• Fri. Sep 20th, 2024
Top Tags

Month: May 2022

  • Home
  • തൃശ്ശൂര്‍ പൂരത്തിന് നാളെ കൊടിയേറും

തൃശ്ശൂര്‍ പൂരത്തിന് നാളെ കൊടിയേറും

തൃശൂര്‍: തൃശ്ശൂര്‍ പൂരത്തിന്  നാളെ കൊടിയേറും. മെയ് 10നാണ് തൃശ്ശൂര്‍ പൂരം. തിരുവമ്പാടി, പാറമേക്കാവ് ക്ഷേത്രങ്ങളിലും എട്ട് ഘടക ക്ഷേത്രങ്ങളിലും കൊടിയേറ്റം നടക്കും. പാറമേക്കാവ് ക്ഷേത്രത്തിലാണ് ആദ്യം കൊടിയേറുക. രാവിലെ 9നും 10.30ക്കും ഇടയിലുളള മുഹൂര്‍ത്തത്തിലാണ് കൊടിയേറ്റം. തിരുവമ്പാടി ക്ഷേത്രത്തില്‍ 10.30ക്കും…

വയനാടിലെ റിസോർട്ടിൽ കവർച്ചക്കെത്തി, കുളിമുറിയിൽ കണ്ട യുവതിയെ കൂട്ടബലാൽസംഗം ചെയ്‌തു: അഞ്ചാമൻ പിടിയിൽ

വയനാട് : കര്‍ണാടക സ്വദേശിനിയായ യുവതിയെ റിസോര്‍ട്ടിലെ കുളിമുറിയിൽ വെച്ച് കൂട്ടബലാത്സംഗത്തിനിരയാക്കിയ കേസുമായി ബന്ധപ്പെട്ട് റിസോര്‍ട്ട് നടത്തിപ്പുകാരുടെ സഹായിയായ ഒരാൾ കൂടി അറസ്റ്റിൽ. താമരശ്ശേരി പാറക്കണ്ടി ജുനൈദ് (31) ആണ് അറസ്റ്റിലായത്. യുവതിയെ പീഡിപ്പിച്ച സംഭവത്തില്‍ ഇയാള്‍ക്ക് നേരിട്ട് ബന്ധമില്ല. അതേസമയം ജുനൈദാണ്…

കേസ് കൊടുത്ത വിരോധത്തിൽ വീണ്ടും മർദ്ദനം;വധശ്രമത്തിന് കേസെടുത്ത് മയ്യിൽ പോലീസ്

മയ്യിൽ: ഉത്സവ പറമ്പിൽ വെച്ച് മർദ്ദനമേറ്റതിനെ തുടർന്ന് പോലീസിൽ പരാതി നൽകി കേസെടുത്ത വിരോധത്തിൽ യുവാവിനെ രണ്ടംഗ സംഘം വീണ്ടും മർദ്ദിച്ചു. പരാതിയിൽ വധശ്രമത്തിന് കേസായി. പാവന്നൂർ മൊട്ട പത്താം മൈലിലെ കെ.സുരേന്ദ്രൻ്റെ (43) പരാതിയിലാണ് ധനേഷ്, സുജിത് എന്നിവർക്കെതിരെ മയ്യിൽ…

ഭക്ഷ്യവിഷബാധ : കൂൾബാറിനെതിരെ ആക്രമണം; ഉടമയെ വിളിച്ചുവരുത്തുമെന്ന് പൊലീസ്

കാസർഗോഡ് ചെറുവത്തൂരിൽ ഷവർമയിൽ നിന്ന് ഭക്ഷ്യവിഷബാധയേറ്റ് 16 കാരി മരിച്ച സംഭവത്തിൽ ഐഡിയൽ കൂൾ ബാറിന് നേരെ ആക്രമണം. ഇന്ന് പുലർച്ചെയോടെയാണ് കൂൾ ബാറിന് നേരെ ആക്രമണമുണ്ടായത്. കൂൾ ബാറിന്റെ ആവശ്യങ്ങൾക്കായി മുന്നിൽ നിർത്തിയിട്ടിരുന്ന വാനും ആക്രമികൾ തീ വച്ച് നശിപ്പിച്ചു.…

കണ്ണൂർ കോർപ്പറേഷൻ കോമ്പൗണ്ടിലെ കുടുംബശ്രീ ഹോട്ടൽ കോർപ്പറേഷൻ അധികൃതർ പൊളിച്ചുനീക്കി

കണ്ണൂർ :  കോർപ്പറേഷൻ കോമ്പൗണ്ടിൽ ഉള്ള കുടുംബശ്രീ ടേസ്റ്റി ഹട്ട് ഹോട്ടൽ കോർപ്പറേഷൻ അധികൃതർ പൊളിച്ചുനീക്കി. ശനിയാഴ്ച രാത്രിയാണ് സംഭവം. കോർപ്പറേഷൻ ആസ്ഥാന മന്ദിരം നിർമിക്കുന്നതിന്റെപേരിൽ ഒഴിഞ്ഞുപോകണമെന്ന് അധികൃതർ കുടുംബശ്രീയോട് ആവശ്യപ്പെട്ടിരുന്നു. പകരം സംവിധാനം ഒരുക്കിത്തരണമെന്നാവശ്യപ്പെട്ട് കുടുംബശ്രീ യൂണിറ്റ് അപേക്ഷ നൽകിയിട്ടും…

വിദ്വേഷ പ്രസംഗം ; പി. സി ജോർജിനെതിരെ ഡി വൈ എഫ് ഐ പയ്യന്നൂരിൽ പ്രതിഷേധം പ്രകടനവും കോലം കത്തിക്കലും നടത്തി

പയ്യന്നൂർ :    മതനിരപേക്ഷ സമൂഹത്തിൽ ഭിന്നിപ്പുണ്ടാക്കാൻ ശ്രമിക്കുന്ന പി. സി ജോർജിന്റെ വിദ്വേഷ പ്രസംഗത്തിനെതീരെ  ഡി വൈ എഫ് ഐ പയ്യന്നൂരിൽ  പ്രതിഷേധ പ്രകടനവും കോലം കത്തിക്കലും നടത്തി. പയ്യന്നൂർ സംഘപരിവാർ നേതൃത്വത്തിൽ തിരുവനന്തപുരത്ത് നടത്തിയ ഹിന്ദു മഹാ സമ്മേളനതിൽ…

രാജ്യത്ത് നിലവിൽ കൊവിഡ് നാലാം തരംഗമില്ലെന്ന് ഐസിഎംആര്‍

രാജ്യത്തെ കൊവിഡ് കേസുകളിലെ വർധനവിനെ നാലാം തരംഗമായി കാണാനാകില്ലെന്ന് ഐസിഎംആർ. കേസുകളിലെ വർധന ചില പ്രദേശങ്ങളിൽ മാത്രമെന്ന് വിശദീകരണം. രാജ്യത്ത് നിലവിൽ കൊവിഡ് നാലാം തരംഗമില്ല, പ്രാദേശികമായി മാത്രമേ വർധന കാണുന്നുള്ളൂ. രാജ്യവ്യാപകമായി കേസുകൾ കൂടുന്നില്ലെന്നും ഐസിഎംആർ വ്യക്തമാക്കി. ഇന്ത്യയുടെ പല…

ഭക്തൻ ക്ഷേത്രകുളത്തിൽ വീണ് മരിച്ചു; ഗുരുവായൂരിൽ ശുദ്ധക്രിയ; ക്ഷേത്രപ്രവേശനത്തിന് നിയന്ത്രണം

ഗുരുവായൂർ ക്ഷേത്രത്തിൽ ദർശനത്തിന് നിയന്ത്രണം. ഇന്ന് 11 മണിവരെ നാലമ്പലത്തിനകത്തേക്ക് പ്രവേശനം ഉണ്ടാകില്ല. ഇന്നലെ രാത്രി ക്ഷേത്രകുളത്തിൽ കുളിക്കാൻ ഇറങ്ങിയ ആൾ മുങ്ങി മരിച്ചതിനെ തുടർന്നാണ് ശുദ്ധിക്രിയകൾ നടത്തുന്നത്. കൊവിഡിനെ തുടർന്ന് ഏറെ നാൾ അടച്ചിട്ടതിന് പിന്നാലെ കഴിഞ്ഞ വർഷം ജൂലൈ…

തലശേരിയിൽ ട്രെയിനിൽ നിന്നും നിരോധിത പുകയില ഉൽപ്പന്നങ്ങൾ പിടികൂടി

തലശേരി : ട്രെയിനിൽ നിന്നും നിരോധിത പുകയില ഉൽപ്പന്നങ്ങൾ പിടികൂടി. തലശേരി റെയിൽവേ പോലീസും, എക്സൈസും സംയുക്തമായി നടത്തിയ പരിശോധനയിലാണ് ഒരു ലക്ഷം രൂപ വിലമതിക്കുന്ന പുകയില ഉല്‌പന്നങ്ങൾ പിടികൂടിയത്. ഒരു ലക്ഷം രൂപ വിലവരുന്ന 70 കിലോയോളം പുകയില ഉത്പന്നങ്ങളാണ്…

പാല്‍ അളക്കുന്നതില്‍ കൃത്രിമം ; ജോസ്ഗിരി ക്ഷീരോത്പാദക സംഘത്തിനു മുന്നില്‍ കര്‍ഷകര്‍ പ്രതിഷേധിച്ചു

ചെറുപുഴ :  പാല്‍ അളക്കുന്നതില്‍ കൃത്രിമം നടക്കുന്നുണ്ടെന്ന് ആരോപിച്ച് ജോസ്ഗിരി ക്ഷീരോത്പാദക സംഘത്തിനു മുന്നില്‍ കര്‍ഷകര്‍ പ്രതിഷേധിച്ചു. സംഘത്തില്‍ പാലളക്കുന്ന കര്‍ഷകര്‍ക്ക് ബില്ല് നല്‍കാറില്ലെന്നും പാലിന്റെ അളവ് പാസ്സ് ബുക്കില്‍ കൃത്യമായി രേഖപ്പെടുത്തുന്നില്ലെന്നും ആരോപിച്ചാണ് കര്‍ഷകര്‍ കുത്തിയിരുന്ന് പ്രതിഷേധിച്ചത്. പാലളക്കുന്ന ഭൂരിഭാഗം…