• Fri. Sep 20th, 2024
Top Tags

കനത്ത സുരക്ഷയിലും മുഖ്യമന്ത്രിക്കു നേരെ കരിങ്കൊടി പ്രതിഷേധം

Bydesk

Jun 14, 2022

കണ്ണൂർ∙ മുഖ്യമന്ത്രിക്കെതിരെ ഗെസ്റ്റ് ഹൗസിലേക്കു യൂത്ത് കോൺഗ്രസ് കരിങ്കൊടി പ്രകടനം നടത്തി. ജില്ലാ പ്രസിഡന്റ് സുദീപ് ജയിംസ്, നേതാക്കളായ കെ.കമൽജിത്, സന്ദീപ് പാണപ്പുഴ, മുഹമ്മദ് ഷമ്മാസ്, പ്രിനിൽ മതുക്കോത്ത്, നികേത് നാറാത്ത്, ജിജോ ആന്റണി, സുധീഷ് വെള്ളച്ചാൽ, നിഖിൽ മോഹൻ തുടങ്ങിയവർ നേതൃത്വം നൽകി. തളാപ്പിൽ യുവമോർച്ചയും മഹിളാ മോർച്ചയും കരിങ്കൊടിയുമായി പ്രതിഷേധിച്ചു.

യുവ മോർച്ച ജില്ലാ പ്രസിഡന്റ് മനോജ് പൊയിലൂർ, ജില്ലാ ജനറൽ സെക്രട്ടറി അർജുൻ മാവിലാക്കണ്ടി, ജില്ലാ സെക്രട്ടറിമാരായ സ്മിതേഷ്, അർജുൻ ദാസ്, മഹിളാ മോർച്ച ജില്ലാ പ്രസിഡന്റ് റീന മനോഹരൻ, ജില്ലാ സെക്രട്ടറി പ്രിയ, കണ്ണൂർ മണ്ഡലം വൈസ് പ്രസിഡന്റ് കൃഷ്ണപ്രഭ, ഷൈജ ശശിധരൻ എന്നിവർ നേതൃത്വം നൽകി. കറുപ്പു വസ്ത്രമണിഞ്ഞ് റോഡരികിൽ നിന്ന മഹിളാ മോർച്ച പ്രവർത്തകരെ പൊലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു. ഇതിനു ശേഷമാണ് യുവമോർച്ച പ്രവർത്തകർ എത്തിയത്.

കാൽടെക്സിൽ യൂത്ത് കോൺഗ്രസ് സംസ്ഥാന കമ്മിറ്റി അംഗം റിജിൻ രാജ്, നേതാക്കളായ എം.കെ.വരുൺ, അനൂപ് തന്നട, ശ്രീജേഷ് കൊയിലേരിയൻ, എം.കെ.സജീഷ് എന്നിവർ മുഖ്യമന്ത്രിക്കു നേരെ കരിങ്കൊടി കാട്ടി. കൊതേരിയിലെ പ്രതിഷേധത്തിനു യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി വിനേഷ് ചുള്ളിയാൻ, ജില്ലാ സെക്രട്ടറിമാരായ രാഗേഷ് തില്ലങ്കേരി, വിജിത്ത് നീലഞ്ചേരി, നിവിൽ മാനുവൽ കെഎസ്‌യു ജില്ലാ സെക്രട്ടറി ആദർശ് മാങ്ങാട്ടിടം, യൂത്ത് കോൺഗ്രസ് ജില്ലാ കമ്മിറ്റി അംഗം സി.കെ.രാജേഷ് എന്നിവർ നേതൃത്വം നൽകി.

വായാന്തോടിൽ യൂത്ത് കോൺഗ്രസ് ജില്ലാ സെക്രട്ടറിമാരായ തേജസ്‌ മുകുന്ദ്, ഷാനിദ് പുന്നാട്, നേതാക്കളായ അഷറഫ് എളമ്പാറ, ജിബിൻ കുന്നുമ്മൽ, എബിൻ കേളകം, എന്നിവരും എയർപോർട്ട് റോഡിൽ സുരേഷ് മാവില, കെ.മനീഷ്, ടി.ദിനേശൻ, എ.കെ.രാജേഷ്, കെ.വി.പ്രശാന്ത് എന്നിവരും കരിങ്കൊടി പ്രതിഷേധത്തിനു നേതൃത്വം നൽകി. പ്രവർത്തകരെയെല്ലാം പൊലീസ് കസ്റ്റഡിയിലെടുത്തു നീക്കം ചെയ്യുകയായിരുന്നു. പൊലീസിന്റെയും സിപിഎമ്മിന്റെയും മർദനമേറ്റ പ്രവർത്തകരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *