• Fri. Sep 20th, 2024
Top Tags

കർണാടകയിൽ ബസിന് തീപിടിച്ച് ഏഴ് പേർ വെന്തുമരിച്ചു

Bydesk

Jun 3, 2022

ബെംഗളൂരു: കര്‍ണാടകയിലെ കര്‍ബുര്‍​ഗി ജില്ലയില്‍ ബസിന് തീപിടിച്ച്‌ ഏഴ് പേര്‍ വെന്തുമരിച്ചു. ഇന്ന്  പുലര്‍ച്ചെ കമലാപുരയിലാണ് അപകടമുണ്ടായത്.

സ്വകര്യ ബസും മിനിലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിന് പിന്നാലെ ബസിന് തീപിടിക്കുകയായിരുന്നു. ​ ഗോവയില്‍ നിന്ന് ഹൈദരബാദിലേക്ക് പോവുകയായിരുന്ന ബസില്‍ 29 യാത്രക്കാരാണ് ഉണ്ടായിരുന്നത്. 22 പേരെ രക്ഷപ്പെടുത്തിയതായി പൊലീസ് അറിയിച്ചു. പരിക്കേറ്റവരെ വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. അപകടത്തില്‍ ബസ് പൂര്‍ണ്ണമായും കത്തിനശിച്ചു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *