• Fri. Sep 20th, 2024
Top Tags

Month: June 2022

  • Home
  • കനത്ത സുരക്ഷയിലും മുഖ്യമന്ത്രിക്കു നേരെ കരിങ്കൊടി പ്രതിഷേധം

കനത്ത സുരക്ഷയിലും മുഖ്യമന്ത്രിക്കു നേരെ കരിങ്കൊടി പ്രതിഷേധം

കണ്ണൂർ∙ മുഖ്യമന്ത്രിക്കെതിരെ ഗെസ്റ്റ് ഹൗസിലേക്കു യൂത്ത് കോൺഗ്രസ് കരിങ്കൊടി പ്രകടനം നടത്തി. ജില്ലാ പ്രസിഡന്റ് സുദീപ് ജയിംസ്, നേതാക്കളായ കെ.കമൽജിത്, സന്ദീപ് പാണപ്പുഴ, മുഹമ്മദ് ഷമ്മാസ്, പ്രിനിൽ മതുക്കോത്ത്, നികേത് നാറാത്ത്, ജിജോ ആന്റണി, സുധീഷ് വെള്ളച്ചാൽ, നിഖിൽ മോഹൻ തുടങ്ങിയവർ…

ഇരിട്ടിയിൽ യൂത്ത്കോൺഗ്രസ്– ഡിവൈഎഫ്ഐ സംഘർഷം

ഇരിട്ടി∙ നഗരത്തിൽ യൂത്ത് കോൺഗ്രസ് – ഡിവൈഎഫ്ഐ സംഘർഷം. പൊലീസുകാരൻ അടക്കം 17 പേർക്ക് പരുക്ക്. പ്രകടനത്തിൽ പങ്കെടുത്ത വനിത പ്രവർത്തകർ ഉൾപ്പെടെ പരുക്കേറ്റവരിൽ ഉൾപ്പെടും. മുഖ്യമന്ത്രിയെ വിമാനത്തിൽ ആക്രമിച്ചു എന്ന പരാതിയിൽ യൂത്ത് കോൺഗ്രസ് നേതാക്കളെ അറസ്റ്റ് ചെയ്തതിൽ പ്രതിഷേധിച്ചു…

ബൈക്കിൽ കടത്താനുള്ള ശ്രമത്തിനിടെ ചന്ദനമുട്ടികളുമായി രണ്ടുപേർ പോലീസ് പിടിയിൽ

പയ്യന്നൂർ: ബൈക്കിൽ കടത്താനുള്ള ശ്രമത്തിനിടെ ചന്ദനമുട്ടികളുമായി രണ്ടുപേർ പോലീസിന്‍റെ പിടിയിൽ. മട്ടന്നൂർ ശിവപുരം സ്വദേശികളായ ബിജു നിവാസിൽ ബാലന്‍റെ മകൻ പി.കെ. ബിജു (37), അണിയേരി ഹൗസിൽ അനന്തന്‍റെ മകൻ അനിൽ(44) എന്നിവരെയാണ് പയ്യന്നൂർ എസ്ഐ കെ.വി. മുരളിയും സംഘവും അറസ്റ്റു…

എക്കാലത്തേയും താഴ്ന്ന നിലയിലേക്ക് കൂപ്പുകുത്തി രൂപയുടെ മൂല്യം; ഡോളറിനെതിരെ മൂല്യം 78 ആയി

ന്യൂദല്‍ഹി:രൂപയുടെ മൂലം എക്കാലത്തേയും താഴ്ന്ന നിലയിലേക്ക്. ആദ്യമായി യുഎസ് ഡോളറിനെതിരെ 78 എന്ന നിലയിലേക്ക് രൂപയുടെ മൂല്യം ഇടിഞ്ഞു. ഇതോടെ എക്കാലത്തെയും താഴ്ന്ന നിലയിലേക്ക് കൂപ്പുകുത്തിയിരിക്കുകയാണ്. കഴിഞ്ഞയാഴ്ച രൂപയുടെ മൂല്യത്തില്‍ 21 പൈസയുടെ ഇടിവുണ്ടായി. കറന്‍സി വെള്ളിയാഴ്ച 77.84 എന്ന നിലയില്‍…

പേരാവൂരിൽ വാഹനാപകടത്തിൽ ഒരാൾക്ക് പരിക്ക്.

പേരാവൂരിൽ വാഹനാപകടത്തിൽ ഒരാൾക്ക് പരിക്ക്. പൂളക്കുറ്റി സ്വദേശി തുടുപറമ്പിൽ പ്രമോദിനാണ് പരിക്കേറ്റത്. ഞായറാഴ്ച രാത്രി 9 മണിയോടെ പേരാവൂർ രശ്മി ഹോസ്പ്പിറ്റലിന് സമീപമാണ് അപകടം നടന്നത്. പേരാവൂരിൽ നിന്നും കൊട്ടിയൂർ ഭാഗത്തേക്ക് പോവുകയായിരുന്ന ജീപ്പ് നിർത്തിയിട്ടിരുന്ന ഐറിസിൽ ഇടിച്ചശേഷം പ്രമോദ് സഞ്ചരിച്ച…

വാഹനങ്ങളുടെ ഗ്ലാസുകളിൽ കൂളിങ് ഫിലിം ഒട്ടിക്കുന്നത് കുറ്റകരമാണെന്ന് വ്യക്തമാക്കി മോട്ടോർ വാഹന വകുപ്പ്

വാഹനങ്ങളുടെ ഗ്ലാസുകളിൽ കൂളിങ് ഫിലിം ഒട്ടിക്കുന്നത് കുറ്റകരമാണെന്ന് വ്യക്തമാക്കി മോട്ടോർ വാഹന വകുപ്പ്. വാഹനങ്ങളിൽ കൂളിങ് ഫിലിം ഒട്ടിച്ചിട്ടുണ്ടെങ്കിൽ എത്രയും വേഗം നീക്കം ചെയ്യണമെന്നും എംവിഡി ഔദ്യോഗിക ഫേസ്ബുക്ക് പേജിലെ പോസ്റ്റിലൂടെ വ്യക്തമാക്കി.നിർദ്ദോഷമെന്ന് തോന്നാവുന്ന ഇത്തരം ഫിലിമുകൾ അപകട സാദ്ധ്യത കൂടുതലായ…

നടനും നിര്‍മാതാവുമായ വിജയ്‌ ബാബുവിന്റെ മുന്‍കൂര്‍ ജാമ്യ ഹര്‍ജി ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും

തിരുവനന്തപുരം :    യുവനടിയുടെ പീഡന പരാതിയിൽ നടനും നിര്‍മാതാവുമായ വിജയ്‌ ബാബുവിന്റെ മുന്‍കൂര്‍ ജാമ്യ ഹര്‍ജി ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. അതിജീവിതയുടെ പേര് വെളിപ്പെടുത്തിയ കേസിലും ജാമ്യ ഹര്‍ജി പരിഗണിക്കും. വിജയ്‌ ബാബുവിന്റെ അറസ്‌റ്റിനുള്ള വിലക്ക്‌ ഇന്നുവരെ തുടരും.…

കണ്ണൂർ കാനത്തിൽ കൃഷിയിടം നശിപ്പിച്ച നിലയിൽ

മാത്തിൽ: ആലപ്പടമ്പ് കാനത്തിലെ കൃഷിയിടം നശിപ്പിച്ച നിലയിൽ. 50 സെന്റ് സ്ഥലത്തുള്ള തെങ്ങും പച്ചക്കറി കൃഷിയുമാണ് പൂർണമായും നശിപ്പിച്ചത്. കോറോത്തെ കെ.എം.മുരളീകൃഷ്ണന്റെ സ്ഥലമാണിത്. കൃഷി നടത്തുന്നതും സംരക്ഷിക്കുന്നതും മുരളീകൃഷ്ണന്റെ അമ്മാവനും കാങ്കോൽ-ആലപ്പടമ്പ് പഞ്ചായത്ത് മുൻ വൈസ് പ്രസിഡന്റുമായ കെ.എം.ബാലകേശവൻ നമ്പീശനാണ്. കാങ്കോൽ-ആലപ്പടമ്പ്…

പയ്യന്നൂർ കുന്നരുവിൽ ടിപ്പർ തീവെച്ച് നശിപ്പിച്ചു

പയ്യന്നൂർ കുന്നരു വടക്കേഭാഗത്ത് ടിപ്പർ ലോറി തീവെച്ച് നശിപ്പിച്ചു. ടിപ്പർ പൂർണമായി കത്തിനശിച്ചു. വിവരമറിഞ്ഞെത്തിയ പയ്യന്നൂർ പോലീസ് അന്വേഷണമാരംഭിച്ചു. കുന്നരു വടക്കേഭാഗം ഒണക്കൻ മോഹനന്റെ ഉടമസ്ഥതയിലുള്ള ടിപ്പർ എ.കെ.ജി. സ്റ്റോപ്പിന് സമീപത്തെ ശ്മശാനം റോഡിൽ നിർത്തിയിട്ടിരുന്നതായിരുന്നു. കാബിനും എൻജിനുമുൾപ്പെടെ പൂർണമായും കത്തിനശിച്ചു.…

നെയ്യാറിൽ ജലാശയത്തിൽ കാണാതായ കടത്തുകാരന്റെ മൃതദേഹം കണ്ടെത്തി

തിരുവനന്തപുരം: നെയ്യാർ കൊമ്പയിൽ ജലാശയത്തിൽ കാണാതായ കടത്തുകാരൻ കൃഷ്ണൻ കുട്ടിയുടെ മൃതദേഹം കണ്ടെത്തി. സ്‌കൂബ സംഘം നടത്തിയ തെരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്. ഇന്നലെ വൈകുന്നേരത്തോടെയാണ് കടത്തുകാരൻ കൃഷ്ണൻ കുട്ടിയെയാണ് കാണാതായത്. കരയിൽ നിന്നും കുറച്ചകലെയായി കിടന്ന വള്ളം കരക്കടുപ്പിക്കാനായി ജലശയത്തിലൂടെ നീന്തുന്നതിനിടെ ഇയാൾ നിലതെറ്റി…