• Fri. Sep 20th, 2024
Top Tags

കണ്ണാടിപ്പറമ്പ പാറപ്പുറത്ത് തെരുവ്നായയുടെ കടിയേറ്റ് നാലു പേർ ആശുപത്രിയിൽ

Bydesk

Sep 3, 2022

പാറപ്പുറം: കണ്ണാടിപ്പറമ്പ പാറപ്പുറത്ത് തെരുവ്നായയുടെ കടിയേറ്റ് നാലു പേർ ആശുപത്രിയിൽ. പാറപ്പുറം – വള്ളുവൻകടവ് റോഡിലെ വീവേഴ്‌സ് സൊസൈറ്റിക്കു സമീപം വെച്ചാണ് നാലു പേർക്ക് കടിയേറ്റത്. 16 വയസ്സുള്ള ഒരു കുട്ടിക്കും 20 വയസ്സുള്ള രണ്ടു പേർക്കും കൂടാതെ 60 വയസ്സുള്ള ഒരാൾക്കുമാണ് കടിയേറ്റത്. മാത്രമല്ല, പ്രദേശത്തെ ഒരു ആടിനും കടിയേറ്റിട്ടുണ്ട്. പരിക്കേറ്റ നാലു പേരെയും കണ്ണൂർ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വിവരമറിഞ്ഞ് നാറാത്ത് പഞ്ചായത്ത് പ്രസിഡന്റ് കെ രമേശൻ സ്ഥലത്തെത്തി.

അതേസമയം, കണ്ണാടിപ്പറമ്പിന്റെ വിവിധ ഭാഗങ്ങളിൽ തെരുവ്നായ ശല്യം രൂക്ഷമായിരിക്കുകയാണ്. കുട്ടികൾക്കടക്കം കടിയേൽക്കുന്നുണ്ട്. പ്രദേശത്തെ എല്ലാവരും ജാഗ്രത പാലിക്കണമെന്ന് ബന്ധപ്പെട്ടവർ പറഞ്ഞു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *