• Fri. Sep 20th, 2024
Top Tags

സലാലയിലുണ്ടായ വാഹനാപകടത്തിൽ മലയാളിക്ക് ദാരുണാന്ത്യം

Bydesk

Sep 5, 2022

തിരുവനന്തപുരം :  ഞായറാഴ്ച പുലർച്ചെ സലാലയിലുണ്ടായ വാഹനാപകടത്തിൽ മലയാളിക്ക് ദാരുണാന്ത്യം. ആലപ്പുഴ നീർക്കുന്നം വണ്ടാനം വാളംപറമ്പിൽ ഷിയാസ് ഉസ്മാനാണ് (33) മരിച്ചത്. സലാലയ്ക്കടുത്ത് ഹരീതിൽ വെച്ചാണ് അപകടമുണ്ടാവുന്നത്.

ദുബൈയിൽനിന്ന് സലാലയിലേക്ക് യാത്ര ചെയ്യുകയായിരുന്ന കുടുംബമാണ് അപകടത്തിൽപ്പെട്ടത്. മൃതദേഹം സുൽത്താൻ ഖാബൂസ് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്.

പിന്നിൽനിന്ന്​ വന്ന ഒരു വാഹനം ഷിയാസ് ഉസ്മാൻ സഞ്ചരിക്കുകയായിരുന്ന കാറിനെ ഇടിക്കുകയായിരുന്നു. ഷിയാസ് ഉസ്മാന്റെ ഭാര്യ തസ്നീമും മക്കളായ ഹൈഫയും ( നാല് വയസ്​), ഹാദിയും (ഒരു വയസ്)​ സുരക്ഷിതരാണെന്നാണ് അറിയാൻ കഴിയുന്നത്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *