• Fri. Sep 20th, 2024
Top Tags

Month: May 2022

  • Home
  • കാസര്‍ഗോഡ് ഭക്ഷ്യവിഷബാധയേറ്റ നാല് കുട്ടികള്‍ക്ക് ഷിഗെല്ല വൈറസ് ബാധ സ്ഥിരീകരിച്ചു

കാസര്‍ഗോഡ് ഭക്ഷ്യവിഷബാധയേറ്റ നാല് കുട്ടികള്‍ക്ക് ഷിഗെല്ല വൈറസ് ബാധ സ്ഥിരീകരിച്ചു

കാസര്‍ഗോഡ് ഭക്ഷ്യവിഷബാധയേറ്റ നാല് കുട്ടികള്‍ക്ക് ഷിഗെല്ല വൈറസ് ബാധ സ്ഥിരീകരിച്ചു. കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയില്‍ ചികിത്സയിലുള്ള നാല് കുട്ടികള്‍ക്കാണ് ഷിഗെല്ല രോഗം സ്ഥിരീകരിച്ചത്. കോഴിക്കോട് മെഡിക്കല്‍ കോളജില്‍ നടത്തിയ പരിശോധനയിലാണ് ഷിഗെല്ല സ്ഥിരീകരിച്ചത്. ഷവര്‍മ കേസില്‍ ചികിത്സയിലുള്ളവരിലാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്.…

കേരള അഡ്മിനിസ്‌ട്രേറ്റീവ് സർവീസിലെ ഇരട്ട സംവരണം; ഹർജികൾ സുപ്രിംകോടതി ഇന്ന് പരിഗണിക്കും

കേരള അഡ്മിനിസ്‌ട്രേറ്റീവ് സർവീസിലെ ഇരട്ട സംവരണം ചോദ്യം ചെയ്ത ഹർജികൾ സുപ്രിംകോടതി ഇന്ന് പരിഗണിക്കും. ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ചാണ് അന്തിമവാദം കേൾക്കുന്നത്. നിയമന നടപടികൾ പുരോഗമിക്കുന്ന സാഹചര്യത്തിൽ അടിയന്തരമായി വാദം കേൾക്കണമെന്ന ഹർജിക്കാരുടെ ആവശ്യത്തെ തുടർന്ന് ഒന്നാം നമ്പർ…

കാഞ്ഞങ്ങാട്ട് ഇന്ന് ഗതാഗത നിയന്ത്രണം

കാസർഗോഡ് . കാഞ്ഞങ്ങാട് :  എന്റെ കേരളം പ്രദർശന വിപണന മേളയുടെ ജില്ലാതല ഉദ്ഘാടനവും സാംസ്ക്കാരിക ഘോഷയാത്രയും നടക്കുന്നതിനാൽ ഇന്ന് (മേയ് 4) ഉച്ചയ്ക്കു ശേഷം മൂന്നു മുതൽ വൈകീട്ട് ആറുവരെ അതിഞ്ഞാൽ മുതൽ കാഞ്ഞങ്ങാട് സൗത്ത് വരെ ഗതാഗത നിയന്ത്രണമുണ്ടാകുമെന്ന്…

ഇടിമിന്നലും ചുഴലിക്കാറ്റും – പായം , അയ്യൻകുന്ന് പഞ്ചായത്തുകളിൽ എട്ടു വീടുകൾ തകർന്നു ലക്ഷങ്ങളുടെ കാർഷിക വിളകൾ നശിച്ചു

ഇരിട്ടി: തിങ്കളാഴ്ച വൈകുന്നേരം ശക്തമായ മഴക്കൊപ്പം ഉണ്ടായ ഇടിമിന്നലിലും ചുഴലിക്കാറ്റിലും പായം, അയ്യൻകുന്ന് പഞ്ചായത്തുകളിൽ എട്ടു വീടുകൾ ഭാഗകമായി തകർന്നു. ലക്ഷക്കണക്കിന് രൂപയുടെ കാർഷിക വിളകൾ നശിച്ചു. മരങ്ങൾ പൊട്ടിവീണും മറ്റും 30 തിലേറെ വൈദ്യുതി പോസ്റ്റുകൾ നശിച്ചു. മേഖലയിലെ വൈദ്യുതി…

ഖത്തറിൽ വാഹനാപകടം;മൂന്നു മലയാളികൾ മരിച്ചു, ഒരാൾ ഗുരുതരാവസ്ഥയിൽ

ഖത്തറിൽ വാഹനാപകടത്തിൽ മൂന്ന് മലയാളികൾ മരിച്ചു. പെരുന്നാൾ ആഘോഷിക്കാൻ എത്തിയ സംഘമാണ് അപകടത്തിൽ പെട്ടത്. ഒരാളുടെ നില ഗുരുതരമാണെന്ന് മീഡിയ വൺ റിപ്പോർട്ടിൽ പറയുന്നു. രണ്ട് വാഹനങ്ങളിലായാണ് സംഘം മരുഭൂമിയിൽ പെരുന്നാൾ ആഘോഷിക്കാൻ എത്തിയത്. ലാൻഡ് ക്രൂയിസർ വാഹനമാണ് അപകടത്തിൽ പെട്ടത്.…

പയ്യന്നൂർ കോടതി വളപ്പിലെ മനുഷ്യ ജീവന് ഭീഷണിയായ വാട്ടർടാങ്ക് പൊളിച്ചുനീക്കി

പയ്യന്നൂർ: പയ്യന്നൂർ കോടതി വളപ്പിലെ ഇടിഞ്ഞു വീഴാറായ വാട്ടർ ടാങ്ക് പൊളിച്ചു നീക്കി. അപകട ഭീഷണിയിലായ വാട്ടർ ടാങ്ക് പൊളിച്ചു നീക്കണമെന്നത് പരിസരത്തെ വ്യാപാരികളുടെയും ഓട്ടോ ഡ്രൈവർമാരുടെയുമെല്ലാം ദീർഘനാളത്തെ ആവശ്യമായിരുന്നു. മാസങ്ങൾക്കു മുൻപ് ഇത് പൊളിച്ചുനീക്കാനുള്ള നടപടി സ്വീകരിക്കണമെന്ന് കോടതി ജില്ലാ കളക്ടർക്ക്…

സഫീർ പാമ്പുരുത്തി നേരെ അക്രമണം.

നാറാത്ത് : ഡി.വൈ.എഫ്.ഐ നാറാത്ത് മേഖലാ പ്രസിഡൻ്റ് സഫീർ പാമ്പുരുത്തി നേരെ അക്രമണം. ചൊവ്വാഴ്ച രാത്രി 9.15 ഓടെ പാമ്പുരുത്തിയിൽ വച്ച് മൂന്ന് പേർ ചേർന്ന് മർദ്ദിക്കുകയായിരുന്നു. കഴുത്തിനും തലയ്ക്കും പരിക്കേറ്റ സഫീറിനെ കണ്ണൂർ എ കെ ജി സഹകരണാശുപത്രിയിൽ പ്രവേശിപ്പിച്ചു.

പഴശ്ശി അണക്കെട്ട് ഭാഗികമായി തുറക്കും;പരിസരത്തുള്ളവർ ജാഗ്രത പാലിക്കാൻ നിർദേശം

മട്ടന്നൂർ: മഴ ശക്തമായി തുടരുന്നതിനാലും,ജലനിരപ്പ് ഉയരുന്നതിനാലും പഴശ്ശി അണക്കെട്ടിന്റെ ഷട്ടർ ഇന്ന് (മെയ് 4) ഭാഗികമായി തുറക്കുന്നതാണ്. പരിസരത്തുള്ളവർ ജാഗ്രത പാലിക്കണമെന്ന് അധികൃതർ അറിയിച്ചു.

ഷവര്‍മയില്‍ നിന്ന് ഭക്ഷ്യവിഷബാധയേറ്റ സംഭവം : കസ്റ്റഡിയിലുള്ള കൂള്‍ബാര്‍ മാനേജറുടെ അറസ്റ്റ് രേഖപ്പെടുത്തി

കാസര്‍ഗോഡ് : ചെറുവത്തൂരില്‍ ഷവര്‍മയില്‍ നിന്ന് ഭക്ഷ്യവിഷബാധയേറ്റ സംഭവത്തില്‍ കസ്റ്റഡിയിലുള്ള ഐഡിയല്‍ കൂള്‍ബാര്‍ മാനേജറുടെ അറസ്റ്റ് രേഖപ്പെടുത്തി. പടന്ന സ്വദേശി ടി. അഹമ്മദാണ് അറസ്റ്റിലായത്. ഇതോടെ കേസില്‍ അറസ്റ്റിലായവരുടെ എണ്ണം മൂന്നായി. മുംബൈയിലേക്ക് കടക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് അഹമ്മദ് പൊലീസ് പിടിയിലായത്. അറസ്റ്റിലായ…

ഷവര്‍മ ഉണ്ടാക്കാന്‍ മാനദണ്ഡം; ലൈസന്‍സില്ലാത്ത കടകള്‍ പൂട്ടിക്കും- ആരോഗ്യമന്ത്രി

സംസ്ഥാനത്ത് ഭക്ഷ്യസുരക്ഷാവകുപ്പിന്റെ നേതൃത്വത്തില്‍ പരിശോധനാ നടപടികള്‍ ഊര്‍ജിതമാക്കുമെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്.നല്ല ഭക്ഷണം നാടിന്റെ അവകാശം എന്ന മുദ്രാവാക്യത്തിലൂന്നി സംസ്ഥാന വ്യാപകമായി റെയ്ഡുകള്‍ നടത്തുന്നത് തുടരുന്നുണ്ട്. പഴകിയ മാംസം, പാതിവെന്ത മാംസം, ഫാസ്റ്റ് ഫുഡിനൊപ്പം നല്‍കുന്ന മയോണൈസ് തയ്യാറാക്കുന്ന രീതി, ശുചിത്വമില്ലാത്ത…