തിരുവനന്തപുരം : ഏറ്റവും കൂടുതല്‍ വിജയശതമാനം കോഴിക്കോട് (87.79%) ജില്ലയിലാണ്. വിജയശതമാനം കുറഞ്ഞ ജില്ല വയനാടാണ് (75.07%). മലപ്പുറം ജില്ലയിലാണ് ഏറ്റവും കൂടുതൽ കുട്ടികൾ വിജയം കൈവരിച്ചത്. 78 സ്കൂളുകളാണ് നൂറുമേനി വിജയം നേടിയത്.
2022ലെ രണ്ടാം വർഷ ഹയർ സെക്കൻഡറി/ വി.എച്ച്.എസ്.ഇ പരീക്ഷഫലം പ്രഖ്യാപിച്ചു. 83.87 ശതമാനമാണ് വിജയം. പൊതുവിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടിയാണ് ഫലപ്രഖ്യാപനം നടത്തിയത്. 12 മണി മുതൽ വെബ്സൈറ്റുകളിലൂടെയും മൊബൈൽ ആപ്ലിക്കേഷനുകളിലൂടെയും ഫലം ലഭ്യമാകും കഴിഞ്ഞവര്‍ഷത്തേക്കാള്‍ വിജയശതമാനം കുറവാണ് ഇത്തവണ.
കഴിഞ്ഞ വർഷം നേടിയത് 87.94% ആയിരുന്നു. ഇത്തവണ െറഗുലർ വിഭാഗത്തിൽ പരീക്ഷയെഴുതിയ 3,61,091 പേരില്‍ 3,02,865 പേരാണ് വിജയിച്ചത്. ഈ വർഷം ആകെ 4,22,890 പേരാണ് ഹയർ സെക്കൻഡറി പരീക്ഷ എഴുതിയത്. 44,890 പേർ സ്കോൾ കേരളക്ക് കീഴിലും 15,324 പേർ പ്രൈവറ്റ് കമ്പാർട്ടുമെന്റൽ വിഭാഗത്തിലുമാണ്. 29,711 പേരാണ് വി.എച്ച്.എസ്.ഇ പരീക്ഷ എഴുതിയത്.
2012ലെ 88.08 ശതമാനമാണ് ഉയർന്ന പ്ലസ് ടു വിജയം. ഫലം ലഭിക്കുന്ന വെബ്സൈറ്റുകൾ www.dhsekerala.gov.in . www.keralaresults.nic.in , www.prd.kerala.gov.in , www.results.kite.kerala.gov.in . www.results.kerala.gov.in , www.examresults.kerala.gov.in . മൊബൈൽ ആപ്പുകൾ: SAPHALAM 2022, iExaMs-Kerala, PRD Live