• Fri. Sep 20th, 2024
Top Tags

Month: May 2022

  • Home
  • ലാന്‍ഡിങ്ങിനിടെ എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാനത്തിന്‍റെ ടയര്‍ പൊട്ടി

ലാന്‍ഡിങ്ങിനിടെ എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാനത്തിന്‍റെ ടയര്‍ പൊട്ടി

എയർ ഇന്ത്യ എക്‌സ്പ്രസ് വിമാനത്തിന്റെ ടയർ ലാന്‍ഡിങ്ങിനിടെ പൊട്ടി. കോഴിക്കോട്-റിയാദ് സെക്ടറിലെ ഐഎക്സ് 1321 വിമാനത്തിന്‍റെ ടയറാണ് റിയാദ് രാജ്യാന്തര വിമാനത്താവളത്തില്‍ വെച്ച് പൊട്ടിയത്. യാത്രക്കാര്‍ സുരക്ഷിതരാണെന്ന് അധികൃതര്‍ അറിയിച്ചു. ഇടത് ഭാഗത്തെ ടയറാണ് പൊട്ടിയത്. റിയാദില്‍ നിന്നും കോഴിക്കോടേക്ക് രാത്രി…

കുടകിൽ ചരക്കു ലോറിയിൽ നിന്നും ഒലിച്ചിറങ്ങിയ ദ്രാവകത്തിലെ ഗന്ധം ശ്വസിച്ചവർക്ക്‌ ദേഹാസ്വാസ്ഥ്യം

ഇരിട്ടി: കുടകിൽ നിന്നും കേരളത്തിലേക്ക് വരികയായിരുന്ന ചരക്ക് ലോറിയിൽ നിന്ന് ഒലിച്ചിറങ്ങിയ ദ്രാവകം ശ്വസിച്ച നാട്ടുകാർക്കും വിദ്യാർത്ഥികൾക്കും ദേഹാസ്വസ്ഥ്യം. ചൊവ്വാഴ്ച്ച രാവിലെ കുശാൽനഗർ മുതൽ വിരാജ് പേട്ട വരെ ലോറി കടന്നു പോയവഴിയിലെ യാത്രക്കാർക്കും റോഡരികിലെ സ്കൂൾ കുട്ടികൾക്കുമാണ് ശ്വാസതടസമുൾപ്പടെ അനുഭവപ്പെട്ടത്.…

സംസ്ഥാനത്ത് വരുന്ന 28 വരെ ശക്തമായ മഴ ; നാല് ജില്ലകളിൽ യെലോ അലര്‍ട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് വരുന്ന 28 വരെ ശക്തമായ മഴ തുടരുമെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു.ഇന്ന് പത്തനംതിട്ട,കോട്ടയം,ഇടുക്കി,കോഴിക്കോട് എന്നീ ജില്ലകളിലാണ് കാലാവസ്ഥാ വകുപ്പ് യെലോ അലര്‍ട്ട്പ്രഖ്യാപിച്ചിരിക്കുന്നത്. ചിലയവസരങ്ങളില്‍ മണിക്കൂറില്‍ 60 കിലോമീറ്റര്‍ വേഗതയിലും ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ…

ചാർജിങ് കേന്ദ്രങ്ങൾ സജ്ജം;വണ്ടി നിർത്താൻ സ്ഥലമില്ല

കണ്ണൂർ ∙ വൈദ്യുത വാഹനങ്ങൾ ചാർജ് ചെയ്യാനായി വൈദ്യുതി തൂണുകളിൽ സ്ഥാപിച്ച ചാർജിങ് പോയിന്റുകളിൽ ചിലത് പ്രയോജനപ്പെടുന്നില്ലെന്നു പരാതി. വശങ്ങളിൽ മതിയായ പാർക്കിങ് സൗകര്യമില്ലാത്തതാണ് പ്രധാന പ്രശ്നം. അപകടസാധ്യതയുള്ള വളവുകളിലും മറ്റും സ്ഥാപിച്ച ചാർജിങ് പോയിന്റുകൾ മാറ്റി പാർക്കിങ് സൗകര്യമുള്ള ഭാഗങ്ങളിലേക്ക്…

റെയ്ഡ്: 200 ലിറ്റർ വാഷ് പിടികൂടി. പ്രതി ഓടി രക്ഷപ്പെട്ടു

കുത്തുപറമ്പ് :വീടു കേന്ദ്രീകരിച്ച് വാറ്റുചാരായ നിർമ്മാണം റെയ്ഡിനെത്തിയ എക്സൈസ് സംഘത്തെ കണ്ട് പ്രതി ഓടി രക്ഷപ്പെട്ടു 200 ലിറ്റർ പിടിച്ചെടുത്തു. റേഞ്ച്എക്സൈസ് പ്രവന്റീവ് ഓഫീസർ കെ. അശോകനും സംഘവും മാനന്തേരി പന്നിയോട് ഭാഗത്ത് നടത്തിയ മിന്നൽ പരിശോധനയിലാണ് 200 ലിറ്റർ വാഷ്…

പ്രകോപന മുദ്രാവാക്യം; ഈരാറ്റുപേട്ടയില്‍ ഒരാള്‍ കസ്റ്റഡിയിൽ

ഈരാറ്റുപേട്ട: പോപ്പുലര്‍ ഫ്രണ്ട് റാലിക്കിടെ പ്രകോപന മുദ്രാവാക്യം വിളിച്ച സംഭവത്തില്‍ ഈരാറ്റുപേട്ടയില്‍ നിന്നും ഒരാളെ കസ്റ്റഡിയിലെടുത്തു. ഈരാറ്റുപേട്ട സ്വദേശി പാറനാനിയില്‍ അന്‍സാര്‍ നജീബിനെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത് ആലപ്പുഴയില്‍ നിന്നെത്തിയ പൊലീസ് സംഘം ഇന്നലെ രാത്രി 10 മണിയോടെയാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്. മുദ്രാവാക്യം…

സ്‌കൂൾ വാഹനങ്ങളുടെ പരിശോധന 25, 26 തീയതികളിൽ

ഈ അധ്യയന വർഷം സ്‌കൂൾ തുറക്കുന്നതിന് മുന്നോടിയായി തളിപ്പറമ്പ് സബ് റീജിയണൽ ട്രാൻസ്പോർട്ട് ഓഫീസിന്റെ പരിധിയിലുള്ള സ്‌കൂൾ വാഹനങ്ങളുടെ പരിശോധന വിവിധ സ്ഥലങ്ങളിൽ നടക്കും. മെയ് 25 ന് രാവിലെ 10 മണി മുതൽ ശ്രീകണ്ഠാപുരം-മേരിഗിരി പബ്ലിക് സ്‌കൂൾ, ആലക്കോട് -അരങ്ങം…

ഗതാഗതക്കുരുക്ക് കൊണ്ട് വീർപ്പുമുട്ടി മട്ടന്നൂർ ബസ്സ്റ്റാൻഡ്;പുതിയൊരു ബസ് സ്റ്റാൻഡ് വേണമെന്ന ആവശ്യം ശക്തമാകുന്നു

മട്ടന്നൂര്‍: സ്‌ഥലപരിമിതി മൂലം വീര്‍പ്പുമുട്ടുന്ന ബസ്‌ സ്‌റ്റാന്‍ഡിന്‌ പകരം പുതിയൊരു ബസ്‌ സ്‌റ്റാന്‍ഡിനായുള്ള മട്ടന്നൂരിന്റെ കാത്തിരിപ്പ്‌ നീളുന്നു. ബസ്‌ സ്‌റ്റാന്‍ഡിനായി സ്‌ഥലം കണ്ടെത്താന്‍ ഏറെക്കാലമായിനഗരസഭ ശ്രമം തുടങ്ങിയെങ്കിലും ഇതുവരെ വിജയം കണ്ടെത്താനായില്ല .ആദ്യ നഗരസഭാ ബഡ്‌ജറ്റില്‍ തന്നെ മട്ടന്നൂരില്‍ പുതിയ ബസ്‌റ്റാന്‍ഡ്‌…

വള്ളിത്തോട് കുടുംബാരോഗ്യ കേന്ദ്രം ഉദ്‌ഘാടനം 25ന്

വള്ളിത്തോട്: ദേശീയ നിലവാരത്തിൽ പുതുതായി പണികഴിപ്പിച്ച പായം പഞ്ചായത്തിലെ വള്ളിത്തോട് കുടുംബാരോഗ്യ കേന്ദ്രം 25ന് ആരോഗ്യ- വനിതാ – ശിശു വികസന മന്ത്രി വീണാജോർജ്ജ് ഉദ്‌ഘാടനം ചെയ്യും. ബുധനാഴ്ച രാവിലെ ഓൺലൈനായി നടക്കുന്ന ഉദ്‌ഘാടന പരിപാടിയിൽ സണ്ണി ജോസഫ് എം എൽ…

ഇരിട്ടി അലയന്‍സ് ക്ലബ് പുതിയ ഭാരവാഹികള്‍ സ്ഥാനമേറ്റു.

ഇരിട്ടി: അലയന്‍സ് ക്ലബ് ഭാരവാഹികളുടെ സ്ഥാനാരോഹണം ഇരിട്ടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ. വേലായുധന്‍ ഉദ്ഘാടനം ചെയ്തു. പി.കെ. ജെയിംസ് അധ്യക്ഷത വഹിച്ചു. ഡോ.ജി. ശിവരാമകൃഷ്ണന്‍, വി.എം. നാരായണന്‍, ഡിസ്ട്രിക്റ്റ് ഗവര്‍ണര്‍ റിനില്‍ മനോഹര്‍, പി.കെ. ആന്റണി, റീജിയണല്‍ ചെയര്‍മാന്‍ രാഹുല്‍…