• Fri. Sep 20th, 2024
Top Tags

തലശേരിയിലെ കേവീസ് ഹോട്ടലിന് തീപിടിച്ചു, രണ്ട് നില പൂർണമായും കത്തി നശിച്ചു

Bydesk

Jun 24, 2022
തലശ്ശേരി പുതിയ ബസ്‌സ്റ്റാൻഡിൽ ഹോട്ടൽ കത്തിനശിച്ചു. മണവാട്ടി കോംപ്ലക്സിൽ പ്രവർത്തിക്കുന്ന കേവീസ് അറേബ്യൻ ഹട്ട് ഹോട്ടലാണ് കത്തിനശിച്ചത്.വ്യാഴാഴ്ച രാത്രി 11-നാണ് സംഭവം.
ബസ്‌സ്റ്റാൻ‍ഡിൽ പെട്രോൾ പമ്പിന് മുൻവശത്താണ് ഈ ഹോട്ടൽ. സമീപത്തുള്ള കെട്ടിടത്തിൽ പടരും മുൻപ് തീയണച്ചതിനാൽ വൻ ദുരന്തം ഒഴിവായി.
ഹോട്ടലിന് തൊട്ടുള്ള മെഡിക്കൽ ഷോപ്പിന്റെ ബോർഡിനും തീപ്പിടിച്ചു
അഗ്നിരക്ഷാസേനയെത്തി രാത്രി 12 മണിക്ക് തീയണച്ചു. തലശ്ശേരിയിൽനിന്നും പാനൂരിൽനിന്നും അഗ്നിരക്ഷാസേനയെത്തിയിരുന്നു.
Spread the love

Leave a Reply

Your email address will not be published. Required fields are marked *