• Fri. Sep 20th, 2024
Top Tags

രാജ്യസഭ വോട്ടെടുപ്പ് നാളെ

Bydesk

Jun 9, 2022

രാ​ജ്യ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പ് വെ​ള്ളി​യാ​ഴ്ച. 15 സം​സ്ഥാ​ന​ങ്ങ​ളി​ലെ 57 ഒ​ഴി​വു​ക​ളി​ലേ​ക്കാ​ണ് തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ഖ്യാ​പി​ച്ച​ത്.ഇ​തി​ല്‍ 11 സം​സ്ഥാ​ന​ങ്ങ​ളി​ല്‍ നി​ന്നാ​യി വി​വി​ധ പാ​ര്‍​ട്ടി​ക​ളി​ല്‍ പെ​ട്ട 41 സ്ഥാ​നാ​ര്‍​ഥി​ക​ള്‍ ഇ​തി​ന​കം എ​തി​രി​ല്ലാ​തെ തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടി​ട്ടു​ണ്ട്. രാ​ജ​സ്ഥാ​ന്‍, ഹ​രി​യാ​ന, ക​ര്‍​ണാ​ട​ക, മ​ഹാ​രാ​ഷ്ട്ര എ​ന്നി​വി​ട​ങ്ങ​ളി​ലെ 16 സീ​റ്റി​ലാ​ണ് വോ​ട്ടെ​ടു​പ്പ് വേ​ണ്ടി വ​രു​ന്ന​ത്.

രാ​ജ​സ്ഥാ​നി​ല്‍ സീ​റ്റ് നാ​ല്. സ്ഥാ​നാ​ര്‍​ഥി അ​ഞ്ച്. ജ​യി​ക്കാ​ന്‍ ഓ​രോ സ്ഥാ​നാ​ര്‍​ഥി​ക്കും കി​ട്ടേ​ണ്ട വോ​ട്ട് 41. രാ​ജ​സ്ഥാ​ന്‍ നി​യ​മ​സ​ഭ​യി​ലെ 200ല്‍ ​കോ​ണ്‍​ഗ്ര​സി​നു​ള്ള അം​ഗ​ങ്ങ​ള്‍ 108. ബി.​ജെ.​പി​ക്ക് 71. അ​ത​നു​സ​രി​ച്ച്‌ നോ​ക്കി​യാ​ല്‍ കോ​ണ്‍​ഗ്ര​സ് ര​ണ്ടു സീ​റ്റി​ലും ബി.​ജെ.​പി ഒ​ന്നി​ലും ജ​യി​ക്കും.

എ​ന്നാ​ല്‍ ര​ണ്‍​ദീ​പ്സി​ങ് സു​ര്‍​ജേ​വാ​ല, മു​കു​ള്‍ വാ​സ്നി​ക്, പ്ര​മോ​ദ് തി​വാ​രി എ​ന്നീ മൂ​ന്നു പേ​രാ​ണ് കോ​ണ്‍​ഗ്ര​സ് സ്ഥാ​നാ​ര്‍​ഥി​ക​ള്‍. ബി.​ജെ.​പി ഘ​ന​ശ്യാം തി​വാ​രി​യെ മാ​ത്ര​മാ​ണ് സ്ഥാ​നാ​ര്‍​ഥി​യാ​ക്കി​യ​ത്. അ​തേ​സ​മ​യം, ‘സീ’​യു​ടെ ഉ​ട​മ​യാ​യ മാ​ധ്യ​മ പ്ര​മു​ഖ​ന്‍ സു​ഭാ​ഷ് ച​ന്ദ്ര സ്വ​ത​ന്ത്ര​നാ​യി ക​ള​ത്തി​ലി​റ​ങ്ങി​യി​ട്ടു​ണ്ട്; ബി.​ജെ.​പി പി​ന്തു​ണ​ക്കു​ക​യും ചെ​യ്യു​ന്നു. കോ​ണ്‍​ഗ്ര​സി​ന് മൂ​ന്നു പേ​രെ​യും ജ​യി​പ്പി​ക്കാ​ന്‍ 15 വോ​ട്ടു കൂ​ടി വേ​ണം. ബി.​ജെ.​പി​ക്ക് ര​ണ്ടു പേ​ര്‍​ക്കു​മാ​യി 11 സീ​റ്റു കൂ​ടി കി​ട്ട​ണം. ചെ​റു​ക​ക്ഷി​ക​ളും സ്വ​ത​ന്ത്ര​രും നി​ര്‍​ണാ​യ​കം.

 

Spread the love

Leave a Reply

Your email address will not be published. Required fields are marked *