ന്നു. ഇ​ന്ന​ലെ രാ​വി​ലെ​യും ഉ​ച്ച​യ്ക്കു​മാ​യാ​ണ് നാ​ല് ഷ​ട്ട​റു​ക​ള്‍ ഭാ​ഗി​ക​മാ​യി തു​റ​ന്ന​ത്. ആ​ദ്യം ര​ണ്ടു ഷ​ട്ട​റു​ക​ള്‍ അ​ഞ്ച് സെ​ന്‍റീ​മീ​റ്റാ​ണ് തു​റ​ന്ന​ത്. ഡാ​മി​ല്‍ വെ​ള്ളം കു​റ​യാ​തെ വ​ന്ന​തോ​ടെ ഉ​ച്ച​യ്ക്ക് ഒ​ന്ന​ര​യോ​ടെ ര​ണ്ടു ഷ​ട്ട​റു​ക​ളും​കൂ​ടി…

സ്വകാര്യബസ് തലകീഴായി മറിഞ്ഞു; നിരവധി പേർക്ക് പരിക്ക്

കാസർഗോഡ്: നിയന്ത്രണം വിട്ട സ്വകാര്യബസ് തലകീഴായി മറിഞ്ഞുണ്ടായ അപകടത്തിൽ നിരവധി പേർക്ക് പരിക്കേറ്റു. കാസർകോട് ചെറുവത്തൂരിലെ മട്ടലായി ദേശീയപാതയിലാണ് സ്വകാര്യ ബസ് അപകടത്തിൽപ്പെട്ടത്. പരിക്കേറ്റവരിൽ ഒരു കുട്ടി ഉൾപ്പടെ നാലു പേരുടെ നില ഗുരുതരമാണ്. പരിക്കേറ്റവരെ ചെറുവത്തൂരിലെയും പയ്യന്നൂരിലെയും സ്വകാര്യ ആശുപത്രികളിൽ…

കുറവില്ലാതെ കൊവിഡ് വ്യാപനം; കഴിഞ്ഞ 24 മണിക്കൂറിനിടെ 3205 പേർക്ക് കൂടി രോഗബാധ

ഡൽഹി: രാജ്യത്ത് കൊവിഡ് കേസുകളിൽ വീണ്ടും വർധനവ്. കഴിഞ്ഞ 24 മണിക്കൂറിനിടെ 3,205 പേർക്ക് കോവിഡ് സ്ഥിരീകരിച്ചെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. വൈറസ് ബാധ മൂലം 24 മണിക്കൂറിനിടെ 31 പേരാണ് മരിച്ചത്. നിലവിൽ ചികിത്സയിലുള്ളവരുടെ എണ്ണം 19,509 ആയി ഉയർന്നു.…

തോട്ടപ്പള്ളി പുഴയിൽ കുളിക്കാനിറങ്ങിയ മെഡിക്കൽ വിദ്യാർത്ഥിയെ കാണാതായി

ആലപ്പുഴ: തോട്ടപ്പള്ളി പുഴയിൽ കുളിക്കാനിറങ്ങിയ മെഡിക്കൽ വിദ്യാർത്ഥിയെ കാണാതായി. കായംകുളം കൃഷ്ണപുരം പനയ്ക്കല്‍ വീട്ടില്‍ രാധാകൃഷ്ണന്റെയും രാധാമണിയുടെയും ഏകമകന്‍ ദേവനാരായണനെയാണ് (19) ഒഴിക്കില്‍പ്പെട്ട് കഴിഞ്ഞദിവസം കാണാതായത്. മധുരയില്‍ ഫോറന്‍സിക് വിദ്യാര്‍ത്ഥിയാണ്. അവധിക്ക് നാട്ടില്‍ വന്നതായിരുന്നു ദേവനാരായണന്‍. രണ്ട് സുഹൃത്തുക്കള്‍ക്കൊപ്പം വൈകിട്ടോടെ പുഴയില്‍…

പന്നിയങ്കര ടോള്‍ പ്ലാസ സമരത്തില്‍ നിലപാട് കടുപ്പിച്ച് ബസുടമകള്‍; ടോള്‍ നല്‍കാതെ പ്രതിഷേധം

പന്നിയങ്കര ടോള്‍ പ്ലാസ സമരത്തില്‍ നിലപാട് കടുപ്പിച്ച് സ്വകാര്യ ബസ് ഉടമകള്‍. ടോള്‍ നല്‍കാതെ ബാരിക്കേട് നീക്കി ബസുകള്‍ സര്‍വ്വീസ് നടത്തി തുടങ്ങി. ഉടമകള്‍ ഉന്നയിച്ച ആവശ്യങ്ങള്‍ അംഗീകരിക്കാന്‍ കരാര്‍ കമ്പനി തയ്യാറാകാത്ത സാഹചര്യത്തിലാണ് തീരുമാനം. ഭീമമായ തുക ടോള്‍ നല്‍കി…

കോഴിക്കോട് വീടിനുള്ളിൽ വായോധികയുടെ ശരീരം കത്തിക്കരിഞ്ഞ നിലയിൽ

കോഴിക്കോട്: ചെറൂപ്പയിൽ വീടിനുള്ളിൽ വായോധികയുടെ ശരീരം കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തി. മാവൂർ ചെറൂപ്പ ജനതയിൽ 72 വയസ്സുള്ള ബേബിയെ ആണ് മരിച്ച നിലയിൽ കണ്ടെത്തിയത്. രാവിലെ വീട്ടുകാർ പള്ളിയിൽ പോയ സമയത്താണ് സംഭവം. പൊലീസ് ഇൻക്വസ്റ്റ് നടത്തി. ആത്മത്യായാണെന്നാണ്  പ്രാഥമിക നിഗമനം.

മഴക്കാല രോഗങ്ങളും പകർച്ചപ്പനികളും; സെമിനാർ നടത്തി.

പയ്യാവൂർ: ടി എസ് എസ് ചെമ്പേരി മേഖലയുടെയും, ചെമ്പേരി യൂണിറ്റിന്റെയും നേതൃത്വത്തിൽ   മഴക്കാല രോഗങ്ങളും, പകർച്ചപ്പനികളും  എന്ന വിഷയത്തിൽ നടത്തിയ  സെമിനാർ അതിരൂപത ഡയറക്ടർ ഫാ. ബെന്നി നിരപ്പേൽ ഉദ്ഘാടനം ചെയ്തു. അതിരൂപത പ്രസിഡണ്ട്  ജോഷി കുന്നത്ത് അധ്യക്ഷത വഹിച്ചു. ഏരുവേശി…