• Fri. Sep 20th, 2024
Top Tags

ബൈക്കിടിച്ച് വയോധിക മരിച്ചു

Bydesk

Jun 15, 2022

കണ്ണൂർ.വഴിയാത്രക്കാരിയായ ബേങ്ക് ജീവനക്കാരിബൈക്കിടിച്ച് മരിച്ചു. തോട്ടട കരാറിനകം സർവീസ് സഹകരണ ബേങ്കിൻ്റെ കടലായി സായാഹ്ന ശാഖയിലെ സ്വീപ്പർ ജോലിക്കാരി ആദികടലായിലെ കുഴിപ്പള്ളി ഹൗസിൽ കമല (65)) യാണ് മരിച്ചത്. അവിവാഹിതയാണ്. ആദി കടലായിയിലെ പരേതരായ കണാരൻ – കല്യാണി ദമ്പതികളുടെ മകളാണ്.

ഇന്ന് പുലർച്ചെ വീട്ടിനടുത്ത ലീഡേർസ് കോളേജിന് മുന്നിൽ വെച്ചാണ് ബൈക്കിടിച്ചത് .സാരമായി പരിക്കേറ്റ്റോഡിൽ വീണകമലയെ അതു വഴി ഓട്ടോറിക്ഷയിൽ മരംമുറിക്കാൻ പോവുകയായിരുന്ന തൊഴിലാളികളായ യുവാക്കൾ ജില്ലാ ആശുപത്രിയിലെത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സഹോദരങ്ങൾ: ഫൽഗുനൻ പരേതരായ രോഹിണി, ശാന്ത. കണ്ണൂർ സിറ്റി പോലീസ് മൃതദേഹം ഇൻക്വസ്റ്റ് നടത്തി.

Spread the love

Leave a Reply

Your email address will not be published. Required fields are marked *