• Fri. Sep 20th, 2024
Top Tags

റബ്ബർ സബ്സിഡിയ്ക്ക് റജിസ്റ്റർ ചെയ്യാം

Bydesk

Sep 21, 2022

തിരുവനന്തപുരം: റബർ പ്രൊഡക്ഷൻ ഇൻസെന്റീവ് സ്കീമിൽ ചേർന്നിട്ടില്ലാത്ത റബർ കർഷകർക്ക് നവംബർ 30 വരെ അപേക്ഷിക്കാം. പദ്ധതിയുടെ എട്ടാംഘട്ടം ആരംഭിക്കുന്നതിന്റെ ഭാഗമായാണ്, ഇതുവരെ രജിസ്റ്റർ ചെയ്യാത്തവർക്ക് അവസരം നൽകുന്നത്.

 

ആധാർ, തെരഞ്ഞെടുപ്പ് തിരിച്ചറിയൽ കാർഡ്, പാൻ കാർഡ്, ഡ്രൈവിംഗ് ലൈസൻസ്, പാസ്പോർട്ട് എന്നിവയിൽ ഏതെങ്കിലും ഒന്ന് തിരിച്ചറിയൽ രേഖയായി ഹാജരാക്കണം. ഇപ്പോൾ രജിസ്റ്റർ ചെയ്യുന്നവർക്ക് കഴിഞ്ഞ ജൂലൈ 1 മുതലുള്ള ബില്ലുകളെ സമർപ്പിക്കാനാകൂ.

 

ഒരിക്കൽ രജിസ്റ്റർ ചെയ്തവർ വീണ്ടും ചെയ്യേണ്ടതില്ല. രജിസ്റ്റർ ചെയ്ത എല്ലാ കർഷകരും 2022 – 23 വർഷത്തെ ഭൂനികുതി റബർ ഉൽപാദക സംഘത്തിൽ സമർപ്പിച്ച് രജിസ്ട്രേഷൻ പുതുക്കണം. എങ്കിലേ സബ്സിഡി ലഭിക്കൂ.

 

Spread the love

Leave a Reply

Your email address will not be published. Required fields are marked *