• Fri. Sep 20th, 2024
Top Tags

Month: May 2022

  • Home
  • മാനന്തേരിയിൽ ബോംബെറ്

മാനന്തേരിയിൽ ബോംബെറ്

കൂത്തുപറമ്പ് : കൂത്തുപറമ്പിനടുത്ത് മാനന്തേരി സത്രത്തിലെ സി പി ഐ(എം) മാനന്തേരി ലോക്കൽ കമ്മിറ്റി ഓഫീസായ എ കെ ജി ഭവന് നേരെയാണ് ഇന്നലെ രാത്രി ബോംബെറുണ്ടായത്. രാത്രി 10 മണിയോടെയാണ് ഓഫീസിന് നേരെ ബോബെറിഞ്ഞത്. ഓഫീസ് പരിസരത്ത് ആരുമില്ലാതിരുന്നതിനാൽ ആളപായങ്ങളുണ്ടായില്ല.…

ട്രക്കിങ് ഉദ്ഘാടനം ജൂൺ മൂന്നിന് : ഇനി യാത്ര പാലുകാച്ചിമലയിലേക്ക്‌…

കേളകം : പശ്ചിമഘട്ടത്തിലെ കൊട്ടിയൂർ കുന്നുകളുടെ ഭാഗമായ പാലുകാച്ചിമലയിലേക്ക് ഇനി യാത്ര പോകാം. ഹൈന്ദവ പുരാണത്തിലെ ദക്ഷയാഗഭൂമി എന്ന്‌ വിശ്വസിക്കപ്പെടുന്ന കൊട്ടിയൂരിന്റെ ഐതിഹ്യങ്ങളോട് ചേർന്നുനിൽക്കുന്നതുമായ പാലുകാച്ചിമലയിൽ സഞ്ചാരികൾക്ക് ഇനി ട്രക്കിങ് നടത്താം. പാലുകാച്ചിമല ഇക്കോ ടൂറിസം പദ്ധതിയുടെ ഭാഗമായുള്ള ട്രക്കിങ് ജൂൺ…

റോഡരികില്‍ പൊള്ളലേറ്റനിലയില്‍ കണ്ടെത്തിയ വയോധികൻ മരിച്ചു

കണ്ണൂര്‍: ഏച്ചൂര്‍ മതുക്കോത്ത് റോഡരികില്‍ പൊള്ളലേറ്റ നിലയില്‍ റോഡരികില്‍ കണ്ടെത്തിയ വയോധികന്‍ മരിച്ചു. കാസര്‍​ഗോഡ് നീലേശ്വരം സ്വദേശി എം ജെ ജോസഫാണ് (78) മരിച്ചത്. കഴിഞ്ഞ വ്യാഴാഴ്ച രാത്രി 11.30-ഓടെയാണ് സംഭവം. കണ്ണൂര്‍ ചക്കരക്കല്‍ മതുക്കോത്ത് റോഡരികില്‍ ആണ് ദേഹമാസകലം പൊള്ളലേറ്റ നിലയില്‍…

കുറുക്കനും നായ്ക്കളും തമ്പടിക്കുന്നു : മാലിന്യം തള്ളുന്നത് കനാലിൽ

ചക്കരക്കല്ല് : കാടും മുൾപ്പടർപ്പും മാലിന്യങ്ങളും നിറഞ്ഞ് കനാലുകൾ. പഴശ്ശി കനാലിന്റെ അവസ്ഥ പല ഭാഗങ്ങളിലും ഇതാണ്. അഞ്ചരക്കണ്ടി ഹയർ സെക്കൻഡറി സ്കൂളിന് സമീപം കാവിന്മൂല ഭാഗത്തെ കനാൽ കാടും പ്ലാസ്റ്റിക് മാലിന്യങ്ങളും നിറഞ്ഞിരിക്കുകയാണ്. നൂറുകണക്കിന് സ്കൂൾ വിദ്യാർഥികളും മറ്റു യാത്രക്കാരും…

കാട്ടാനശല്യം; അയ്യൻകുന്നിലെ വനാതിർത്തികളിൽ പ്രതിരോധമാർഗങ്ങളൊരുക്കാൻ താമസമെന്തിന്

ഇരിട്ടി : അയ്യൻകുന്ന് പഞ്ചായത്തിലെ കാട്ടാനശല്യം രൂക്ഷമായ മേഖലകളിൽ തൂക്കുവേലിയുൾപ്പെടെയുള്ള പ്രതിരോധമാർഗം സ്വീകരിക്കാൻ നടപടിയുണ്ടാക്കണമെന്ന ആവശ്യം ശക്തമാകുന്നു. പഞ്ചായത്തിലെ കച്ചേരിക്കടവ്, പാലത്തിൻകടവ്, രണ്ടാംകടവ്, മുടിക്കയം, പുല്ലൻപാറ തട്ട് മേഖലകളിൽ കേരളത്തിലെയും കർണാടകത്തിലെയും വന്യജീവിസങ്കേതങ്ങളിൽനിന്ന്‌ വൻതോതിൽ ആനക്കൂട്ടം കൃഷിയിടങ്ങളിലേക്കിറങ്ങി വ്യാപകമായ നാശം വരുത്തുകയാണ്.…

കണ്ണൂരില്‍ വീണ്ടും മയക്കുമരുന്ന് വേട്ട; യുവാവ് അറസ്റ്റിൽ

കണ്ണൂരില്‍ വീണ്ടും മയക്കുമരുന്ന് വേട്ട. മയക്കുമരുന്ന് സംഘത്തില്‍പ്പെട്ട ഒരാള്‍ കൂടി അറസ്റ്റിൽ. മാരക സിന്തറ്റിക്ക് ലഹരി ഉല്‍പ്പന്നങ്ങളായ എംഡിഎംഎ, ഹാഷിഷ് ഓയില്‍ എന്നിവയുയായി പാപ്പിനിശ്ശേരി അഞ്ചാംപീടികയിലെ എം കെ അജ്നാസ്(21) ആണ് പിടിയിലായത് . ഇന്ന് പുലര്‍ച്ചെ മൂന്ന് മണിയോടെ വാഹന…

പേരാവൂർ നിടുംപൊയിൽ വ്യാജമദ്യ നിർമാണ കേന്ദ്രം കണ്ടെത്തി: വാഷും ചാരായവും പിടികൂടി

പേരാവൂർ: നിടുംപൊയിൽ കറ്റിയാട് എക്‌സൈസ്‌ സംഘം നടത്തിയ പരിശോധനയിൽ 1000 ലിറ്റർ വാഷും 15 ലിറ്റർ ചാരായവും പിടികൂടി.      കൂത്തുപറമ്പ് നിടുംപൊയിൽ കറ്റിയാട് കൂത്തുപറമ്പ് എക്‌സൈസ്‌ സംഘം നടത്തിയ പരിശോധനയിൽ മണ്ണിൽ കുഴിച്ചിട്ട നിലയിൽ 1000 ലിറ്റർ വാഷും…

കണ്ണൂർ നഗരത്തിൽ ഗുഡ്സ് ഓട്ടോറിക്ഷ മോഷ്ടിച്ച കേസിൽ കാസർകോട് സ്വദേശിയായ യുവാവ് അറസ്റ്റിൽ

കണ്ണൂർ: കണ്ണൂർ നഗരത്തിൽ നിന്നും വാഹനം മോഷ്ടിച്ച കേസിലെ പ്രതിയായ കാസർകോട് സ്വദേശിയായ യുവാവ് അറസ്റ്റിൽ കണ്ണുർ പ്രസ് ക്ലബ്ബ് റോഡിൽ നിർത്തിയിട്ടിരുന്ന കെ.എൽ 13/ഡബ്ലു 1141 നമ്പർ ഗുഡ്സ് ഓട്ടോറിക്ഷ മോഷ്ടിച്ച കേസിലെ പ്രതിയെയാണ് പോലീസ്’ അറസ്റ്റ് ചെയ്തത്. കാസർഗോഡ്…

കാട്ടുപന്നികളെ വെടിവയ്ക്കല്‍: അനുമതി നല്‍കാന്‍ തദ്ദേശ സ്ഥാപനങ്ങള്‍ക്ക് അധികാരം

ഉപദ്രവകാരികളായ കാട്ടുപന്നികളെ വെടിവയ്ക്കാന്‍ തദ്ദേശ സ്ഥാപനങ്ങള്‍ക്ക് അനുമതി നല്‍കാന്‍ അധികാരം നല്‍കി. കാട്ടുപന്നി ആക്രമണം രൂക്ഷമായ സാഹചര്യത്തില്‍ മന്ത്രിസഭായോഗത്തിലാണ് തീരുമാനം. തദ്ദേശ സ്ഥാപന അധ്യക്ഷന്‍, സെക്രട്ടറി എന്നിവര്‍ക്ക് വെടിവയ്ക്കാന്‍ അനുമതി നല്‍കാം. നിലവില്‍ വൈല്‍ഡ് ലൈഫ് വാര്‍ഡന്മാര്‍ക്കാണ് അധികാരം.

പാനൂരിൽ ഇരുനില വീട് കത്തിനശിച്ചു

പാനൂർ  : സെൻട്രൽ എലാങ്കോട് ഇരുനില വീട് കത്തിനശിച്ചു. കുളങ്ങരൻ്റവിട അലീമയുടെ വീടാണ് പൂർണ്ണമായും കത്തിനശിച്ചത്.വീട്ടുകാർ പുറത്തിറങ്ങിയതിനാൽ വൻ ദുരന്തം ഒഴിവായി . ചൊവ്വാഴ്ച രാത്രി പത്ത് മണിക്ക് ശേഷമാണ് സംഭവം. അലീമ മക്കളായ സാജിത, സൗധ, സാജിതയുടെ ഭർത്താവ് മഹമൂദ്,…