• Fri. Sep 20th, 2024
Top Tags

കാട്ടാക്കട സംഭവത്തിൽ നടപടിയെടുത്ത് കെഎസ്ആർടിസി

Bydesk

Sep 21, 2022

തിരുവനന്തപുരം : കാട്ടാക്കട ബസ് ഡിപ്പോയിൽ മകളുടെ കൺസഷൻ അപേക്ഷയുമായെത്തിയ പിതാവിനെ മർദിച്ച സംഭവത്തിൽ നടപടിയെടുത്ത് കെഎസ്ആർടിസി.നാല് ജീവനക്കാരെ അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്തു. അന്വേഷണം ഉടൻ പൂർത്തിയാക്കി കർശന നടപടി സ്വീകരിക്കാൻ ഗതാഗത മന്ത്രി നിർദ്ദേശം നൽകി.ബസ് കൺസഷൻ എടുക്കുന്നതിനെ സംബന്ധിച്ചുണ്ടായ തർക്കത്തെ തുടർന്നാണ് മകളുടെ മുന്നിൽ വച്ച് ആമച്ചല്‍ സ്വദേശി പ്രേമന് ജീവനക്കാരുടെ മർദ്ദനമേറ്റത്.

 

കണ്‍സഷന്‍ നല്‍കണമെങ്കില്‍ ഡിഗ്രി കോഴ്‌സ് സര്‍ട്ടിഫിക്കറ്റ് ആവശ്യമാണെന്ന് ജീവനക്കാര്‍ പറഞ്ഞു. ഇതേ തുടർന്നുണ്ടായ വാക്കേറ്റമാണ് മർദനത്തിൽ കലാശിച്ചത്. സംഭവത്തിൽ 4 കെഎസ്ആർടിസി ജീവനക്കാരെ അന്വേഷണവിധേയമായി സസ്പെൻഡ് ചെയ്തു. ആര്യനാട് യൂണിറ്റിലെ സ്റ്റേഷൻ മാസ്റ്റർ മുഹമ്മദ് ഷെരീഫ്, കാട്ടാക്കട ഡിപ്പോയിലെ ഡ്യൂട്ടി ഗാർഡ് എസ് ആർ സുരേഷ് കുമാർ, കണ്ടക്ടർ എൻ അനിൽകുമാർ, അസിസ്റ്റന്റ് സി പി മിലൻ ഡോറിച്ച് എന്നിവരെയാണ് പ്രാഥമിക അന്വേഷണ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ സസ്പെൻഡ് ചെയ്തത്.

 

45 ദിവസത്തിനകം അന്വേഷണം പൂർത്തിയാക്കി കർശന നടപടി സ്വീകരിക്കാനും ഗതാഗതമന്ത്രി ആന്റണി രാജു കെഎസ്ആർടിസി സിഎംഡി ക്ക് നിർദ്ദേശം നൽകി.

 

Spread the love

Leave a Reply

Your email address will not be published. Required fields are marked *