• Fri. Sep 20th, 2024
Top Tags

കണ്ണൂർ പഴയ ബസ് സ്റ്റാന്റ് പരിസരത്ത് ഇരുമ്പ് വടി കൊണ്ട് അക്രമം; ഒരാൾക്ക് ഗുരുതര പരിക്ക്

Bydesk

Sep 12, 2022

കണ്ണൂർ : മദ്യലഹരിയിൽ ഇരുമ്പ് വടി കൊണ്ട് അക്രമം തലക്കടിയേറ്റ് രണ്ടു പേർക്ക് പരിക്ക്. ഇന്നലെ രാത്രി 12 മണിയോടെ കണ്ണൂർ പഴയ ബസ് സ്റ്റാൻറിലായിരുന്നു അക്രമം. തീവണ്ടി ഇറങ്ങിറെയിൽവെ സ്റ്റേഷനിൽ നിന്നും പഴയ ബസ് സ്റ്റാൻ്റിലെത്തിയ ചെറുകുന്ന് സ്വദേശി ഉണ്ണികൃഷ്ണൻ (63) ,കാസറഗോഡ് നെല്ലിക്കുന്ന് സ്വദേശി ഉമേശൻ (41) എന്നിവർക്കാണ് പരിക്കേറ്റത്.ഇരുവരും പരിയാരത്തെ കണ്ണൂർ ഗവ.മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ് തലക്കടിയേറ്റ് ഗുരുതരമായി പരിക്കേറ്റഉണ്ണികൃഷ്ണനെ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. സംഭവവുമായി ബന്ധപ്പെട്ട് മാതമംഗലം എരമം സ്വദേശി പ്രവീണിനെ (43) ടൗൺ പോലീസ് പിടികൂടിയിട്ടുണ്ട് .ഓണക്കാലത്ത് പൂവിൽപനക്കാർ പന്തലിനായി സൂക്ഷിച്ച ഇരുമ്പ് കമ്പി കൊണ്ടാണ് പ്രതി ആക്രമം നടത്തിയത്.പരിക്കേറ്റ് ആശുപത്രിയിൽ കഴിയുന്നവരുടെ മൊഴി പരിയാരത്തെത്തി ടൗൺ പോലീസ് ഇന്ന് ഉച്ചയോടെ രേഖപ്പെടുത്തി. പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.

Spread the love

Leave a Reply

Your email address will not be published. Required fields are marked *