• Fri. Sep 20th, 2024
Top Tags

Month: September 2022

  • Home
  • തെരുവുനായകളെ വാക്‌സിനേറ്റ് ചെയ്യുന്ന പ്രവര്‍ത്തനം ജില്ലയില്‍ ഇന്ന് ആരംഭിക്കും

തെരുവുനായകളെ വാക്‌സിനേറ്റ് ചെയ്യുന്ന പ്രവര്‍ത്തനം ജില്ലയില്‍ ഇന്ന് ആരംഭിക്കും

കണ്ണൂർ: തെരുവുനായകളെ വാക്‌സിനേറ്റ് ചെയ്യുന്ന പ്രവര്‍ത്തനം ജില്ലയില്‍ ബുധനാഴ്ച ആരംഭിക്കും. ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തിലാണ് പദ്ധതി നടപ്പിലാക്കുന്നത്. ഡോഗ് ലവേഴ്‌സ് സംഘടനയുടെ സഹായത്തോടെയാണ് തെരുവുനായകളെ വാക്‌സിനേറ്റ് ചെയ്യുക. പ്രാദേശിക തലത്തില്‍ തെരുവുനായകള്‍ കേന്ദ്രീകരിക്കുന്ന സ്ഥലങ്ങള്‍ കണ്ടെത്തിയാണ് വാക്‌സിനേഷന്‍ ഡ്രൈവ് നടത്തുക. ഇതിനായി…

മലപ്പുറം വെളിമുക്കില്‍ വാഹനാപകടം:ദര്‍സ് അധ്യാപകനും വിദ്യാര്‍ഥിയും മരിച്ചു

തിരൂരങ്ങാടി: ദേശീയപാത 66 മൂന്നിയൂര്‍ വെളിമുക്കില്‍ വാഹനാപകടത്തില്‍ രണ്ടു പേര്‍ മരിച്ചു. ഒരാള്‍ക്ക് ഗുരുതരമായി പരിക്കേറ്റു. വേങ്ങര വലിയോറ ഇരുകുളം വലിയാക്കത്തൊടി ബാപ്പുട്ടി തങ്ങള്‍ എന്ന മുഹമ്മദ്‌കോയ തങ്ങളുടെ മകന്‍ അബ്ദുള്ള കോയ തങ്ങള്‍ (43), കോഴിക്കോട് ബാലുശ്ശേരി കണ്ണാടിപ്പൊയില്‍ കരിമ്പയില്‍…

കോട്ടയത്ത് നായകൾ കൂട്ടത്തോടെ ചത്ത സംഭവം; കുഴിച്ചിട്ട മൃതദേഹങ്ങൾ പുറത്തെടുത്ത് പോസ്റ്റുമോർട്ടം ചെയ്യും

കോട്ടയം മുളക്കുളത്ത് നായകൾ കൂട്ടത്തോടെ ചത്ത സംഭവത്തിൽ പൊലീസ് കേസെടുത്തു. നായകളുടെ മൃതദേഹം പോസ്റ്റുമോർട്ടം ചെയ്യും. കുഴിച്ചിട്ട മൃതദേഹങ്ങൾ പുറത്തെടുത്താണ് പോസ്റ്റുമോർട്ടം ചെയ്യുക. 12 നായകളെയാണ് ഇന്നലെ ചത്ത നിലയിൽ കണ്ടെത്തിയത്.

“ഭയപ്പെടുത്തി കീഴ്പ്പെടുത്താനാകില്ല ” മുസ്ലിം ലീഗ് പ്രതിഷേധ സദസ് 15 ന്

കണ്ണൂർ:മുസ്ലിം ലീഗ് -യുഡിഎഫ് നേതാക്കളെ കള്ളക്കേസിൽ പെടുത്തി ഭീഷണിപ്പെടുത്തുന്ന സിപിഎം -പോലീസ് നടപടിക്കെതിരെ ഭയപ്പെടുത്തി കീഴ്പ്പെടുത്താനാകില്ല എന്ന മുദ്രാവാക്യ മുയർത്തി മുസ്ലിം ലീഗ് മണ്ഡലം തലങ്ങളിൽ 15ന് പ്രതിഷേധ സദസുകൾ സംഘടിപ്പിക്കും. കണ്ണൂർ മണ്ഡലം പ്രതിഷേധ സായാഹ്നം കാൽടെക്സിൽ കണ്ണൂർ:രാഷ്ട്രീയ പ്രതികാരത്തിന്റെ…

പെരുവഴിയിലാക്കി ജപ്തി; മൂന്ന് സ്ത്രീകൾ ഉൾപ്പെട്ട കുടുംബത്തെ ഇറക്കിവിട്ടു വീട് പൂട്ടി കേരള ബാങ്ക്

കണ്ണൂർ: കുടുംബത്തെ പെരുവഴിയിലേക്ക് ഇറക്കി വിട്ട് വീട് ജപ്തി ചെയ്തു. യുവതിയേയും വൃദ്ധ മാതാവിനേയും വിദ്യാർത്ഥിയായ മകളേയുമാണ് ജപ്തിയുടെ പേരിൽ വീട് പൂട്ടി ഇറക്കി വിട്ടത്. കേരള ബാങ്കാണ് നടപടി സ്വീകരിച്ചത്. കണ്ണൂർ കൂത്തുപറമ്പിലാണ് സംഭവം. പുറക്കളം സ്വദേശി പിഎം സുഹ്റയുടെ…

സ്ഥലം കൈമാറില്ല: ആസ്ഥാനമില്ലാതെ ഇരിട്ടി അഗ്നിരക്ഷ സേന രക്ഷകരെ തേടുന്നു

ഇരിട്ടി:വാടകക്കെട്ടിടത്തിൽ അസൗകര്യങ്ങളാൽ വീർപ്പുമുട്ടിക്കഴിയുന്ന ഇരിട്ടി അഗ്നിരക്ഷ നിലയത്തിന് സ്വന്തമായി കെട്ടിടം നിർമ്മിക്കാൻ പൊതുമരാമത്ത് അധീനതയിലുള്ള ഭൂമി കൈമാറണമെന്ന അപേക്ഷ പൊതുമരാമത്ത് വകുപ്പ് മന്ത്രിയുടെ ഓഫിസ് തള്ളി.ഇതോടെ നാടിൻ്റെ രക്ഷയ്ക്കെത്തുന്ന അഗ്നി രക്ഷാ സേന സ്വന്തം നിലയിൽ ആസ്ഥാന മന്ദിരത്തിനായി രക്ഷകരെ തേടുകയാണ്.…

അപകടസാധ്യതാ ബീച്ചുകളിൽ ഇനി സിവിൽ ഡിഫൻസ് സേനാംഗങ്ങളുടെ സേവനം

പയ്യന്നൂർ : അഗ്നിരക്ഷാനിലയം പരിധിയിലെ അപകടസാധ്യതയുള്ള ബീച്ചുകളിൽ ഇനിമുതൽ നിലയപരിധിയിലെ സിവിൽ ഡിഫൻസ് സേനാംഗങ്ങളുടെ സേവനം ലഭ്യമാകും. സമീപകാലത്ത് ജലാശയ അപകടങ്ങൾ വർധിച്ചുവരുന്ന സാഹചര്യത്തിലാണ് ജനങ്ങളുടെ ജീവന് സുരക്ഷ ഒരുക്കുന്നതിലേക്കായി സേനാംഗങ്ങളെ അപകടസാധ്യതയുള്ള മേഖലകളിൽ വിനിയോഗിച്ചത്. പരിശീലനം നേടിയ സിവിൽ ഡിഫൻസ്…

വാഹനാപകടത്തില്‍ കണിച്ചാര്‍ സ്വദേശിയായ യുവാവ് മരിച്ചു

പാലാ ഈരാറ്റുപേട്ട റൂട്ടില്‍ ചെത്തിമറ്റത്തിന് സമീപം ബസിനടിയില്‍പ്പെട്ട് കണിച്ചാര്‍ സ്വദേശിയായ യുവാവ് തല്‍ക്ഷണം മരിച്ചു. കണിച്ചാര്‍ സ്വദേശി തെക്കേക്കുറ്റ് ജോയലാണ് മരിച്ചത്. സുഹൃത്തിനൊപ്പം ബൈക്കില്‍ സഞ്ചരിക്കവെ രാവിലെ പത്തരയോടെയാണ് അപകടം. ബൈക്ക് ഓടിച്ചിരുന്നയാള്‍ നിസാര പരുക്കുകളോടെ രക്ഷപെട്ടു. മരിച്ച ജോയല്‍ ജര്‍മ്മന്‍…

വയനാട് നെന്മേനി പഞ്ചായത്തിലെ ഗോവിന്ദമൂലയിൽ പുലിയിറങ്ങി

വയനാട് നെന്മേനി പഞ്ചായത്തിലെ ഗോവിന്ദമൂലയിൽ പുലിയിറങ്ങി. വളർത്തുനായയെ പിടികൂടി. കോന്നാംകോട്ടിൽ സത്യൻ ഷീല ദമ്പതികളുടെ വീട്ടിലെ വളർത്തുനായയെ ആണ് പുലി പിടികൂടിയത്.

തെരുവുനായ ആക്രമണം: നാറാത്ത് പഞ്ചായത്ത് ഓഫീസിനു മുന്നില്‍ എസ്.ഡി.പി.ഐ. പ്രതിഷേധ കുത്തിയിരുപ്പ് നടത്തി

നാറാത്ത്: ‘കേരളത്തെ തെരുവുനായകള്‍ കടിച്ചുകീറുന്നു, അധികാരികള്‍ നിസ്സംഗത വെടിയുക’ എന്ന പ്രമേയത്തില്‍ എസ്.ഡി.പി.ഐ. നാറാത്ത് പഞ്ചായത്ത് കമ്മിറ്റി പ്രതിഷേധ കുത്തിയിരുപ്പ് നടത്തി. എസ്.ഡി.പി.ഐ സംസ്ഥാന വ്യാപകമായി നടത്തുന്ന സമരത്തിന്റെ ഭാഗമായാണ് നാറാത്ത് ഗ്രാമപ്പഞ്ചായത്ത് ഓഫിസിനു മുമ്പില്‍ പ്രതിഷേധ കുത്തിയിരുപ്പ് നടത്തിയത്. എസ്.ഡി.പി.…